ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു; താരപുത്രിയുടെ ചിത്രങ്ങൾക്ക് താഴെ സദാചാര ആ ങ്ങളന്മാർ
മലയാളികളുടെ ഇഷ്ട്ട താരകുടുംബമാണ് നടന്‍ ഇന്ദ്രജിത്തിനെറ്ത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരകുടുംബം. താരത്തിന്റെ മകള്‍ പ്രാത്ഥനയ്ക്ക് ഏറെ ആരാധകരുണ്ട്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ‘ലാലേട്ടാ… ലാ ലാ ലാ.. ലാലേട്ടാ..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ് താരപുത്രിയ്ക്ക് ആരാധകർ കൂടിയത്
ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തില്‍ മേലെ ഫോള്ളോവെഴ്‌സുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുക. ചിത്രത്തിലെ ഭംഗിയും സന്തോഷവും തിരിച്ചറിയുന്ന ആരാധകര്‍ താരത്തിനെ പ്രശംസിക്കാറുണ്ട്. എന്നാല്‍, ഒരുകൂട്ടം ആളുകളുടെ കണ്ണുകള്‍ പോകുന്നത് പ്രാര്‍ത്ഥനയുടെ വേഷവിധാനത്തിലേക്കാണ്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാവുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിനു നല്ല പ്രതികരണം ലഭിച്ചെങ്കിലും ചില സദാചാരകരില്‍ നിന്നും സദാചാരകരില്‍ നിന്നും വിമര്‍ശനവും അശ്ലീലവും കലര്‍ന്ന പ്രതികരണമാണ് വരുന്നത്. ‘ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു’. ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.
