Connect with us

ആഴത്തിലുള്ള ഒരു പരിശോധനയുണ്ടാവില്ലെന്നായിരുന്നു കരുതിയത്; നമ്പി നാരായണനെപ്പോലെ വേട്ടയാടപ്പെടുന്ന വ്യക്തിയാണ് ദിലീപെന്നും രാഹുല്‍ ഈശ്വർ!

Malayalam

ആഴത്തിലുള്ള ഒരു പരിശോധനയുണ്ടാവില്ലെന്നായിരുന്നു കരുതിയത്; നമ്പി നാരായണനെപ്പോലെ വേട്ടയാടപ്പെടുന്ന വ്യക്തിയാണ് ദിലീപെന്നും രാഹുല്‍ ഈശ്വർ!

ആഴത്തിലുള്ള ഒരു പരിശോധനയുണ്ടാവില്ലെന്നായിരുന്നു കരുതിയത്; നമ്പി നാരായണനെപ്പോലെ വേട്ടയാടപ്പെടുന്ന വ്യക്തിയാണ് ദിലീപെന്നും രാഹുല്‍ ഈശ്വർ!

സംവിധായകൻ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയതോടെയാണ് നടി ആക്രമിക്കപ്പെട്ട വാർത്ത വീണ്ടും ചൂട്പിടിച്ചത് . ആ നിർണ്ണായക വെളിപ്പെടുത്തലിനെ തുടർന്ന് തുടര്നന്വേഷണം ആരംഭിച്ചു . അതുപോലെ ദിലീപിന്റെ പേരിൽ മറ്റൊരു കേസ് ഉടലെടുത്തു . അന്വേഷണ ഉദ്യോഗ്സഥരെ വധിക്കാൻ ശ്രമിച്ചു എന്നതിന്റെ പേരിലാണ് മറ്റൊരു കേസ് വന്നത് . തുടർ അന്വേഷണം പുരഗോമക്കേവ നിരവധി തെളിവാളും അന്വേഷണ സംഗം കണ്ടെത്തി കഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിനെ തുടക്കം മുതലേ അനുകൂലിച്ച മാധ്യമങ്ങളിൽ സംസാരിക്കുന്ന ആളാണ് രാഹുൽ ഈശ്വർ. ദിലീപിന് അന്വേഷണം സംഘം വേട്ടയാകുടയാണ് എന്ന രാഹുൽ പറയുന്നത് .

ഇപ്പോഴിതാ ദിലീപിന്റെ കയ്യില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ എത്തിയെന്ന് ആരാണ് പറഞ്ഞതെന്ന് രാഹുല്‍ ഈശ്വർ. ഇപ്പോള്‍ പുറത്ത് വന്നത് പൊലീസ് ആരോപിക്കുന്ന കാര്യം മാത്രമാണ്. നമ്മള്‍ ആരും പൊലീസ് പറയുന്നത് പോലത്തെ ഒരു ഓഡിയോ ക്ലിപ്പ് കേട്ടിട്ടില്ല. പൊലീസ് കോടതിയില്‍ അറിയിക്കുന്ന കാര്യങ്ങള്‍ക്ക് തന്നെ എത്ര മാത്രം വിശ്വാസ്യതയുണ്ടെന്നും നമുക്ക് അറിയില്ല. കഴിഞ്ഞ മാസം പൊലീസ് പറഞ്ഞത് എന്താണ്, തങ്ങളുടെ കയ്യില്‍ വിഷ്വലായിട്ടുള്ള തെളിവുകള്‍ ഉണ്ടെന്നാണല്ലോയെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.

ഈ വാദം ഉയർത്തി കേസുമായി സഹകരിക്കാത്ത ദിലീപിന് ജാമ്യം നിഷേധിക്കണമെന്നും പറഞ്ഞിട്ട് കോടതി അത് പരിഗണിച്ച് പോലുമില്ലല്ലോ. പൊലീസ് വെറും ഗ്യാസ് അടിക്കുകയാണെന്ന ബോധ്യത്തിലാണ് അങ്ങനെ സംഭവിച്ചത്. ഇവിടേയും ചില എഡിറ്റിങുകള്‍ നടത്തി കാര്യങ്ങള്‍ ചേർത്തതാണോയെന്ന് എനിക്ക് അറിയില്ല. ഇനി അങ്ങനെയൊരു ഓഡിയോ ഉണ്ടെന്ന് പോലും അറിയില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ ഈ കേസിലെ ഇടപെടല്‍ മോശമാണ്. ബാക്കിയെല്ലാ കേസിലും നല്ല ഇടപെടല്‍ നടത്തുന്നവരാണ് കേരള പൊലീസുകാർ. 99 ശതമാനം പൊലീസുകാരും നല്ലവരാണ്. എന്നാല്‍ ബാക്കി വരുന്ന ആ ഒരു ശതമാനം പൊലീസുകാരുടെ അണ്‍ പ്രൊഫഷണലും അണ്‍എത്തിക്കലുമായി പ്രതികാരപൂർണ്ണമായ ഇടപെടലുകളാണ് നമ്മള്‍ ഇത്രയും കാലം കണ്ടതെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.

