Connect with us

ബിഗ്‌ബോസിനുള്ളിലെ ഡേയ്സിയുടെ വാ വിട്ട വാക്ക്; ഇത്രയ്ക്ക് അഹങ്കരമോ ? ഉറഞ്ഞു തുള്ളി പ്രേക്ഷകർ!

Malayalam

ബിഗ്‌ബോസിനുള്ളിലെ ഡേയ്സിയുടെ വാ വിട്ട വാക്ക്; ഇത്രയ്ക്ക് അഹങ്കരമോ ? ഉറഞ്ഞു തുള്ളി പ്രേക്ഷകർ!

ബിഗ്‌ബോസിനുള്ളിലെ ഡേയ്സിയുടെ വാ വിട്ട വാക്ക്; ഇത്രയ്ക്ക് അഹങ്കരമോ ? ഉറഞ്ഞു തുള്ളി പ്രേക്ഷകർ!

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇക്കുറി ടാസ്‌ക്കുകള്‍ ഒരുക്കിയിരിക്കുന്നത്. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തവണത്തെ മത്സരം അത്ര സുഖകരമായിരിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മോഹന്‍ലാലും ഷോ ഡയറക്ടറും ഇതിനെ കുറിച്ച് ചെറിയ സൂചന നല്‍കുകയും ചെയ്തിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകളും സൂചനകളും വളരെ ശരിയാണെന്നാണ് ഇതുവരെയുള്ള ടാസ്‌ക്കുകള്‍ നല്‍കുന്ന സൂചന. അതേസമയം മത്സരാര്‍ത്ഥികളും ബിഗ്‌ ബോസിനെ ഒരു മത്സരമായിട്ടാണ് സമീപിക്കുന്നത്.

ഷോ ആരംഭിച്ചിട്ട് 5 ദിവസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും മത്സരം അതിന്റെ ട്രാക്കില്‍ എത്തിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ദിവസംപ്രതി രൂക്ഷമാവുകയാണ്. ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തു ഒരുപോല ചര്‍ച്ചയാവുന്ന പേരാണ് ഡോക്ടര്‍ റോബിന്റേത്. മികച്ച പ്രകടനമാണ് ഡോക്ടര്‍ കാഴ്ച വയ്ക്കുന്നത്. താന്‍ കളിക്കാനാണ് ഷോയില്‍ എത്തിയിരിക്കുന്നതെന്നും 100 ദിവസം വരെ ഇവിടെയുണ്ടാവുമെന്നും ഡോക്ടര്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു.എല്ലാവരും പരസ്പരം കൊമ്പുകോർക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ മുഖത്തടിച്ചപ്പോലെ പറയുകയുമെല്ലാം ചെയ്യുന്നുണ്ട്. ഗ്രൂപ്പിസം പോലും രൂപപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തെ എപ്പിസോഡുകൾ കണ്ട ബിഗ് ബോസ് പ്രേക്ഷകർക്ക് ആദ്യ ടാസ്കിൽ മത്സരാർഥികൾ നന്മമരം കളിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രതിച്ഛായ നിലനിർത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കാം ബ്ലസ്ലി, റോൻസൺ തുടങ്ങിയവർ പാവയെ കൈയ്യിൽ കിട്ടിയിട്ടും ചെറിയ കാരണങ്ങൾ പറഞ്ഞ് ഡെയ്സിക്ക് കൈമാറിയത് എന്നായിരുന്നു വിമർശനം.ഇപ്പോൾ നിരന്തരമായി ബിഗ് ബോസ് ഹൗസിനുള്ളിൽ തർക്കവും അടിയും വഴക്കുമാണ്. ലക്ഷ്മി പ്രിയയ്ക്ക് നേരെയാണ് ഏറ്റവും കൂടുതൽ വിമർശനങ്ങളും പ്രതിഷേധങ്ങളും നടക്കുന്നത്. നിമിഷ, ഡെയ്സി, ജാസ്മിൻ തുടങ്ങിയവർ ലക്ഷ്മി പ്രിയയുടെ സ്വാഭാവം ബോസി ആണെന്നും എല്ലാം ചെയ്യുമ്പോഴും അവർക്കൊരു അധികാര ഭാവമാണെന്നുമാണ് അഭിപ്രായപ്പെടുന്നത്. കൂടാതെ ലക്ഷ്മിപ്രിയയെ ജാസ്മിൻ പെണ്ണുമ്പിള്ള, തള്ള തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും ലക്ഷ്മി പ്രിയ അതിനെ എതിർത്ത് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ജാസ്മിനും റോബിനും തമ്മിലും വാക്കുതർക്കമുണ്ടായിരുന്നു . ഇപ്പോഴിതാ ബിഗ്‌ബോസിനുള്ളിൽ മാറ്റ് രണ്ടു പേര് തമ്മിൽ ഉണ്ടായ വഴക്കാണ് ശ്രെധ നേടുന്നത്

