Connect with us

ബിഗ് ബോസ് സീസൺ ഫോർ ലൈവിൽ നടക്കുന്നത്; ദൈവമേ… സഹിക്കാൻ വയ്യ; ബിഗ് ബോസ് വീട്ടിൽ ടോർച്ചർ; ലക്ഷ്മി പ്രിയ പൊട്ടിക്കരഞ്ഞു!!

TV Shows

ബിഗ് ബോസ് സീസൺ ഫോർ ലൈവിൽ നടക്കുന്നത്; ദൈവമേ… സഹിക്കാൻ വയ്യ; ബിഗ് ബോസ് വീട്ടിൽ ടോർച്ചർ; ലക്ഷ്മി പ്രിയ പൊട്ടിക്കരഞ്ഞു!!

ബിഗ് ബോസ് സീസൺ ഫോർ ലൈവിൽ നടക്കുന്നത്; ദൈവമേ… സഹിക്കാൻ വയ്യ; ബിഗ് ബോസ് വീട്ടിൽ ടോർച്ചർ; ലക്ഷ്മി പ്രിയ പൊട്ടിക്കരഞ്ഞു!!

ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ എന്ത് നടക്കുകയാണ് എന്നൊന്ന് നോക്കി… അവിടെ ഇപ്പോൾ പാട്ടും കളിയും ചിരിയും മാത്രമല്ല , ഒരു സൈഡിൽ കരച്ചിലും ഉണ്ട്. ഇപ്പോഴിതാ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രോമോ വിഡിയോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. അതിൽ പൊട്ടിക്കരയുന്ന ലക്ഷ്മി പ്രിയയും ആശ്വസിപ്പിക്കുന്ന ഡോക്ടർ മാച്ചനെയും കാണാം.

അവിടെയും ഡോക്ടർ മച്ചാൻ ആണ് ഒപ്പമുള്ളത്. ബിഗ് ബോസ് മലയാളവും തമിഴും ഹിന്ദിയും എല്ലാം കാണാതെ പഠിച്ചിട്ട് വന്ന താരമാണ് ഡോക്ടർ മച്ചാൻ. ഡോക്ടർ ഗെയിമിനി കുറിച്ച് പറഞ്ഞാണ് ലക്ഷ്മി പ്രിയയെ വേദനിപ്പിച്ചത് എന്ന് തോന്നുന്നു. പക്ഷെ, ഏഷ്യാനെറ്റ് പ്രൊമോ ആയിട്ട് ലക്ഷ്മിയുടെ കരച്ചിൽ വന്നപ്പോൾ അപ്ലോഡ് ചെയ്ത ചേട്ടൻ ശരിക്കും സീരിയൽ കട്ടിങ് ആയി കണ്ടെന്നാണ് തോന്നുന്നത്.

ആ കരച്ചിലിന് നമ്മളെ കൂടി കരയിക്കുന്നു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ആണ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ കാണിച പോലെ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ ഫോണിലെ കണ്ടന്റുകൾ ട്രോളുകൾ ആക്കി കാണിക്കണം. അതിനുള്ള ഒരുപാട് കണ്ടന്റുകൾ ഇപ്പോൾ തന്നെയായിട്ടുണ്ട്.

അതേസമയം ലക്ഷ്മി പ്രിയയുടെ കരച്ചിൽ കമെന്റ് ബോക്സിൽ വലിയ ചർച്ച ആയിട്ടുണ്ട്. “സങ്കടം, സന്തോഷം, ദേഷ്യം ഇതൊക്കെ ഓരോ വികാരങ്ങൾ ആണ്….. ഇതൊന്നും ഇല്ലാത്തവർ മനുഷ്യരല്ല….. സങ്കടം വരുമ്പോൾ കരയട്ടെ…. സന്തോഷം വരുമ്പോൾ ചിരിക്കട്ടെ… ദേഷ്യം വരുമ്പോൾ ദേഷ്യപ്പെടട്ടെ…. അവരും മനുഷ്യർ അല്ലെ…. അതിന് കളിയാക്കണ്ട കാര്യം ഇല്ല.” എന്നുള്ള തരത്തിൽ ലക്ഷ്മി പ്രിയയെ സപ്പോർട്ട് ചെയുന്ന തരത്തിൽ പ്രതികരണങ്ങൾ ഉണ്ട്.

