മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിട്ടാണ് സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്! മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് നടി ഉര്‍വശി
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.
ഏത് കഥാപാത്രവും നടി അനായാസം നടി ചെയ്ത് ഫലിപ്പിക്കും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും നടി സജീവമായിരുന്നു. തനിക്ക് ഒരിക്കലും മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ് അടുത്തിടെ നടി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മുഴുവന്‍ സ്‌ക്രിപ്റ്റും വായിച്ചിട്ടാണ് ഞാന്‍ സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്. കഥ പറയുമ്പോള്‍ അതിലുള്ള സംശയങ്ങള്‍ അവരോട് ചോദിക്കും, ചിലത് മെച്ചപ്പെടുത്താനുണ്ടെങ്കില്‍ സംവിധായകരുടെ സമ്മതത്തോടെയെല്ലാം ചെയ്യാറുണ്ട്.
മനസാക്ഷിക്ക് വിരുദ്ധമായി ഒരു സിനിമ ചെയ്യുക എന്ന പറഞ്ഞാല്‍ അതെനിക്ക് പറ്റില്ല. ഇപ്പോള്‍ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അഭിനയിക്കുന്നതിനെ കുറിച്ച് അങ്ങനെയൊന്നും പറഞ്ഞുകൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്, അല്ലാതെ ആരോടും ഒന്നും പറയാറില്ല. കാരണം, പറഞ്ഞുകൊടുക്കുമ്പോള്‍ അപ്സെറ്റ് ആവുന്നവരുണ്ട്, അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുക എന്നുമാത്രമാണെന്നും ഉര്‍വശി പറഞ്ഞു.