കൊടുംതീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്, ജയിലില്‍ വെച്ച് ലോഹക്കഷ്ണം രാകി മൂര്‍ച്ചവരുത്തി ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു; പലപ്പോഴും താന്‍ കരഞ്ഞ് പോയിട്ടുണ്ടെന്ന് ശ്രീശാന്ത്

ക്രിക്കറ്റ് താരമായും നടനായും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ശ്രീശാന്ത്. അദ്ദേഹത്തിന്റെ വാതുവെയ്പ് കേസും ജയില്‍വാസവുമെല്ലാം തന്നെ വിവാദമായിരുന്നു. എ്നനാല് ഇപ്പോവിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തനിക്ക് തിഹാര്‍ ജയിലില്‍ അനുഭവക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചാണ് ശ്രീശാന്ത് പറയുന്നത്.
‘ക്രിക്കറ്റ് ആണ് എനിക്കെല്ലാം തന്നത്. നല്ല ജീവിതവും സൗഭാഗ്യങ്ങളുമെല്ലാം. പരിക്കു കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടി വന്ന ശേഷം എങ്ങനെയെങ്കിലും ടീമില്‍ തിരിച്ചെത്തണമെന്ന വാശിയോടെയാണ് 2013 ഐപിഎല്ലില്‍ കളിക്കാനെത്തിയത്. ആ സമയത്താണ് അപ്രതീക്ഷിതമായി അറസ്റ്റ്.
കൊടുംതീവ്രവാദികളെ കൊണ്ടുപോകും പോലെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. മൂകാംബികദേവിയുടെ മുന്നില്‍ പൂജിച്ച് കൈയില്‍ കെട്ടിയ ചരട് മരണശേഷമെ അഴിക്കാവൂയെന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചിരുന്നു. അത് ബലം പ്രയോഗിച്ച് അവര്‍ മുറിച്ചെടുത്തു.
തിഹാറിലെ ക്രിമിനലുകള്‍ക്കിടയിലാണ് ഞാന്‍ ചെന്നുവീണത്. അവരെന്നെ നോട്ടമിട്ടു. ബ്ളേഡ് വച്ച് മുറിപ്പെടുത്താന്‍ ശ്രമിക്കും. വാതിലില്‍ നിന്ന് മുറിച്ചെടുത്ത ലോഹക്കഷ്ണം രാകി മൂര്‍ച്ചവരുത്തി ഒരുത്തനെന്നെ കുത്താന്‍ ശ്രമിച്ചു.
200 പേര്‍ക്കുള്ള ഡോര്‍മെറ്ററിയില്‍ മുന്നൂറിലധികം തടവുകാര്‍ക്കൊപ്പമായിരുന്നു ഞാന്‍. ബാത്ത് റൂമിനടുത്ത് നനഞ്ഞനിലത്ത് കമ്പിളി വിരിച്ചായിരുന്നു കിടപ്പ്. മുഴുവന്‍ സമയം വെളിച്ചം നിറഞ്ഞ മുറിയില്‍ ഉറങ്ങാന്‍ ആവില്ല. അവിടെയിരുന്നു കരയുകയായിരുന്നു പലപ്പോഴും ഞാന്‍’ എന്നാണ് ശ്രീശാന്ത് പറയുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...