തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. താരത്തിന്റേതായി പുറത്തെത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു സമ്മാനം നല്കി വിജയം ആഘോഷിക്കുകയാണ് നടന് രാംചരണ്‍.
പതിനെട്ടു ലക്ഷം രൂപ വിലമതിക്കുന്ന 11.6 ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ക്ക് താരം സമ്മാനിച്ചത്. ചിത്രത്തിലെ 35 ടെക്നീഷ്യന്മാര്ക്കാണ് രാംചരണ്‍ സമ്മാനം നല്‍കിയത്. സ്വന്തം വീട്ടിലേയ്ക്കു ക്ഷണിച്ചു വരുത്തിയായിരുന്നു വിരുന്നും സമ്മാനവും നല്‍കിയത്. കാമറ സഹായികള്‍, സ്റ്റില്‍ ഫോട്ടോഗ്രഫര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് രാംചരണ്‍, ആര്‍ആര്‍ആര്‍ എന്നെഴുതിയ സ്വര്‍ണനാണയം നല്‍കിയത്.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറില്‍ അല്ലൂരി സീതാരാമരാജുവായാണ് താരം എത്തിയത്. മികച്ച അഭിപ്രായമാണ് രാം ചരണിന്റെ കഥാപാത്രത്തെക്കുറിച്ച് വരുന്നത്. ജൂനിയര്‍ എന്‍ടിആറും ശക്തമായ വേഷത്തില്‍ ചിത്രത്തിലെത്തി.
ബോക്സ്ഓഫിസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രം ഇതിനകം 900 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയത്തിന്റെ സന്തോഷത്തില്‍ 41 ദിവസത്തെ വ്രതമെടുത്ത് ശബരിമലയ്ക്ക് പോകാന്‍ തയാറെടുക്കുകയാണ് രാം ചരണ്‍.കറുത്ത വസ്ത്രം അണിഞ്ഞ് ചെരുപ്പിടാതെ മുംബൈയില്‍ നിന്നുള്ള രാം ചരണിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...