TV Shows
“നടി ഫിലോമിന എന്റെ അമ്മമ്മയാണ്” ; ഡെയ്‌സി ബിഗ് ബോസിനോട് പറഞ്ഞത് പച്ചക്കളളമോ?; ആ മത്സരാർത്ഥി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ!
“നടി ഫിലോമിന എന്റെ അമ്മമ്മയാണ്” ; ഡെയ്‌സി ബിഗ് ബോസിനോട് പറഞ്ഞത് പച്ചക്കളളമോ?; ആ മത്സരാർത്ഥി ഫിലോമിനയുടെ പേരക്കുട്ടിയല്ല, സത്യം ഇങ്ങനെ!
മലയാളം ബിഗ് ബോസ് സീസൺ ഫോർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. കഴിഞ്ഞ സീസണിൽ നിന്നൊക്കെ വ്യത്യസ്തമായി തികച്ചും പ്രതികരണ ശേഷിയുള്ള മത്സരാർത്ഥികളാണ് ഈ സീസണിൽ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തുടക്കമേ ബിഗ് ബോസിൽ അടിനടക്കുകയാണ് എന്നാണ് മലയാളി പ്രേക്ഷകർ പറയുന്നത്.
മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷോ ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമാണ് ആവുന്നത്. ഇതിനോടകം തന്നെ മത്സരാര്‍ഥികള്‍ ഗെയിമിലേയ്ക്ക് കടന്നിട്ടുണ്ട്. ശക്തമായ മത്സരമാണ് ഹൗസില്‍ ഇപ്പോള്‍ നടക്കുന്നത്.
ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് ലഭിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ഡെയ്‌സി. ബിഗ് ബോസിനെ മത്സരമായി കണ്ട് മികച്ച ഗെയിമാണ് താരം കാഴ്ച വയ്ക്കുന്നത്.
ഇപ്പോഴിത ഡെയ്‌സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അതുല്യ കലാകാരി ഫിലോമിനയുടെ മകന്‍ ജോസഫ് എത്തിയിരിക്കുകയാണ്. ഡെയ്‌സിയെ തനിക്ക് അറിയില്ലെന്നും അങ്ങനെയൊരു കൊച്ചുമകള്‍ ഫിലോമിനയ്ക്ക് ഇല്ലെന്നുമാണ് ജോസഫ് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ”ഈ കുട്ടി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് ഇവരുടെ മറ്റ് വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേയുള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ജോസഫ് പറയുന്നു. ഇദ്ദേഹത്തി്‌ന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട് .
ഫിലോമിനയുടെ പേരക്കുട്ടി എന്നാണ ഡെയ്‌സിയെ മോഹന്‍ലാല്‍ ഷോയില്‍ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസില്‍ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയോട് ഫിലോമിനയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ഡെയ്‌സി ചോദിച്ചിരുന്നു.ബ്ലെസ്ലിയും ഡോക്ടറും അവിടെയുണ്ടായിരുന്നു.ഫിലോമിനയുടെ ഛായയുണ്ടെന്നും ഡെയ്‌സിയോട് ഇവര്‍ പറഞ്ഞിരുന്നു.
നടി ഫിലോമിന അമ്മമ്മയാണെങ്കിലും ആ ലേബില്‍ തനിക്ക് അറിയാന്‍ താല്‍പര്യമില്ലെന്ന് ഡെയ്‌സി പറഞ്ഞിരുന്നു. സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഡെയ്‌സിയുടെ വാക്കുകള്‍ ഇങ്ങനെ…”നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ല.
എനിക്ക് എന്റേതായ ഐഡന്റിറ്റി വളര്‍ത്തിയെടുത്ത് ആളുകളാല്‍ തിരിച്ചറിയപ്പെടാനാണ് താല്‍പര്യം,” എന്നാണ് ബിഗ് ബോസ് വേദിയില്‍ ഡെയ്‌സി തന്നെ പരിചയപ്പെടുത്തിയത്. ഇനി കടന്നു വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെന്നും ഡെയ്‌സി പറഞ്ഞിരുന്നു. യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ ഡെയ്‌സി മനസ്സിലാക്കിയത്.
വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്‌സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്‌സി നാരീസ് വെഡ്ഡിംഗ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്‌സി നയിക്കുന്നത്.
about bigg boss