Connect with us

തുടരെ തുടരെയുള്ള മീടൂ ആരോപണങ്ങള്‍; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു; വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്, പൊടി പോലുമില്ല

Malayalam

തുടരെ തുടരെയുള്ള മീടൂ ആരോപണങ്ങള്‍; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു; വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്, പൊടി പോലുമില്ല

തുടരെ തുടരെയുള്ള മീടൂ ആരോപണങ്ങള്‍; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു; വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്, പൊടി പോലുമില്ല

സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതനായ വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. ഇപ്പോഴിതാ ശ്രീകാന്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തിരച്ചില്‍ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ അതിക്രമത്തിനെതിരായ യുവതി പങ്കുവെച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. ഈ യുവതിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ശ്രാകാന്തിനെതിരെ വീണ്ടും ഒരു മീടൂ ആരോപണം എത്തിയിരുന്നു. മറ്റൊരു ആരോപണം ഇങ്ങനെയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ ഒന്നല്ല പല സ്ത്രീകളുമായും ഒരെ സമയം പ്രണയം നടിച്ചു അയാളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ച് എന്ന് പൂര്‍ണമായും മനസിലായത് ഇപ്പോള്‍ വന്ന മീടൂ പോസ്റ്റ് വായിച്ചപ്പോളാണ് .പലരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ എന്ന് ഈ അടുത്തിടെ ആണ് മനസിലാക്കിയത് . വളരെ വൃത്തികെട്ട ചിന്താഗതിയുള്ള ക്രൂര മനോഭാവമുള്ള ഒരു മനുഷ്യന്‍ ആണ് അയാള്‍.

പരിചയപ്പെട്ട് ഒന്ന് രണ്ടു മണിക്കൂറിനുള്ളില്‍ ചോദിക്കാതെ തന്നെ അയാള്‍ കടയില്‍ പോകുന്നത് തൊട്ടു അയാളുടെ ഡെയിലി ആക്ടിവിറ്റിസ് ഫോട്ടോസ് അയക്കുകയും രണ്ടു ദിവസത്തിനുള്ളില്‍ ‘ഇങ്ങോട്ടു’ എന്നോട് പ്രണയമാണെന്നും പറഞ്ഞു. ആര് ആദ്യം പ്രണയം വെളിപ്പെടുത്തുന്നു എന്നതില്‍ സാധാരണ രീതിയില്‍ വലിയ പ്രസക്തി ഇല്ലെങ്കിലും ഇയാളുടെ വിഷയത്തില്‍ ‘ഇങ്ങോട്ടു’ എന്ന് പറയാന്‍ കാരണം അയാള്‍ ചെയ്ത എല്ലാ പ്രവര്‍ത്തികളും വളച്ചൊടിച്ചു സ്വാര്‍ത്ഥ ലാഭത്തിനു കള്ളങ്ങള്‍ മാത്രം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മാനിപ്പുലേറ്റര്‍ ആയത് കൊണ്ടാണ്.

ഞാനുമായി ഇഷ്ടത്തില്‍ ആണെന്ന് അയാള്‍ പറയുന്ന സമയത്തു ഒരു ലേഡി ലൈവില്‍ വന്നു വെട്ടിയാരുടെ കാമുകി എന്ന് പറഞ്ഞ സമയം മുതലാണ് എനിക്ക് ഇയാളുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിത്തുടങ്ങിയത്. അത് ചോദിച്ചപ്പോള്‍ വളരെ നല്ലപിള്ള ചമയുകയും ‘ഗ്യാസ്ലൈറ്റിംഗ് ‘ ആറ്റിട്യൂട് കാണിച്ചു തുടങ്ങുകയും ചെയ്തു. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞു, അമ്മയ്ക്ക് ‘ഭ്രാന്ത് ‘ (അയാള്‍ ഉപയോഗിച്ച വാക്ക് ) ,ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് സിമ്പതി നേടാന്‍ തുടങ്ങി.

വീഡിയോ ഷൂട്ടിന് കാശ് ഇല്ല എന്ന് സ്ഥിരം പറയുകയും അങ്ങോട്ടു ഞാന്‍ കാശ് കൊടുക്കുകയുമുണ്ടായി. ചിലപ്പോള്‍ നേരിട്ട് എന്നോട് കാശ് താ എന്ന് പറയുകയും അല്ലാത്ത അവസരങ്ങളില്‍ മാനിപ്പുലേറ്റ് ചെയ്ത് ഞാനായി കൊടുക്കാന്‍ നിര്‍ബന്ധിത ആകപ്പെടുകയും ഉണ്ടായി. കാരണം ‘എന്ത് ചെയ്യുന്നു’ എന്ന് കാഷ്വല്‍ ആയി ചോദിച്ചാല്‍ പോലും ‘വേറേ ആള്‍ക്കാരോട് കാശ് കടം ചോദിക്കുകയാണ് ‘ എന്ന് സ്ഥിരം പറഞ്ഞ് അയാളില്‍ സിംപതി ക്രിയേറ്റ് ചെയ്തു. ഇതിനൊക്കെയും അയാള്‍ ഉപയോഗിച്ചിരുന്ന ട്രാക്ക് പ്രണയം എന്നുള്ളതാണ്. ഒരു അവസരത്തില്‍ അയാളുടെ ടീമില്‍ ഉണ്ടായിരുന്ന ഒന്ന് രണ്ടു ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ആണ് മനസിലായത് പല കാര്യങ്ങള്‍ കൊണ്ട് ഷൂട്ടിന് വെറും തുച്ഛമായ ക്യാഷ് ആണ് ചിലവാകുന്നത് എന്നും വാങ്ങുന്ന ക്യാഷ് എല്ലാം സ്വന്ത അധികച്ചിലവുകള്‍ക്കായും , മറ്റ് സ്ത്രീകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന്.

