Malayalam
തുറന്ന് പറയാന്‍ ഒരു മടിയുമില്ല ; ശരീരത്തിൽ എവിടെയൊക്കെയാണ് പ്ലാസ്റ്റിക് സർജറി ചെയ്തത് എന്ന ചോദ്യത്തിന് മറുപടിയുമായി ശ്രുതി ഹാസൻ
തുറന്ന് പറയാന്‍ ഒരു മടിയുമില്ല ; ശരീരത്തിൽ എവിടെയൊക്കെയാണ് പ്ലാസ്റ്റിക് സർജറി ചെയ്തത് എന്ന ചോദ്യത്തിന് മറുപടിയുമായി ശ്രുതി ഹാസൻ
തെന്നിന്ത്യൻ സൂപ്പർ നായികയാണ് ശ്രുതി ഹാസന് . ഉലക നായകൻ കമല്‍ഹാസന്റെ മകളും കൂടിയായ ശ്രുതി അഭിനയവും പാട്ടുമൊക്കെയായി സജീവമാണ് . ഇന്സ്റ്റഗ്രാമിലൂടൊയി ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെക്കുറിച്ചുള്ള ചോദ്യം വന്നത്. ശരീരത്തില്‍ ഏതൊക്കെ ഭാഗത്താണ് നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതെന്നായിരുന്നു ചോദ്യം. നേരത്തെയും ഇതേക്കുറിച്ച് ശ്രുതി തുറുന്നുപറഞ്ഞിരുന്നു.
മുടി കളര്‍ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ മാറുന്നതല്ല മുഖം. എന്റെ യാത്ര സത്യസന്ധമായിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങള്‍ തുറന്നുപറയുന്നത്. മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതിന് മുന്‍പും ശേഷവും ഒത്തിരി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു എന്നൊക്കെയായിരുന്നു സര്‍ജറിക്ക് മുന്‍പ് കേട്ടത്.
മൂക്കില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനെക്കുറിച്ച് ശ്രുതി നേരത്തെ വാചാലയായിരുന്നു. മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന് തുറന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ഇത് പ്രമോട്ട് ചെയ്യാനോ എതിരെ സംസാരിക്കാനോ ഞാനില്ല. ഇത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ജീവിതമാണ്. മാറ്റങ്ങള്‍ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാന്‍ പറ്റുന്ന കാര്യം. ഒരോ ദിവസവും എനിക്കെന്നോടുള്ള സ്നേഹം കൂടുകയാണെന്നും താരപുത്രി മുന്‍പ് കുറിച്ചിരുന്നു.
ശാരീരികമായ വ്യത്യാസത്തെക്കുറിച്ചുള്ള കമന്റുകളൊന്നും താന്‍ മുഖവിലയ്ക്കെടുക്കാറില്ല. ഒരുപാട് മെലിഞ്ഞുപോയി എന്നോ വല്ലാതെ തടിച്ചു എന്ന തരത്തിലുള്ള കമന്റുകളോ എന്നെ ബാധിക്കാറില്ല. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. അത്ര എളുപ്പമല്ലെങ്കിലും ആ മാറ്റവും ഞാനുള്ക്കൊണ്ടുവെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.
ജീവിതത്തിലുണ്ടായ പ്രണയത്തകര്‍ച്ചയെയും ശ്രുതി ധീരമായി അതിജീവിച്ചിരുന്നു. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. പ്രിയപ്പെട്ടവരായാലും മറ്റേതൊരു വ്യക്തിയായാലും സ്നേഹക്കൂടുതല് കാരണം ഇങ്ങോട്ട് അധികാരം കാണിക്കുന്നത് ഉള്‍ക്കൊള്ളാനാവില്ലെന്ന് താരം പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങളാണ് ബ്രേക്കപ്പിലൂടെ പഠിച്ചത്. മൈക്കിള്‍ കോര്സലെയുമായുള്ള പ്രണയം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ശ്രുതി തന്നെയായിരുന്നു നേരിട്ടെത്തിയത്.
മാതാപിതാക്കളുടെ വേര്‍പിരിയലുകളൊന്നും ഞങ്ങളെ ബാധിച്ചിരുന്നില്ലെന്നും ശ്രുതി തുറന്നുപറഞ്ഞിരുന്നു. രണ്ട് വ്യക്തികള്‍ക്ക് ഒന്നിച്ച് പോവാനാവില്ലെന്ന് മനസിലായാല്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതാണ് നല്ലത്. അവര്‍ രണ്ടാളും വഴിപിരിഞ്ഞപ്പോള്‍ സന്തോഷമാണ് തോന്നിയത്. മാതാപിതാക്കളെന്ന നിലയില്‍ അവര്‍ രണ്ടുപേരും അവരുടെ കടമ ചെയ്യുന്നവരാണ്.
about sruthy hassan
