Malayalam
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിക്ക് ജാമ്യം ;ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിക്ക് ജാമ്യം ;ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം . ഹൈ കോടതിയാണ് ജാമ്യം അനുവദിച്ചത് . ഒന്നാം പ്രതി പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത് .
വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം പേട്ടയിരുന്നു കോടതിയെ സമീപിച്ചത് . ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് ചൂണ്ടിക്കാട്ടിയിരുന്നു . നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. പൾസർ സുനിയും വിജീഷ് ഒഴികെ കേസിലെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്.
അതെ സമയം അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി നല്‍കിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ആലപ്പുഴ സ്വദേശി സാഗർ വിൻസെന്‍റ് നല്‍കിയ ഹരജിയിലാണ് കോടതി വിധി പറയുക. മൊഴിമാറ്റാൻ ക്രൈംബ്രാഞ്ച് സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
about dileep