അതുപോലെ ലക്ഷ്മി പ്രിയയുടെ കരച്ചിലിനു പറ്റിയ മ്യൂസിക്ക് കൊടുത്തത് പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. അതിനെ ട്രോൾ ചെയ്യുന്നവരും ഒരുപാടു പേരുണ്ട്. ലക്ഷ്മി ചേച്ചി കരയുമ്പോൾ ഉള്ള bgm uff… സീരിയൽ തോറ്റു പോകുമല്ലോ എന്റെ ബിഗ്ഗ് ബോസ്സ് അണ്ണാ..

എന്റെ പൊന്നു ലക്ഷ്മി ചേച്ചി നിങ്ങൾ കരച്ചിൽ വിട്.. അവിടെ ഇമോഷൻസിനു ഒന്നും ഒരു വിലയും കിട്ടില്ല… പുറത്തും…കരച്ചിൽ മാറ്റിവച്ചിട്ട് ഗെയിം സ്പിരിറ്റ് നോക്കി കളിക്ക്.. എന്നാണ് പറയുന്നത് . അതേസമയം ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ കുറേപേർ കൂടിയിരുന്നു പാട്ടുപാടുകയും, അതുപോലെ സുചിത്ര റൊൺസൺ ധന്യ എന്നിവർ കൂട്ടം കൂടി സംസാരിക്കുകയുമാണ്.

വീട്ടിലെയും സീരിയയിലെയും വിശേഷങ്ങളാണ് ഇവർ മൂന്നു പേരും പറയുന്നത്. ഇതിനിടയിൽ ദിൽഷയുടെ കഥയും ദിൽഷയെ കുറിച്ചുള്ള കാര്യങ്ങളും പറയുന്നുണ്ട്. മൂവർക്കും ദിൽഷയെ കുറിച്ച് നല്ല അഭിപ്രായം ആണ് പറയാനുള്ളത്.

അതുപോലെ നവീൻ അറയ്ക്കലും റോബിനും തമ്മിലും ഇന്ന് കുറെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ഡോക്ടർ മച്ചാന്റെ പുത്തൻ ഗെയിം സ്റ്റേറ്റർജി ആണോ ഇതെന്നുള്ളത് കണ്ടറിയാം. അതുപോലെ എത്തിക്സ് നോക്കി കളിയ്ക്കാൻ സാധിക്കില്ല എന്ന് റോബിൻ ലക്ഷ്മി പ്രിയയെ ഉപദേശിക്കുന്നുണ്ട്.

ടാസ്‌കും ഗെയിമും നടക്കുമ്പോൾ നമ്മൾ നമ്മളല്ലാതെ ആകണം എന്നാണ് ഡോക്ടർ മച്ചാൻ പറയുന്നത്. അതുപോലെ അശ്വിന്റെ പാവ എടുത്തതിൽ ഉള്ളിൽ നല്ല വിഷമം ഉണ്ടായിരുന്നു എന്നും എന്നാൽ അത് ഗെയിം ആയിക്കണ്ടു ആ വിഷമം മറച്ചുവെക്കുന്നു എന്നൊക്കെ ലക്ഷ്മി പ്രിയയോട് ഡോക്ടർ മച്ചാൻ പറയുന്നുണ്ട്. ഈ പറഞ്ഞത് പ്രേക്ഷകരെ കേൾപ്പിക്കാൻ ആണോ എന്നതും ചിന്തിക്കണം.

about bigg boss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top