Connect with us

സൂരജിന് എന്താ കുഴപ്പം, പൊക്കം കുറവുണ്ട്, അതിന്? ; സിംപതിയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ; ബിഗ് ബോസ് മത്സരാർത്ഥി സൂരജ് നന്നായി പെർഫോം ചെയ്യണം!

Malayalam

സൂരജിന് എന്താ കുഴപ്പം, പൊക്കം കുറവുണ്ട്, അതിന്? ; സിംപതിയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ; ബിഗ് ബോസ് മത്സരാർത്ഥി സൂരജ് നന്നായി പെർഫോം ചെയ്യണം!

സൂരജിന് എന്താ കുഴപ്പം, പൊക്കം കുറവുണ്ട്, അതിന്? ; സിംപതിയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ; ബിഗ് ബോസ് മത്സരാർത്ഥി സൂരജ് നന്നായി പെർഫോം ചെയ്യണം!

ബിഗ് ബോസ് സീസൺ ഫോറിലേക്ക് അപ്രതീക്ഷിതമായി വന്ന ബിഗ് സ്‌ക്രീൻ മിനിസ്ക്രീൻ താരമാണ് സൂരജ് തേലക്കാട്. ബിഗ് ബോസിൽ എത്തും മുന്നേ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സൂരജ്. തന്റെ പരിമിതികളില്‍ നിന്നും ഉയര്‍ന്ന് വന്ന സൂരജ് മലയാളികൾക്ക് ഒരു പ്രചോദനം ആണ്. ഇപ്പോള്‍ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ സൂരജിന്റെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്.

അതേസമയം ബിഗ് ബോസ് വീട്ടിലേക്ക് വന്നതിന് ശേഷം സൂരജിന് വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടനും സൂരജിനെ കുറ്റപ്പെടുത്തുകയുണ്ടായി. സേഫ് ഗെയിം ആയി നില്‍ക്കുന്ന മത്സരാർത്ഥികളിൽ ഒന്നാമൻ ആണ് സൂരജ്.

ഇക്കാര്യം അവതാരകനായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചോദിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ നോബിയൊക്കെ നിന്നത് പോലെ സൂരജിനും എന്ത് കൊണ്ട് നിന്നൂടാ എന്ന് ചോദിക്കുകയാണ് ആരാധകര്‍. എത്ര ഗെയിം കളിച്ചില്ല എന്ന് പറഞ്ഞാലും വോട്ട് വരുമ്പോള്‍ പുള്ളിക്ക് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പറ്റിയേക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇനിയുള്ള നോമിനേഷനില്‍ സൂരജിന് ഇവിടെ ഫിറ്റ് ആവാന്‍ ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു എല്ലാവരും നോമിനേറ്റ് ചെയും. പ്രേക്ഷകര്‍ മത്സരം ശക്തമാവുന്നത് വരെ അവിടെ നിര്‍ത്തും. സ്‌ട്രോങ്ങ് ആണെന്ന് വിചാരിച്ചിരിക്കുന്ന മത്സരാര്‍ഥികള്‍ പുറത്ത് ആവുകയും ചെയ്യും. എന്തായാലും സൂരജ് സേഫ് ഗെയിമാണ് കളിക്കുന്നത്. എത്ര നാള്‍ ഇങ്ങനെ പോകാന്‍ പറ്റുമെന്ന് കണ്ടറിയേണ്ടി വരും.

കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിട്ട് എന്തൊക്കെയോ പറഞ്ഞു രക്ഷപ്പെട്ടു. പുള്ളിക്ക് തന്നെ മനസ്സിലായോ എന്നാണ് സംശയം. സൂരജിനെ ഏഷ്യാനെറ്റ് വിളിച്ചു. അവന്‍ പോയി. സംഭവം ഇതുവരെ സൂരജിനെ പോലെയുള്ള ഒരാള്‍ ബിഗ് ബോസില്‍ വന്നിട്ടില്ല. ഏതെങ്കിലും സ്‌കിറ്റ് പോലുള്ള ടാസ്‌ക്‌സ് വരും വരെ ഇവിടെ കാണും. പിന്നെ തന്റെ പരിമിതി അറിഞ്ഞു തന്നെ ആണ് പുള്ളി വന്നത്.

പുള്ളിയുടെ സ്ഥാനത്തു ആരാണെങ്കിലും പേടിച്ച് നോ പറയും. പിന്നെ വരുമാനം കിട്ടുമല്ലോ. വിഷു വരെ കാണും. മാക്‌സിമം മൂന്ന ആഴ്ച. അപ്പോഴേക്കും ഔട്ട് ആവാനാണ് സാധ്യത. പ്രേക്ഷകര്‍ അതുവരെ വോട്ടിങ്ങില്‍ പിടിച്ചു നിര്‍ത്തും എന്നാണ് തോന്നുന്നത്. എല്ലാം പ്രേക്ഷകരുടെ കൈയ്യില്‍ ആണ്.

എന്തായാലും സൂരജ്, ദില്‍ഷ, ധന്യ പോലെയുള്ള ഒരു സ്‌ക്രീന്‍ പ്രസന്‍സും ഇല്ലാത്തവരെ അവിടെ പിടിച്ചു നിര്‍ത്തി ജാനകിയെ ഔട്ട് ആക്കിയത് ശരിയായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പക്ഷേ ഇവിടെ കുറേപേര്‍ ഓവര്‍ സഹതാപം വാരി കൊടുക്കുന്നുണ്ട് സൂരജിന് അതിന്റെ ആവശ്യമില്ല. നോര്‍മല്‍ വ്യക്തി ആണ്. നീളം കുറവ് ഉണ്ട് എന്നല്ലാണ്ട് മറ്റുള്ളവരെകാളും വിദ്യാഭ്യാസം ഉള്ള ആളാണ് സൂരജ്. പക്ഷേ ആ രീതിയില്‍ ബുദ്ധിപരമായി ഗെയിം എടുക്കില്ല എന്നതാണ് പ്രശ്‌നം.

ജാസ്മിനെ പോലെയോ മറ്റുള്ളവരെ പോലെയോ ചാടിത്തുള്ളി തെറിയും പറഞ്ഞ് നടക്കാന്‍ സൂരജിനു കഴിയില്ല. ഈ ഷോ കഴിഞ്ഞാലും ജനപിന്തുണ ഇല്ലാതെ സൂരജിനു ഒരു കോമഡി ഷോ പോലും കിട്ടില്ല.

പരിമിതികള്‍ക്കുള്ളില്‍ അതിജീവിച്ച് നില്‍ക്കുന്ന സൂരജിനൊക്കെ ആലോചിച്ചും കണ്ടുമേ ഓരോന്നും ചെയ്യാനാവൂ. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് സൂരജിനെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ നല്ലൊരു മത്സരം കാഴ്ച വെക്കാന്‍ സൂരജിന് സാധിക്കട്ടേ എന്നാണ് ആരാധകർ പ്രശംസിക്കുന്നത് .

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top