News
കാറുകള്‍ കൂട്ടിയിടിച്ചു അപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
കാറുകള്‍ കൂട്ടിയിടിച്ചു അപകടം; നടി മലൈക അറോറയ്ക്ക് പരിക്ക്, ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. ഫിറ്റ്നെസില് ഏറെ ശ്രദ്ധിക്കാറുള്ള താരത്തിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്നത്. ഇപ്പോഴിതാ ആരാധകരെ ഏവരെയും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. നടി മലൈക അറോറയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.
മുംബൈ-പൂനെ ഹൈവേയില്‍ വെച്ച് ശനിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ-പൂനെ ഹൈവേയില്‍ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂനെയില്‍ നിന്ന് വരികയായിരുന്നു നടി. അപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലാണ് മലൈക അറോറയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രി മുഴുവന്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷം ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. താരം സുഖം പ്രാപിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
മോഹൻലാൽ – തരുൺ മൂർത്തി ചിത്രമായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയ്നിലിരുന്ന് കണ്ടയാൾ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് പൂരം കാണാൻ...
മൂന്നു കിലോ കഞ്ചാവുമായി യുവ സംവിധായകൻ അനീഷ് അലി പിടിയിൽ. നേമം സ്വദേശിയായ അനീഷിനെ നെയ്യാറ്റിൻകരയിൽ വെച്ചാണ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിലാണ്...