Malayalam
കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റി, കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്, പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്കി അതിജീവിത
കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റി, കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്, പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്കി അതിജീവിത
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന വ്യക്തിയാണ് ദിലീപിന്റെ വക്കീല്‍ രാമന്‍പ്പിള്ള. മുമ്പും പ്രമാദമായ പല കേസുകളിലും രാമന് വക്കീലിന്റെ മിടുക്ക് കണ്ടിട്ടുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് രാമന് വക്കീലിനെ കുറിച്ച് കൂടുതല്‍ പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയത്. തന്റെ കക്ഷികളെ രക്ഷിക്കാന്‍ അഹോരാത്രം ശ്രമിച്ച് കേസിന്റെ ഓരോ നൂലിഴകള്‍ കീറി മുറിച്ച് അളന്ന് പഠിച്ചിട്ടേ രാമന്‍പ്പിള്ള എന്ന ക്രിമിനല്‍ ല്വായര്‍ കോടതിയുടെ പടിക്കെട്ടുകള്‍ കയറാറുള്ളൂ. ദിലീപിന്റെ കേസില്‍ മാത്രമല്ല രാമന്‍പ്പിള്ളയുടെ അതിബുദ്ധികള്‍ ഫലം കണ്ടിട്ടുള്ളത്.
പോളക്കുളം കേസിലും, ടിപി കേസിലും, ഫ്രാങ്കോ മുളയ്ക്കല്‍ കേസിലുമെല്ലാം രാമന്‍പ്പിള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ കാണം. ചുരുക്കിപ്പറഞ്ഞാല്‍ കോടികളുമായി രാമന്‍പ്പിള്ളയെ കാണാന്‍ എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരില്ല. നടി ആക്രമിക്കപ്പെട്ട കേസിലും പ്രതിഭാഗം തോല്‍ക്കുമെന്ന അവസ്ഥ എത്തിയപ്പോഴാണ് രാമന്‍പ്പിള്ള വക്കീലിന്റെ വരവ്. വക്കീലിനെ ഈ കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ വെച്ചത് ഭാര്യ കാവ്യ തന്നെയായിരുന്നു.
എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്കിയിരിക്കുന്നു എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. നേരത്തെ നല്കിയ പരാതിയിലെ പിഴവ് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ദിലീപിന്റെ അഭിഭാഷകന് ബി രാമന്‍പിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. പുതിയ പരാതിയില്‍ ബാര്‍ കൗണ്‍സില്‍ തുടര്‍ നടപടികള്‍ തുടങ്ങി. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്കിയ പരാതിയില്‍ പറയുന്നു.
കേസില്‍ 20 സാക്ഷികളെ അഭിഭാഷകന് ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവൃത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നേരത്തെ നല്കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു. ഇന്ന് 2500 രൂപ ഫീസും, 30 കോപ്പിയും സഹിതം നേരിട്ട് പരാതി നല്കി. പരാതിയില്‍ ഉടന്‍ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് കെ എന്‍ അനില്‍കുമാര്‍ വ്യക്തമാക്കി.
അതിനിടെ വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ പ്രതി ചേര്‍ത്ത് ആലുവ മജിസ്ടേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്കി. തെളിവ് നശിപ്പിച്ചതിന് കൂടുതല്‍ പേരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല. തുറന്ന മനസോടെയാണ് അന്വേഷണം നടക്കുന്നത്. നിഷ്പക്ഷ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണത്തിലെ കാലതാമസം എഫ്ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ല. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹര്‍ജി പരിഗണിക്കവെ നേരത്തെ സംവിധാകന് ബാലചന്ദ്രകുമാറിന്റെ ഇടപെടലുകളെ കുറിച്ച് ഹൈക്കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. നേരത്തെ പരാതി ഉന്നയിച്ചില്ല എന്നത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. എന്നാല്‍ അത്തരം സംശയങ്ങള്‍ ഈ ഘട്ടത്തില്‍ പ്രസക്തമല്ലെന്നായിരുന്നു പ്രോസിക്യൂഷന് നല്കി മറുപടി. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന് ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത ബന്ധമുണ്ടെന്നും കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം, കേസില്‍ ഇറാന് വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ അന്വേഷിക്കാന്‍ എന്‍ഐഎയുടെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അഹമ്മദ് ഗൊല്‍ച്ചിനും ദിലീപുമായുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാന്‍ ഗൊല്‍ച്ചിന്‍ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.
ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. ദുബായ് ആസ്ഥാനമായ പാര്‍സ് ഫിലിംസ് സ്ഥാപകനാണ് ഗൊല്‍ച്ചിന്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് പാര്‍സ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെ ദുബായില്‍ എത്തി ദിലീപ് ഗൊല്‍ച്ചിനെ കണ്ടിരുന്നു. ഗൊല്‍ച്ചിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ബാലചന്ദ്രകുമാര്‍ ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവിട്ടിരുന്നു. ”ഇറാനിയന്‍ സ്വദേശിയാണ് അഹമ്മദ് ഗൊല്‍ച്ചന്‍. ഗുല്‍ഷന്‍ എന്ന് ഓമനപ്പേരില്‍ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയി തുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.
അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് ആളിലേക്ക് എത്തുമെന്നും കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ കഴിഞ്ഞആഴ്ച റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഗുല്‍ഷനെ കാണാന്‍ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയില്‍ നടത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
