Connect with us

കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി ; സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് മുക്ത

Malayalam

കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി ; സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് മുക്ത

കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി ; സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് മുക്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് റിമിയുടേത്. സോഷ്യൽ മീഡിയയിൽ സജീവമായ റിമി കുടുംബ വിശേഷങ്ങളും ആരധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഞ്ച് വർഷമായി റിമി ടോമിയുടെ കുടുംബത്തിലെ ഒരു അംഗമാണ് നടി മുക്തയും.റിമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയെ വിവാഹം ചെയ്തത്.
വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്നും മുക്ത വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയൽ അവസാനിക്കുകയും ചെയ്തു.

ഇപ്പോൾ ഇതാ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി വന്ന സന്തോഷ വാർത്തയുമായെത്തിയിരിക്കുകയാണ് മുക്ത. പുതിയ ആളുടെ വരവോടു കൂടി കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കിടുന്നത്. റിമിയുടെ അനുജത്തി റീനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകൾ കൂടി ജനിച്ചിരിക്കുന്നു. റിമിയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമാണ് കുട്ടാപ്പി. റീനു ടോമിയും ഭർത്താവും മകനുമാണ് ചിത്രത്തിൽ. കുഞ്ഞുവാവയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല

More in Malayalam

Trending

Recent

To Top