ഒരു തെറ്റിദ്ധാരണയുടെ പേരിലാണ് ഡെയ്‌സിയും ബ്ലെസ്ലിയും തമ്മിലുള്ള വഴക്ക് നടക്കുന്നത്. പക്ഷെ അതില്‍ വീട്ടിലിരിക്കുന്നവരെ പോലും വലിച്ചിഴയ്ക്കുന്ന അവസ്ഥയായിരുന്നു. ഡെയ്‌സിയും അപര്‍ണയും ജാസ്മിനും സംസാരിച്ചത് തന്നെ കുറിച്ചാണ് എന്ന് തെറ്റിദ്ധരിച്ച ബ്ലെസ്ലി, ഡെയ്‌സിയോട് തട്ടിക്കയറുകയായിരുന്നു. തന്നെ കുറിച്ച് ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും ബ്ലെസ്ലി വിശ്വസിക്കാന്‍ തയ്യാറായില്ല. എങ്കില്‍ അമ്മയെ പിടിച്ച് സത്യമിടൂ എന്നായി ബ്ലെസ്ലി. അതോടെയാണ് വഴക്ക് തുടങ്ങുന്നത്.

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല, പറഞ്ഞാല്‍ എന്താണ് പ്രശ്‌നം. പറഞ്ഞാല്‍താന്‍ എന്ത് ചെയ്യും എന്നൊക്കെ ഡെയ്‌സി ചോദിക്കുമ്പോള്‍ അപ്പോള്‍ കാണിച്ചു തരും എന്നൊക്കെ ബ്ലെസ്ലി ഭീഷണിപ്പെടുത്തുന്നുണ്ട്. ക്യാപ്റ്റന്‍ അശ്വിനും മറ്റുമെല്ലാം ചേര്‍ന്ന് തര്‍ക്കം തീര്‍ക്കാനായി ശ്രമിയ്ക്കുന്നതിനിടെ ബ്ലെസ്ലി പോടി എന്ന് വിളിച്ചകാണ് ഡെയ്‌സിയെ വീണ്ടും പ്രവോക്ക് ചെയ്തത്.

എടീ പോടീ എന്നൊക്കെ നിന്റെ വീട്ടിലുള്ള അമ്മയെയും പെങ്ങളെയും വിളിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞ് ഡെയ്‌സി ചൂടായി. വീട്ടിലുള്ളവരെ പറഞ്ഞപ്പോള്‍ ബ്ലെസ്ലിയും ഇമോഷനാവുകയായിരുന്നു. അതിനിടയില്‍ ചില മോശം വാക്കുകളും പ്രയോഗങ്ങളും ബ്ലെസ്ലിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ ആ വഴക്കിന്റെ ഒരു ആവശ്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

അതേ സമയം ഡെയ്‌സിയോട് മനുഷ്യത്വം കാണിച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ട ആളാണ് ബ്ലെസ്ലി. പാവയെ വച്ചുള്ള ടാസ്‌കില്‍, സ്‌പെഷ്യല്‍ പാവ കിട്ടിയ ബ്ലെസ്ലി ഡെയ്‌സിയ്ക്ക് വിശക്കുന്നു എന്ന് പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് പാവ കൊടുത്ത് ഡെയ്‌സിയെ അകത്ത് കയറ്റിയിരുന്നു. എന്നാല്‍ ആ പാവ തിരികെ കൊടുക്കാതെ കൈക്കലാക്കുയാണ് ഡെയ്‌സി ചെയ്തിരുന്നത്. ഡെയ്സി ഒരുപാട് വിമർശിക്കുന്നുണ്ട് പ്രേക്ഷകർ . ഇത്രയും അഹങ്കരം പാടില്ല , പാവം പയ്യൻ, അവൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാവ കൊടുത്തിട്ട് വെളിയിൽ പോയതല്ലേ എന്നിട്ട് അവൾ എന്താ ചെയ്യാത്ത എന്നൊക്കെ ചോദിക്കുന്നുണ്ട് ആരാധകർ

about big boss

More in Malayalam

Trending

Recent

To Top