Connect with us

ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത…ഒരു മില്യൻ ആദരാഞ്ജലികൾ; കുറിപ്പ്

News

രോഗബാധിതയായി ചികിത്സയിൽ ആയിരുന്ന ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. ഇത് കുടുംബാംഗങ്ങൾക്കും ആരാധനാകർക്കും സഹപാഠികൾക്കും കനത്ത ആഘാതമാണ് നൽകിയത്.

അര്‍പ്പണബോധമുള്ള ഫൊറന്‍സിക് വിദഗ്ധ, സത്യസന്ധതയും പ്രതിഭയും ഒത്തുച്ചേര്‍ന്ന ഒരു സ്ത്രീ. ഡോ. രമയെ കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും വിചാരണക്കോടതിയിലെ ജഡ്ജിമാര്‍ക്കുള്ളത് വലിയ മതിപ്പാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ ഫോറൻസിക് വിഭാഗം മേധാവിയും ചലച്ചിത്രതാരം ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമയെ കുറിച്ച് പറയാൻ അഭിഭാഷകർക്കും, സഹപ്രവർത്തകർക്കും, സിനിമ മേഖലയിലുള്ളവർക്കും എല്ലാം നൂറുനാവാണ്. എന്തിന് സ്വന്തം ഭാര്യയെ കുറിച്ച് പറയാൻ ജഗദീഷിനും പോലും 100 എപ്പിസോഡ് മതിയാവില്ലെന്നാണ് താരം പറഞ്ഞത്.

ഇപ്പോഴിതാ ഡോ. രമയെക്കുറിച്ച് പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. സുൽഫി നൂഹു. ‘ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത. രമ മാഡം. ഒരു മില്യൻ ആദരാഞ്ജലികൾ…’ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജഗദീഷ് കോൻ?

എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു.
“ജഗദീഷ്”!
പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിൻ്റെ മൂലയിൽ നിന്നും ഒരു ഹിന്ദി ചോദ്യം.
“ജഗദീഷ് കോൻ?”

നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്. മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.

“എൻറെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം” ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത. രമ മാഡം.

ഒരു മില്യൻ ആദരാഞ്ജലികൾ. പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്. മാതൃകയാവണം. ഞങ്ങളുടെ തലമുറയിലെ, മുൻ തലമുറയിലെ, ഇപ്പോഴത്തെ തലമുറയിലെ, ഒരായിരം പേരുടെ , ഒരു മില്യൻ ആദരാഞ്ജലികൾ!
ഡോ സുൽഫി നൂഹു

Continue Reading

More in News

Trending

Recent

To Top