Malayalam
ബിഗ് ബോസ്സിൽ തീ പാറുന്നു നോമിനേഷൻ ;പ്രതീഷിക്കാത്ത ആ എട്ടു പേർ, ജാനകിക്ക് പുറകെ പടിയിറങ്ങുന്നത് ഇവരോ ?
ബിഗ് ബോസ്സിൽ തീ പാറുന്നു നോമിനേഷൻ ;പ്രതീഷിക്കാത്ത ആ എട്ടു പേർ, ജാനകിക്ക് പുറകെ പടിയിറങ്ങുന്നത് ഇവരോ ?
ബിഗ് ബോസ് മലയാളം സീസണ്‍ 4 ആവേശത്തോടെ മുന്നോട്ടു പോവുകയാണ് ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യത്തെ എവിക്ഷനും കഴിഞ്ഞിരിക്കുകയാണ്. നടി ജാനകി സുദീറാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായിരിക്കുന്നത്. ആദ്യത്തെ ആഴ്ചയിലെ ക്യാപറ്റനായിരുന്ന അശ്വിന്‍ ഒഴികെ പതിനാറ് പേരും നോമിനേഷനിലുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് ജാനകി സുധീര്‍ പുറത്തായത്. ബിഗ് ബോസ് വീട്ടില്‍ വളരെയധികം ആക്ടീവായിരുന്ന താരമായിരുന്നു ജാനകി. അതുകൊണ്ട് തന്നെ ജാനകിയുടെ പുറത്താകല്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കുന്നതായിരുന്നു
രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4.. ഈ ആഴ്ചത്തെ എവിക്ഷനുളള നോമിനേഷന്‍ പ്രക്രിയ ഇന്ന് നടക്കും. ഈ ആഴ്ചയിലെ ക്യാപ്റ്റനായ നവീന്‍ അറക്കല്‍ ഒഴികെയുള്ളവരില്‍ നിന്നുമാണ് നോമിനേഷന്‍ നടത്തേണ്ടത്. ഇത് പ്രകാരം ഇന്ന് ബിഗ് ബോസ് വീട്ടില്‍ നോമിനേഷന്‍ നടന്നിരിക്കുകയാണ്. ഓരോരുത്തരും രണ്ട് പേരെ വീതമാണ് നോമിനേറ്റ് ചെയ്യേണ്ടത്. ഇതിനുള്ള കാരണവും വ്യക്തമാക്കേണ്ടതുണ്ട്. ഇങ്ങനെ നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
നോമിനേഷനില്‍ എട്ട് പേരാണ് ഇടം നേടിയത്. ജാസ്മിന്‍, നിമിഷ, ബ്ലെസ്ലി, അശ്വിന്‍, റോബിന്‍, ഡെയ്‌സി, ദില്‍ഷ, റോണ്‍സണ്‍ എന്നിവരുടെ പേരുകളാണ് ഏറ്റവും കൂടുതല്‍ പേരുകള്‍ പറഞ്ഞത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ചിലരുടെ നോമിനേഷനുകള്‍. അതേസമയം ചിലരുടെ പേരുകള്‍ പറയാതെ പോയതും രസകരമായ ട്വിസ്റ്റായിരുന്നു. ജാസ്മിന്റേയും നിമിഷയുടേയും പേരായിരുന്നു അഖില്‍ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു, ഡിസിപ്ലിനില്ലെന്നായിരുന്നു ജാസ്മിനെക്കുറിച്ച് അഖില്‍ പറഞ്ഞത്. അതേസമയം നിമിഷയ്ക്ക് സ്വന്തമായ തീരുമാനമില്ലെന്നും ജാസ്മിനെ വല്ലാതെ വിശ്വസിക്കുന്നുണ്ടെന്നുമായിരുന്നു അഖില്‍ പറഞ്ഞത്.
