Malayalam
കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ; അനു സിത്താര പറയുന്നു !
കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ; അനു സിത്താര പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിൽ ചുവട് വെക്കുന്നത് .
അനു സിത്താരയുടെ വിശേഷങ്ങള്‍ അറിയാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ് . ഭര്‍ത്താവ് വിഷ്ണുവിനൊപ്പമുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്ക നടി പല അഭിമുഖങ്ങളിലൂടെയുമായി തുറന്ന് പറഞ്ഞിട്ടുണ്ട് എന്നാല്‍ വിവാഹശേഷം താന്‍ ആകെ പറഞ്ഞിട്ടുള്ള ആഗ്രഹം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണണമെന്നായിരുന്നു എന്നാണ് അനുവിപ്പോള്‍ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് മമ്മൂക്കയോട് തോന്നിയ ആരാധനയെ പറ്റി അനു സൂചിപ്പിച്ചത്.
എല്ലാ നടന്മാരോടും ഇഷ്ടം ഉണ്ടെങ്കിലും താനൊരു മമ്മൂക്കാ ഫാന്‍ ആണെന്നാണ് അനു സിത്താര പറഞ്ഞത്. മമ്മൂക്കയുടെ കൂടെയുള്ള ഫോട്ടോയാണ് വാട്‌സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്. ഓരോ പ്രാവിശ്യവും അദ്ദേഹത്തെ കാണുമ്പോള്‍ സെല്‍ഫി എടുക്കും. അപ്പോഴാണ് പ്രൊഫൈല്‍ ചിത്രം മാറ്റാറുള്ളു. ഇക്കാര്യം അടുത്തിടെ മമ്മൂക്കയും ശ്രദ്ധിക്കുകയും എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയോടുള്ള ആരാധന ഇപ്പോള്‍ തുടങ്ങിയതല്ല ചെറുപ്പത്തിലേ തനിക്കുണ്ടെന്നാണ്’ നടി പറയുന്നത്,
കഥ പറയുമ്പോള്‍ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്ന് പോയത് പോലെ തോന്നി. അന്ന് സിനിമയിലെത്തുമെന്ന് ഞാന്‍ പോലും കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്ന് കണ്ടാല്‍ മതിയെന്ന് മാത്രമായിരുന്നു അന്നത്തെ സ്വപ്നം കല്യാണം കഴിഞ്ഞ് ഞാന്‍ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ച് തരണം എന്നാണ്.
ഇമേജിനെ കുറിച്ച് ഉറപ്പായും പേടി ഉണ്ട്. അത് മോശമാകുന്നത് ഓര്‍ത്തുള്ള ഭയം പലര്‍ക്കും ഉണ്ടാകും. ആ കൂട്ടത്തിലാണ് ഞാനും. പക്ഷേ അമിതാമായ പേടിയില്ല. അതുകൊണ്ട് കൃതിമമായി ഇമേജ് ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ല. പൊതു സ്ഥലത്ത് പോകുമ്പോള്‍ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി സോഷ്യല്‍ മീഡിയ നില്‍ക്കുന്ന ആ കാലത്ത് എന്നും അനു സിത്താര പറയുന്നു. അതുകൊണ്ട് തന്റെ ഇമേജിനെ ബാധിക്കുന്ന കമന്റുകള്‍ കാണുമ്പോള്‍ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതിരിക്കാനും ശ്രമിക്കും. ക്ഷമ കൈവിട്ട് പോയാല്‍ മറുപടി കൊടുത്തല്ലേ പറ്റൂ..’ എന്നാണ് അനു ചോദിക്കുന്നത്.
ജീവിതം പ്ലാന്‍ ചെയ്ത് പോകാത്തത് കൊണ്ട് തന്റെ ജീവിതത്തില്‍ എത്തി ചേര്‍ന്നതൊന്നും നേരത്തെ പ്ലാന്‍ ചെയ്തത് ആയിരുന്നില്ല. ജീവിതത്തില്‍ പോസിറ്റീവ് ആയി ഇരിക്കാന്‍ എല്ലാവരും പറയും. പക്ഷേ അത് എത്ര പേര്‍ക്ക് സാധിക്കുമെന്ന് അറിയില്ല. എന്റെ ജീവിതത്തില്‍ പലപ്പോഴും വിഷമങ്ങള്‍ ഉണ്ടാവാറുണ്ട്. അതിനൊക്കെ എവിടെങ്കിലും വെച്ച് പോസ്റ്റീവ് കാര്യങ്ങള്‍ ദൈവം തരുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അനു പറയുന്നു. എവിടെ ആണെങ്കിലും ചിരിക്കാന്‍ മടി കാണിക്കാറില്ലെന്നത് പോലെ കരയാനും പ്രത്യേകമായൊരു സാഹചര്യം ഉണ്ടെന്നും നടി വ്യക്തമാക്കുന്നു.
about anu sithara
