തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്; ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്; ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്; ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പോസ്റ്റ്
കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഗായത്രി. അഭിമുഖങ്ങളിലൂടെുള്ള ചില തുറന്ന് പറച്ചിലുകളും സമൂഹമാധ്യമങ്ങളില്‍ താരം നടത്തുന്ന പ്രസ്താവനകളും പലപ്പോഴും കൈവിട്ട് പോകാറുണ്ട്. പിന്നീട് അത് താരത്തിനെതിരെ ഒരു ട്രോള്‍ മഴയായി മാറാറുണ്ട്. അങ്ങനെ ട്രോളുകളിലൂടെ തന്നെ പ്രശസ്തി നേടിയ നടിയാണ് താന്‍ എന്ന് ഗായത്രി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ട്രോളി ട്രോളി ട്രോളന്മാര്ക്ക് ഗായത്രിയെ ഇഷ്ടപ്പെട്ട് തുടങ്ങിയോ എന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍. സിനിമാ പ്രാന്തന് എന്ന സിനിമാസ്വദകരുടെ ഗ്രൂപ്പില്‍ വന്ന എഴുത്താണ് വൈറലാവുന്നത്. ‘ചില സമയത്ത് എനിക്ക് എന്നെ പറ്റി തന്നെ ഞാന്‍ വേറെ ലെവലാണല്ലോ തോന്നാറുണ്ട്.. ആ സമയത്ത് ഞാനെന്റെ യൂട്യൂബ് വീഡിയോസിന്റെ കമന്റെടുത്ത് ഒന്ന് നോക്കും അപ്പോ ഏകദേശം ബാലന്‍സ് ആവും” ഈയടുത്തൊരു അഭിമുഖത്തില്‍ അഭിനേത്രി ഗായത്രി സുരേഷ് പറഞ്ഞ വാക്കുകളാണ്.
ഇത്രയും നിഷ്കളങ്കവും സത്യസന്ധവുമായൊരു സ്റ്റേറ്റ്മെന്റ് മറ്റൊരു സെലിബ്രേറ്റിയില്‍ നിന്നുണ്ടായിട്ടോ എന്ന് സംശയമാണ്. തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന സൈബര്‍ ബുള്ളിയിങ്നെ പോലും എത്ര മനോഹരമായണവര്‍ ഉപയോഗിക്കുന്നത്. ട്രോളുകളോടും കളിയാക്കലുകളോടും ഒരു തരിപോലും പരിഭവമില്ലാതെ അവരതിനെ തന്റെ വളര്‍ച്ചക്കുള്ള വളമായി മാറ്റുമ്ബോള്‍. ട്രോളി ട്രോളി ട്രോളിനൊടുക്കം ആ ട്രോളിയവന്മാര്‍ക്ക് പോലും ഗായത്രിയെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്..
ഗായത്രി ഒരു ജെന്യൂന് പേഴ്സണ്‍ ആയിട്ടാണ് പ്രാന്തനു പേഴ്സണലി തോന്നിട്ടുള്ളത്. തനിക്കൊപ്പം ഇന്ടസ്ട്രിയില് വന്നവര്‍ മാന്യതയുടെ മാസ്കണിഞ്ഞ് ഇന്റര്വ്യുനെയും സോഷ്യല്‍ മീഡിയേയും അഭിമുഖീകരിക്കുമ്പോള്‍ ഒരു തരം കപടതക്കും അടിമപ്പെടാതെ അരങ്ങിലെ ആട്ട ചമയങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്കും വേഷം കെട്ടലുകള്‍ക്കും നിന്നു കൊടുക്കാതെ സ്പഷ്ടമായിതന്നെ താന്‍ ആരോണോ അതായി തന്നെ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്ന യഥാര്‍ത്ഥ താരം..’ എന്നുമാണ് കുറിപ്പില്‍ പറയുന്നത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...