പ്രേക്ഷകരെ നിർത്താതെ ചിരിപ്പിക്കുന്ന താരങ്ങൾ അണിനിരക്കുന്ന പരിപാടികളിൽ ഒന്നാണ് സ്റ്റാര്‍ മാജിക്. പരിപാടിയിലെ രസനിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. രസകരമായ ഗെയിമുകളാണ് ലക്ഷ്മി നക്ഷത്ര താരങ്ങള്‍ക്കായി ഒരുക്കാറുള്ളത്. ഇരുടീമുകളായാണ് മത്സരം നടത്താറുള്ളത്. ജയിച്ച ടീമിന് തോറ്റ ടീമംഗങ്ങളെ ചാട്ടവാറിന് അടിക്കാനുള്ള അവസരം നല്‍കാറുണ്ട് പരിപാടിയില്‍.
പ്രേക്ഷകർക്ക് സുപരിചിതയായ സാധിക വേണുഗോപാലും പരിപാടിക്കായി അണിനിരക്കുന്നുണ്ട്. വ്യത്യസ്തമായ വേഷവിധാനവുമായാണ് സാധിക എത്താറുള്ളത്. വസ്ത്രത്തെക്കുറിച്ച് കൗണ്ടറുകളുമായി ബിനു അടിമാലിയും ശശാങ്കനുമൊക്കെ എത്താറുമുണ്ട്. ഇപ്പോൾ ഇതാ സ്റ്റാര്‍ മാജിക്കുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാധിക. ബിനു അടിമാലിയില്‍ നിന്നും അടി കിട്ടുന്നതിന്‍റെ വീഡിയോയായിരുന്നു സാധിക പോസ്റ്റ് ചെയ്തത്
4 വർഷത്തെ സ്റ്റാർമാജിക് ജൈത്ര യാത്രയിൽ കണ്ണിൽ നിന്നും പൊന്നീച്ചയെ പറപ്പിച്ച ബിനുചേട്ടന്റെ ആ ചാട്ടയടി . മറക്കില്ല ഞാൻ, ചാട്ടയടി വേദന ഉണ്ടോന്നൊക്കെ അറിയാണെങ്കിൽ ഇതുപോലെ ഒക്കെ കിട്ടണമെന്നുമായിരുന്നു സാധിക കുറിച്ചത്. ശരിക്കും വേദനയുണ്ടോ അടിയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...