വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു, അമ്മ ചിട്ടി പിടിച്ച് നല്കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്; അമ്മയെ കുറിച്ച് ഇന്ദ്രന്‍സ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളിലൂടെ മലയാളികളെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ച ശേഷം ക്യാരക്ടര്‍ റോളുകളിലെ അസാമാന്യമായ പ്രകടനത്താല്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചാണ് ഇന്ദ്രന്‍സ് ഇപ്പോള്‍ അഭ്രപാളിയില്‍ തിളങ്ങി നില്‍ക്കുന്നത്. ഇന്ദ്രന്‍സ് എന്ന നടന് മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുകയാണ്.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ അമ്മയുടെ വേര്പാടിന് പിന്നാലെ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അമ്മയുടെ കണ്ണീരില്‍ നിന്നാണ് സുരേന്ദ്രന് കൊച്ചുവേലുവില് നിന്ന് മലയാളി ഇന്നറിയുന്ന ഇന്ദ്രന്‍സ് ഉണ്ടായതെന്ന് അദേഹം മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അമ്മേയെന്ന് വിളിക്കാത്ത, ആ വാക്ക് നാവില്‍ വരാത്ത ഒരു നേരവുമില്ല. ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തം കെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ല. വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു.
അമ്മ ചിട്ടി പിടിച്ച് നല്കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. നാടകം കളിച്ച് നടക്കാന്‍ പോകുമ്ബോള്‍ അച്ഛനറിയാതെ അമ്മ വേണ്ടതെല്ലാം തന്നിരുന്നു. അമ്മയുടെ കണ്ണീരില്‍ നിന്നാണ് സുരേന്ദ്രന്, പദ്മരാജന്റെയും മലയാളിയുടേയും ഇന്ദ്രന്‍സായി മാറിയത്.
പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സോഷ്യല്‍ മീഡിയയിലോടോടെയും അല്ലാതെയുമായി നിരവധി പേരാണ് അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. 1981 ല്‍ ‘ചൂതാട്ടം’ എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത്.
ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ ടിഎംഎന്‍ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളില്‍ ആ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായകമായി.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...