ഒട്ടും താല്പര്യമില്ല എന്ന് പറഞ്ഞിട്ട് പോലും ഫോണ്‍ സെക്സിനു നിര്‍ബന്ധിക്കുകയും പലപ്പോഴും ഇത് കാരണം എനിക്ക് കോള്‍ കട്ട് ചെയ്യുകയും വേണ്ടി വന്നു. ഞാന്‍ മാത്രം ആണ് പാര്‍ട്ണര്‍ എന്നുള്ള രീതിയില്‍ പല കാര്യങ്ങള്‍ക്കും ഇയാള് ഫോഴ്സ് ചെയ്യുകയും എന്നാല്‍ നേരത്തെ ഉണ്ടായ സംശയത്താല്‍ അതെല്ലാം ഞാന്‍ ഡിനൈ ചെയ്യുകയും ഉണ്ടായി. മാസങ്ങള്‍ക്കു മുന്‍പ് ഒരു ഷൂട്ടിന് പോയപ്പോഴും വേറെ സ്ഥലങ്ങളിലും ‘പല സ്ത്രീ ബന്ധങ്ങള്‍ ‘ തുടരുന്നു എന്നെല്ലാം വൈകി ആണ് മനസിലായത് . ഇതെല്ലാം ചോദിക്കുമ്പോള്‍ മാനിപുലേഷന്‍ പതിവായി .സ്ത്രീപക്ഷ ,പുരോഗമന സിനിമ എടുക്കുന്ന ഉന്നതരായ പലരും അവരുടെ ഫാമിലിയും തന്നെ ഫോളോ ചെയ്യുന്നവരാണെന്നും , ഫ്രണ്ട്‌സ് ആണെന്നും അയാള്‍ എന്ത് ചെയ്താലും ഉണ്ടാക്കി എടുത്ത ഈ ‘പാവം’ ഇമേജില്‍ അയാള്‍ മുന്‍പോട്ടു പോകുമെന്നും അയാള്‍ക്കുറപ്പുണ്ടായിരുന്നു ,അത് പലപ്പൊഴായി പറഞ്ഞിട്ടും ഉണ്ട്.

ബോഡി ഷെമിങ്ങിനെതിരെ സംസാരിക്കുന്ന ‘നവോഥാന നേതാവ് ‘ എന്ന് സ്വയം വിശ്വസിക്കുന്ന ഇയാള്‍ നേരിട്ട് എന്നോട് ‘ബ്യൂട്ടിഫുള്‍’ ,’ സെക്‌സി ‘ എന്നൊക്കെ പറയുകയും അങ്ങേരുടെ കള്ളങ്ങള്‍ ഒക്കെ പുറത്തായപ്പോള്‍ വേറെ പലരോടും ”കണ്ടാല് ഭീകരജീവി ‘ ആണെന്നും മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പറയാന്‍ തുടങ്ങി.ഇയാള്‍ എന്നോട് ചെയ്ത മെന്റല്‍ ആന്‍ഡ് ഇമോഷണല്‍ അബ്യൂസിന് കയ്യും കണക്കും ഇല്ല . ഇയാളുടെ വാക്കുകളും പ്രവര്‍ത്തികളും കണ്ടു പുരോഗമനം പറഞ്ഞു നടക്കുന്ന ആള്‍ തന്നെയാണോ എന്ന് ഷോക്ക്ഡ് ആയിപോയി .

അയാളുടെ ടീമിലെ ആള്‍ക്കാരുടെ സിനിമ അവസരങ്ങള്‍ ഇയാള്‍ കളഞ്ഞിട്ടുണ്ട്. നമ്മള്‍ അയക്കാത്ത മെസ്സേജുകള്‍ നമ്മള്‍ അയച്ചു എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുക എന്നൊക്കെ ഇപ്പോഴാണ് മനസിലായത് . (ഒന്നുകില് അയാളുടെ രണ്ടാമത്തെ ഫോണ്‍ നമ്പര് ഉപയോഗിച്ചു അയാള്‍ തന്നെ ക്രിയേറ്റര്‍ ചെയ്ത മെസ്സേജ് ആയിരിക്കാം ,ഇല്ലേല്‍ വേറെ സ്ത്രീകള്‍ അയച്ച മെസ്സേജ് നമ്മുടെ പേരില്‍ ഫേക്ക് ചെയ്ത് കാണിക്കും). സ്ത്രീകളെ കുറിച്ച് വളരെ മോശമായി അയാള്‍ മറ്റുള്ളവരോട് സംസാരിച്ചതിന് തെളിവുകള്‍ ഉണ്ട്. തെളിവ് ചോദിച്ചു വരുന്നവരോടും അല്ലാത്തവരോടും കൂടി ഒരു വാക്ക് . ഇവിടെ ഞാന്‍ ആണ് ശെരി , ഞാന്‍ മാത്രം ആണ് ശെരിയെന്ന് കൃത്യമായ ബോധമുണ്ട്. എന്നായിരുന്നു പോസ്റ്റ്.

Continue Reading
You may also like...

More in Malayalam

Trending