Connect with us

ഫോൺ തുരന്ന് നോക്കിയപ്പോൾ കണ്ടത്!ദിലീപ് നീക്കിയതിൽ അയാളും! വമ്പൻ സ്രാവ് കുടുങ്ങുന്നു! അതിബുദ്ധി ചതിച്ചു,, ദിലീപ് ഇനി വിയർക്കും

News

ഫോൺ തുരന്ന് നോക്കിയപ്പോൾ കണ്ടത്!ദിലീപ് നീക്കിയതിൽ അയാളും! വമ്പൻ സ്രാവ് കുടുങ്ങുന്നു! അതിബുദ്ധി ചതിച്ചു,, ദിലീപ് ഇനി വിയർക്കും

ഫോൺ തുരന്ന് നോക്കിയപ്പോൾ കണ്ടത്!ദിലീപ് നീക്കിയതിൽ അയാളും! വമ്പൻ സ്രാവ് കുടുങ്ങുന്നു! അതിബുദ്ധി ചതിച്ചു,, ദിലീപ് ഇനി വിയർക്കും

നടി ആക്രമിക്കപ്പെട്ട കേസ് കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ വധ ഗൂഢാലോചന കേസിൽ ദിലീപിനതിരെ വമ്പൻ തെളിവുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്
ദിലീപിന്റെ ഫോണിലെ 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്നായിരുന്നു റിപ്പോർട്ട്. നീക്കം ചെയ്തവയിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുമായുള്ള ചാറ്റുകളും ഉൾപ്പെടുന്നു. കോടതിയിൽ മൊബൈലുകൾ ഹാജരാക്കും മുമ്പാണ് ദിലീപ് ചാറ്റുകൾ നശിപ്പിച്ചിട്ടുളളത്.

ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹികപ്രവർത്തകൻ വാടാനപ്പള്ളി സ്വദേശി സനീർ, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് മറ്റുള്ളവ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ‘ദേ പുട്ടി’ന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്.

ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവ‌ർത്തിക്കുന്ന ഗുൽച്ചെനാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാ‌ർ മൊഴി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സായ് ശങ്കർ വഴി ഐ ഫോണുകളിലെ വിവരങ്ങൾ ദിലീപ് നീക്കിയതായി കണ്ടെത്തിയത്.

സിനിമകൾ മൊഴിമാറ്റിയിറക്കുന്ന ബിസിനസാണ് ഗുൽച്ചെനെന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ദിലീപ് ദുബായിലെത്തി ഗുൽച്ചെനെ കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഗുൽച്ചെനിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. നീക്കംചെയ്ത ചാറ്റുകളിൽ നാല് പേരുടെ വിശദവിവരം ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളുടെ സഹായം തേടും. നമ്പരുകൾ കൈമാറി അടുത്തിടെ കേരളത്തിൽ നിന്ന് വിളിച്ചവരെ കണ്ടെത്തും.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണ സംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ അന്വേഷണത്തിന്റെ പൂര്‍ണ്ണ വിവരം നല്‍കുകയും തെളിവുകള്‍ എല്ലാം തന്നെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബ‌ർ വിദഗ്ദ്ധൻ കോഴിക്കോട് സ്വദേശി സായ് ശങ്കറെ ക്രൈംബ്രാഞ്ച് ഏഴാം പ്രതിയാക്കി. മുഖ്യപ്രതി നടൻ ദിലീപിന്റെ നി‌ർദ്ദേശപ്രകാരം രണ്ട് ഐ ഫോണുകളിൽ നിന്ന് സുപ്രധാന വിവരങ്ങൾ നീക്കി തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്ന കണ്ടെത്തലിനെ തുട‌ർന്നാണ് നടപടി. ഇക്കാര്യങ്ങൾ വിശദീകരിച്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ വൈകിട്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമ‌ർപ്പിച്ചു. സൈ‌ബർ തട്ടിപ്പുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നതും കോടതിയെ അറിയിച്ചിട്ടുണ്ട്. ഒളിവിൽ പോയ സായ് ശങ്കറെ കണ്ടെത്താനായിട്ടില്ല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകള്‍ ആണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയില്‍ അന്വേഷണം സംഘം വ്യക്തമാക്കിയതായാണ് സൂചന.

More in News

Trending

Recent

To Top