‘വിജയം ഒരിക്കലും എളുപ്പമല്ല ഓരോ വിജയഗാഥയ്ക്കും പിന്നിലും പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ട്’; തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്ററുമായി നിരത്തുകളിലൂടെ പ്രമോഷന് നടത്തുന്ന ആമിര്‍ ഖാന്, വൈറലായി ചിത്രം

ഇന്നും ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. സിനിമയില്‍ ആത്മവിശ്വാസം കൊണ്ടും കഴിവുകൊണ്ടും തന്റേതായ ഇടം സ്വന്തമാക്കാന്‍ ആമിര്‍ ഖാന് കഴിഞ്ഞിട്ടുണ്ട്. തന്റെ ചിത്രത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ ഒട്ടും മടിയില്ലാത്ത താരം കൂടിയാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ ആമിര്‍ ഖാന്റെ പഴയകാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമയില്‍ ആദ്യമായി നായകനായി എത്തിയപ്പോള്‍ ആദ്യ ചിത്രമായ ‘ഖയാമത്ത് സേ ഖയാമത്ത് തക്ക്’ റിലീസ് ചെയ്തപ്പോള്‍ സിനിമയുടെ പോസ്റ്ററുമായി നിരത്തുകളിലൂടെ പ്രമോഷന് നടത്തുന്ന ആമിറിനെ വീഡിയോയില്‍ കാണാം. സൂപ്പര്‍ താരത്തിലേക്കുള്ള ആമിറിന്റെ യാത്ര ഒട്ടും ലളിതമായിരുന്നില്ല. ഇപ്പോഴിതാ അത് വെളിവാക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.
1988ല്‍ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തില്‍ ജൂഹി ചൗള ആയിരുന്നു നായിക. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി ആമിര്‍ തന്നെ തെരുവോരങ്ങളില്‍ നോട്ടീസ് വിതരണം നടത്തുന്ന വീഡിയോ ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാണ്. ഓട്ടോ ഡ്രൈവറോട് ചോദിച്ച് വണ്ടിയുടെ പുറകിലും മറ്റും പോസ്റ്റര്‍ ഒട്ടിക്കുന്നതും കാണാം.
‘വിജയം ഒരിക്കലും എളുപ്പമല്ല ഓരോ വിജയഗാഥയ്ക്കും പിന്നിലും പോരാട്ടത്തിന്റെ ഒരു ചരിത്രമുണ്ട്’ എന്ന അടിക്കുറിപ്പോടു കൂടി ആമിറിന് ഈ അപൂര്‍വ വീഡിയോ പങ്കുവയ്ച്ചിരിക്കുന്നത് മുഹമ്മദ് സുഫിയാനാണ്. 1984ല്‍ ഹോളി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്താണ് താരപദവിയിലേക്ക് എത്തിയത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...