ആഴത്തിലുള്ള ഒരു പരിശോധനയുണ്ടാവില്ലെന്നായിരുന്നു പൊലീസ് കരുതിയത്. ടെക്നിക്കലി ഞങ്ങളുടെ കയ്യില്‍ തെളിവുകള്‍ എല്ലാം ഉണ്ടെന്ന് പറഞ്ഞ് മുന്നോട്ട് പോവാമെന്നായിരുന്നു അവർ കണക്ക് കൂട്ടിയത്. അവിടെയാണ് നമ്മുടെ നീതിന്യായ സ്ഥാപനങ്ങള്‍ ഏറ്റവും ഉന്നതമായ കൃത്യം നിർവ്വഹിച്ചത്. ഒരു കേസിന്റെ ടെക്നിക്വാലിറ്റിക്കും അപ്പുറമാണ് ടോട്ടാലിറ്റി. ടോട്ടാലിറ്റിയില്‍ കോടതി കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് ദിലീപിന് മുന്‍കൂർ ജാമ്യം കൊടുക്കരുതെന്ന് പറഞ്ഞപ്പോള്‍ കോടതി അതെടുത്ത് തോട്ടില്‍ കളഞ്ഞ് മുന്‍കൂർ ജാമ്യം നല്‍കിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഞങ്ങളെയൊന്നും എല്ലാം ബോധ്യപ്പെട്ടുത്തണമെന്നില്ല. ഞാനൊക്കെ വെറും സാധാരണക്കാരനാണ്. ദിലീപ് എന്ന മനുഷ്യനെ വേട്ടയാടുന്നത് കണ്ട് വേദനിച്ച് അദ്ദേഹത്തെ പ്രതിരോധിക്കുന്നവരാണ്. അജകുമാർ വക്കീലിനെയൊക്കെ വെച്ച് നോക്കുമ്പോള്‍ ഞാനൊക്കെ വെറും ബാലനാണ്. പക്ഷെ ഈ ബാലന്‍ പറഞ്ഞ നിലപാടുകളും വാദങ്ങളുമാണ് ഹൈക്കോടതി സ്വീകരിച്ചതെന്ന കാര്യം മറക്കരുതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

അടുത്തതായി മുന്‍ ഡിജിപി ശ്രീലേഖയുടെ ചില വാക്കുകളാണ് രാഹുല്‍ ഈശ്വർ ചർച്ചയില്‍ ഉയർത്തുന്നത്. ‘ജനങ്ങള്‍ക്ക് ഇപ്പോഴും വിശ്വസ്യമുള്ളത് ജൂഡീഷ്യറിയെ മാത്രമാണ്. നിയമം സിനിമയിലേത് പോലെ അല്ലെന്ന് എല്ലാവരും മനസ്സിലാക്കണം. 33 വർഷം പലതും കടിച്ചമർത്തേണ്ടി വന്നു. ഒരു കേസുണ്ടായാല്‍ അത് കോടതിയില്‍ എത്തുമ്പോള്‍ അത് ഷേപ്പ് ചെയ്യണം. സംസ്ഥാനത്തെ ഫോറന്‍സിക് ലബോറട്ടറിയെ സ്വതന്ത്രമാക്കണം. ഫോറന്സിക് റിപ്പോർട്ടില്‍ തെറ്റുപറ്റാം. തെറ്റുപ്പറ്റിയാല്‍ അത് അംഗീകരിച്ച് തരാന്‍ ഒരു ഉദ്യോഗസ്ഥനും തയ്യാറാവില്ല. അത് സാധൂകരിക്കാന്‍ കഴിയുന്നതൊക്കെ ചെയ്യും. പലപ്പോഴും ബാഹ്യ പ്രേരണകളാണ് പൊലീസിനെക്കൊണ്ട് ഫ്രെയിം ചെയ്യിക്കുന്നത്”- ആർ ശ്രീലേഖയെ ഉദ്ധരിച്ചുകൊണ്ട് രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

ദിലീപിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ ജഡ്ജി മോശക്കാരി. ദിലീപിന് കരിക്ക് വെള്ളം വാങ്ങിച്ച് കൊടുക്കുകയും ഡോക്ടറെ കാണാനുള്ള അവസരം ഒരുക്കുകയും ചെയ്ത ആർ ശ്രീലേഖയും മോശക്കാരി എന്നാണ് ചിലരുടെ ലൈന്‍. എന്നാല്‍ പൊലീസ് ചെയ്യുന്ന കള്ളത്തരങ്ങളൊന്നും ഇവിടെ പ്രശ്നമല്ല. ഫോറന്‍സിക് റിപ്പോർട്ടില്‍ പൊലീസ് കള്ളത്തരം ചെയ്തുവെന്ന് ഒരു പൊലീസ് തുറന്ന് പറയുകയാണ്. ഇവർ സ്ത്രീയല്ലേ, പുരുഷ മേധാവിയാണോ, സവർണ്ണ ഫാസിസ്റ്റാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ദിലീപിനെ കുടുക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം. ദിലീപിനോട് അസൂയയും പ്രതികാരവുമുള്ളവരെല്ലാം ചേർന്ന് ഒരു പാവം മനുഷ്യനെ വേട്ടയാടി ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ജുഡീഷ്യറി എഴുന്നേറ്റ് നിന്ന് പ്രതിരോധിക്കുന്നതാണ് ഈ നാട്ടില്‍ സാധാരണക്കാരനെ നിയമത്തില്‍ വിശ്വാസമുള്ളവനാക്കി വാങ്ങുന്നത്. നമ്പി നാരായണനെപ്പോലെ വേട്ടയാടപ്പെടുന്ന വ്യക്തിയാണ് ദിലീപെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

ABOUT DILEEP

Continue Reading
You may also like...

More in Malayalam

Trending

Recent

To Top