എനിക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ് ഞാന്‍ ലോകസുന്ദരിയായതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, ശാരീരികമായ പ്രത്യേകതകളൊന്നും അതിന് മാനദഢങ്ങളാകുന്നില്ല; ‘മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് ‘ചുള്ളിക്കമ്പെന്ന്’ പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നത്; തനിക്ക് നേരിട്ട ബോഡി ഷെയിമിംഗിനെ കുറിച്ച് ഹര്‍ണാസ് കൗര്‍ സന്ധു

വിശ്വസുന്ദരി ഹര്‍ണാസ് കൗര്‍ സന്ധുവിനെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവര്ക്കും സുപരിചിതയാണ് താരം. ഇപ്പോഴിതാ ലോകസുന്ദരിയായ ശേഷം കമന്റുകളിലൂടെയും മറ്റും ബോഡി ഷെയിമിനും ട്രോളുകള്ക്കുമിരയായെന്ന് പറയുകയാണ് താരം. തന്റെ അടുത്തിടെയുളള ചിത്രങ്ങള്‍ കണ്ട് തടിച്ചിയെന്ന് ചിലര്‍ വിളിച്ചു.
‘മുന്‍പ് മെലിഞ്ഞ ശരീരം കണ്ട് ‘ചുള്ളിക്കമ്പെന്ന്’ പറഞ്ഞിരുന്നവരാണ് ഇപ്പോള്‍ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുന്നത്. സീലിയാക് എന്ന രോഗം ബാധിച്ച സമയത്ത് ധാന്യാഹാരങ്ങളൊന്നും കഴിക്കാന്‍ സാധിച്ചിരുന്നില്ല. സ്വാഭാവികമായും അപ്പോള്‍ ശരീരം മെലിഞ്ഞു. ആരും അന്ന് രോഗത്തെക്കുറിച്ച് ചോദിച്ചിരുന്നില്ല’ എന്നും സന്ധു പറഞ്ഞു.
‘എന്നെ സംബന്ധിച്ച് എല്ലാവരും സൗന്ദര്യമുള്ളവരാണ്. ഒരാള്‍ സൗന്ദര്യമുള്ളയാളാകുന്നത് അയാളുടെ ആശയ പ്രത്യയശാസ്ത്രങ്ങള്‍ എങ്ങനെയുള്ളതാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. ശാരീരികമായ പ്രത്യേകതകളൊന്നും തന്നെ അതിന് മാനദഢങ്ങളാകുന്നില്ല. എനിക്ക് സൗന്ദര്യമുള്ളതുകൊണ്ടാണ് ഞാന്‍ ലോകസുന്ദരിയായതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.
ഞാനൊരു തടിച്ചവളോ മെലിഞ്ഞവളോ എങ്ങനെയാണെങ്കിലും എന്നെ സ്വയം ഇഷ്ടപ്പെടുന്ന, ആത്മവിശ്വാസമുള്ള, ധൈര്യശാലിയായ ഒരു വ്യക്തിയാണ്. ഞാന്‍ മാറ്റങ്ങളെ ഇഷടപ്പെടുന്നു. നിങ്ങളും മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചേ പറ്റൂ. കാരണം മാറ്റങ്ങളിലൂടെ മുന്നോട്ടു പോവുക എന്നത് എല്ലാവര്ക്കും സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് നിങ്ങളിപ്പോള്‍ വെല്ലുവിളികളിലൂടെയാണ് കടന്ന് പോകുന്നത് എങ്കില്‍ നന്ദിയുള്ളയാളാവുക, കാരണം മികച്ചതെന്തോ നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്നു’എന്നും സന്ധു കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...