TV Shows
ബിഗ് ബോസ് വീട്ടിൽ നിന്നും നിലവിളിച്ചോടി ലക്ഷ്മി പ്രിയ; അവൾ പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു’; ഇവർ അടിക്കും എന്ന് പറഞ്ഞോ?; പ്രേക്ഷകർ ലക്ഷ്മി പ്രിയയ്ക്ക് ഒപ്പം!
ബിഗ് ബോസ് വീട്ടിൽ നിന്നും നിലവിളിച്ചോടി ലക്ഷ്മി പ്രിയ; അവൾ പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു’; ഇവർ അടിക്കും എന്ന് പറഞ്ഞോ?; പ്രേക്ഷകർ ലക്ഷ്മി പ്രിയയ്ക്ക് ഒപ്പം!
ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ആദ്യത്തെ ആഴ്ച അവസാനിക്കുകയാണ് . മുൻപുള്ള മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ തുടക്കം മുതൽ ബിഗ് ബോസിൽ കണ്ടെന്റുണ്ടായിരുന്നു. വാക്ക് തർക്കങ്ങളും വഴക്കുകളും മുറുകുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രമോയിൽ പതിനേഴ് മത്സരാർഥികളിൽ ഒരാളായ ലക്ഷ്മിപ്രിയ സഹമത്സരാർഥി ഡോ.റോബിന് മുമ്പിൽ പൊട്ടി കരയുന്ന ദൃശ്യങ്ങൾ കാണിച്ചിരുന്നു. വീട്ടിലെ ഒരു മത്സരാർഥിയുടെ പ്രവൃത്തികളും വാക്കുകളും തന്റെ ഹൃദയം തകർത്തുവെന്നാണ് പ്രമോ വീഡിയോയിൽ ലക്ഷ്മി പറയുന്നത്.
എന്നാൽ ആരാണ് ആ വ്യക്തി എന്നത് എപ്പിസോഡ് പുറത്തുവന്ന ശേഷമാണ് മനസിലായത്. ജാസ്മിന്റെ ചില വാക്കുകൾ തനിക്ക് വലിയ വിഷമം ഉണ്ടാക്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിൽ വാക്ക് തർക്കങ്ങളും ഉരസലുകളും ഉണ്ടായിരുന്നു. മൂവർ സംഘമായിരുന്ന ജാസ്മിനും ഡെയ്സിയും നിമിഷയും ചേർന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചതും ലക്ഷ്മി പ്രിയയെ ആയിരുന്നു. കൂടാതെ ജാസ്മിൻ ലക്ഷ്മിയെ പലപ്പോഴായി തള്ള, പെണ്ണുമ്പിള്ള തുടങ്ങിയ പദ പ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ജാസ്മിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിൽ വിമർശനങ്ങളും കേൾക്കേണ്ടി വന്നു.
സഹമത്സരാർത്ഥികളുടെ പെരുമാറ്റത്തെ തുടർന്ന് ബിഗ് ബോസ് സീസൺ ഫോറിൽ ആദ്യമായി കരഞ്ഞ മത്സരാർഥി കൂടിയാണ് ലക്ഷ്മി പ്രിയ. ‘ഇവിടെ വരുന്ന സമയത്ത് നമ്മൾ എല്ലാവരും പുതിയ ആൾക്കാരാണ്. ആദ്യം ഈ അടുക്കള ഓർഗനൈസ്ഡ് ആയിരുന്നില്ല. പക്ഷേ ഇപ്പോൾ ആർക്ക് വേണമെങ്കിലും ഈ കിച്ചൺ ഹാൻഡിൽ ചെയ്യാം. ഇന്നും എല്ലാവരും കഴിച്ചത് ഞാൻ ഉണ്ടാക്കിയ ചോറാണ്. എന്നിട്ട് ആ കുട്ടി (ജാസ്മിൻ) പറയുന്നത് കേട്ടോ ഇന്നാണ് എല്ലാവരും മനസമാധാനമായി ഭക്ഷണം കഴിച്ചതെന്ന്. അതെന്താണ് അങ്ങനെ…? എനിക്ക് മനസിലാകുന്നില്ല.’
‘അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞ് പോകുമ്പോലെ ആയിപ്പോയി’ എന്നാണ് ലക്ഷ്മി റോബിനോട് പറയുന്നത്. നിമിഷയുടെ വാക്കുകളും തന്നെ പേര് പറയാതെ കുറ്റപ്പെടുത്തുന്നതായി തോന്നിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. റോബിനോട് ലക്ഷ്മി പ്രിയ വിഷമം പറഞ്ഞ് കരയുമ്പോൾ ദൂരെ മാറി നിന്ന് ജാസ്മിനും നിമിഷയും കളിയാക്കുകയും ചെയ്തിരുന്നു. ഒപ്പം റോൺസൺ വിൻസന്റുമുണ്ടായിരുന്നു. വീട്ടിൽ എല്ലാവരുടെയും അമ്മ റോൾ ഏറ്റെടുത്ത് എല്ലാവരെയും ഒരുപോലെ കൊണ്ട് നടക്കാൻ ആയിരുന്നു ലക്ഷ്മിപ്രിയ ശ്രമിച്ചത്.
മോളെ, കുട്ടാ എന്നൊക്കെ വിളിച്ച് ലക്ഷ്മിപ്രിയ അധികാരം കൈയ്യടക്കുകയാണെന്ന് ജാസ്മിനും ഡെയ്‌സിയും സുചിത്രയും അടക്കം വീട്ടിൽ എല്ലാവരും പരദൂഷണം പറയുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ലക്ഷ്മി പ്രിയയുടെ പെരുമാറ്റത്തെ വിമർശിച്ച സുചിത്ര ഇപ്പോൾ പൂർണമായും നടിയെ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിച്ച് സംസാരിക്കുമെങ്കിലും ഒന്നും താങ്ങാൻ സാധിക്കാത്ത ആളാണ് ലക്ഷ്മി എന്ന് റോൺസണും നിമിഷയും മാറിയിരുന്ന് പറയുന്നതും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.
അതേസമയം ബിഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ ക്യാപ്റ്റനെ തെരെഞ്ഞെടുത്തു. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. പിന്നാലെ നടന്ന പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ നവീനെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ബിഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷൻ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ പദവി.
യുക്തിയോടെ ക്യാപ്റ്റൻസി മത്സരാർത്ഥികളെ തെരഞ്ഞെടുക്കണെമെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. ഏറെ ബുദ്ധിമുട്ടേറി ടാസ്ക് ആയിരുന്നു ബിഗ് ബോസ് മൂവർക്കും നൽകിയത്. നന്നായി മത്സരിച്ച് ടാസ്ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബിഗ് ബോസ് ക്യാപ്റ്റനാക്കിയത്.
about bigg boss