അതേസമയം അശ്വിന്റേയും റോണ്‍സന്റേയും പേരായിരുന്നു അപര്‍ണ പറഞ്ഞത്. ക്യാപ്റ്റനായിട്ടും ഒട്ടും ആക്ടീവാകാതെ മാറി നില്‍ക്കുകയാണ് അശ്വിനെന്നായിരുന്നു അപര്‍ണ പറഞ്ഞത്. തനിക്ക് ഏറെ ഇഷ്ടമുള്ളയാളാണ് റോണ്‍സണ്‍. എന്നാല്‍ തനിക്ക് വീട്ടില്‍ പോകണമെന്ന് പറഞ്ഞു കൊണ്ടിരിക്കുകയാണ് റോണ്‍സണ്‍ എന്നാണ് അപര്‍ണ പറയുന്നത്. റോബിന്റേയും അശ്വിന്റേയും അശ്വിന്റേയും പേരായിരുന്നു സുചിത്ര പറഞ്ഞത്. റോബിനെ ഇപ്പോഴും മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്നും അശ്വിന്‍ അവസരം മുതലാക്കിയില്ലെന്നുമാണ് സുചിത്ര പറഞ്ഞത്. ജാസ്മിനും നിമിഷയും ഡെയ്‌സിയുടേയും റോബിന്റേയും പേരാണ ്പറഞ്ഞത്. പ്രതീക്ഷിച്ചൊരു നോമിനേഷന്‍ തന്നെയായിരുന്നു അത്.ദില്‍ഷ പറഞ്ഞതാകട്ടെ ലക്ഷ്മി പ്രിയയുടേയും അശ്വിന്റേയും പേരായിരുന്നു.
ദില്‍ഷ ലക്ഷ്മിയുടെ പേര് പറഞ്ഞത് സര്‍പ്രൈസ് ആയിരുന്നു. ലക്ഷ്മി മറ്റുളളവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നും ബോസ് കളിക്കുകയാണെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്. ദില്‍ഷയില്‍ നിന്നും ഇങ്ങനൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡെയ്‌സി പറഞ്ഞത് ജാസ്മിന്റേയും ബ്ലെസ്ലിയുടേയും പേരായിരുന്നു. ജാസ്്മിന്റെ പേര് ഡെയ്‌സി പറയുമെന്നത് പ്രതീക്ഷിച്ചതായിരുന്നു. ജാസ്മിന്റെ പെരുമാറ്റമായിരുന്നു ഡെയ്‌സി ചൂണ്ടിക്കാണിച്ചത്. പാവ തന്ന ബ്ലെസ്ലിയ്ക്ക് ഗെയിമിനെ പറ്റി മനസിലായിട്ടില്ലെന്നാണ് ഡെയ്്‌സി പറയുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ റോണ്‍സണ്‍ ഡെയ്‌സിയുടേയും റോബിന്റേയും പേര് പറഞ്ഞു.
ബ്ലെസ്ലി റോണ്‍സന്റേയും ശാലിനിയുടേയും പേരാണ് പറഞ്ഞത്. ലക്ഷ്മി പ്രിയ പറഞ്ഞ പേരുകളിലൊന്ന് റോബിന്റേതായിരുന്നു. റോബിന്‍ ഫേക്ക് ആണെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. അപ്രതീക്ഷിതമായിരുന്നു ആ നോമിനേഷന്‍. ഡെയ്‌സിയുടെ പേരാണ് ലക്ഷ്മി രണ്ടാമതായി പറയുന്നത്. ഇതും അപ്രതീക്ഷിതമായിരുന്നു. ജാസ്മിനെയാകും ലക്ഷ്മി നോമിനേറ്റ് ചെയ്യുക എന്നായിരുന്നു കരുതിയിരുന്നത്.
ഡെയ്‌സിയുടേയും റോബിന്റേയും പേരുകളായിരുന്നു നവീന്‍ പറഞ്ഞതും. പ്രശ്്‌നങ്ങളുടെ കാരണക്കാരന്‍ റോബിന്‍ ആണെന്നാണ്് നവീന്‍ പറയുന്നത്. ഗെയിമിനെ ഗെയിമായി എടുക്കാതെ വ്യക്തിപരമായി കാണുന്നുവെന്ന് പറഞ്ഞ നിമിഷയുടേയും ജാസ്മിന്റേയും പേരുകളായിരുന്നു റോബിന്‍ പറഞ്ഞത്. പ്രതീക്ഷിച്ചത് പോലെ ധന്യ റോബിന്റെ പേര് പറഞ്ഞു. റോബിന്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നാണ ധന്യ പറയുന്നത്. അശ്വിന്റെ പേരും ധന്യ പറയുന്നുണ്ട്.
റോബിന്റേയും ബ്ലെസ്ലിയുടേയും പേരായിരുന്നു സൂരജ് പറഞ്ഞത്. സൂരജ് ബ്ലെസ്ലിയുടെ പേര് പറഞ്ഞത അപ്രതീക്ഷിതമായിരുന്നു. ദില്‍ഷയുടേയും ധന്യയുടേയും പേരായിരുന്നു ശാലിനി പറഞ്ഞത്.
about bigg boss
