താന്‍ ഇടതുപക്ഷക്കാരനായത് കൊണ്ട് തനിക്കെതിരെ ആരോപണം വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, മീടൂ ആരോപണത്തിനെ തുടര്‍ന്ന് തകര്‍ന്ന, താന്‍ മാനസികമായി ഓക്കെയായി വരുന്നതേ ഉള്ളൂവെന്ന് ശ്രീകാന്ത് വെട്ടിയാര്‍
താന്‍ ഇടതുപക്ഷക്കാരനായത് കൊണ്ട് തനിക്കെതിരെ ആരോപണം വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, മീടൂ ആരോപണത്തിനെ തുടര്‍ന്ന് തകര്‍ന്ന, താന്‍ മാനസികമായി ഓക്കെയായി വരുന്നതേ ഉള്ളൂവെന്ന് ശ്രീകാന്ത് വെട്ടിയാര്‍
താന്‍ ഇടതുപക്ഷക്കാരനായത് കൊണ്ട് തനിക്കെതിരെ ആരോപണം വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു, മീടൂ ആരോപണത്തിനെ തുടര്‍ന്ന് തകര്‍ന്ന, താന്‍ മാനസികമായി ഓക്കെയായി വരുന്നതേ ഉള്ളൂവെന്ന് ശ്രീകാന്ത് വെട്ടിയാര്‍
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍ ശ്രീകാന്ത് വെട്ടിയാര്‍. നിരവധി പേരാണ് ശ്രീകാന്തിനെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടര്ന്നിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് താരത്തിനെതിരെ മീടൂ ആരോപണം വന്നതോടെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്. ഇതിന്റെ പേരില്‍ പോലീസ് കേസും എടുത്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ താന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകാന്ത്. മീടൂ ആരോപണത്തിനെ തുടര്‍ന്ന് തകര്‍ന്ന, താന്‍ മാനസികമായി ഓക്കെയായി വരുന്നതേ ഉള്ളുവെന്നാണ് ശ്രീകാന്ത് പറയുന്നത്. തനിക്കെതിരെ ഉയര്‍ന്നത് ആരോപണമായിരുന്നുവെന്നും, അതിനെ നിയമപരമായി തന്നെ നേരിടുമെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു.
‘സത്യം കോടതിയില്‍ തെളിയും. സൈബര്‍ ആക്രമണം നേരിട്ടിരുന്നു. എന്റെ പൊളിറ്റിക്കല്‍ നിലപാടുകള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒന്നിനും മാറ്റമില്ല. പൊളിറ്റിക്കലി കറക്ട് തന്നെ ആണ് ഞാന്‍. ഞാന്‍ രാഷ്ട്രീയം സംസാരിച്ചപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു എന്തെങ്കിലും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന്. ഇടതുപക്ഷക്കാരനായത് കൊണ്ട്, എനിക്കെതിരെ ആരോപണം വരുമെന്ന് അറിയാമായിരുന്നു. പ്രതിപക്ഷം അത് ആഘോഷിക്കും’, എന്നും ശ്രീകാന്ത് പറയുന്നു.
വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജനുവരിയിലാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ യുവതി പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ, ഒളിവില്‍ ആയിരുന്ന ശ്രീകാന്ത് ഫെബ്രുവരി 16ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...