വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തി മാതൃകയായി നടി റെബയും ഭർതൃകുടുംബവും; സോഷ്യൽ മീഡിയയിൽ ആഡംബര വിവാഹങ്ങൾ ദിനവും കാണുന്നവർക്ക് ഇത് ഒരു പ്രചോദനം; ഉദ്ദേശം ആ ഒരു കാര്യം!
വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തി മാതൃകയായി നടി റെബയും ഭർതൃകുടുംബവും; സോഷ്യൽ മീഡിയയിൽ ആഡംബര വിവാഹങ്ങൾ ദിനവും കാണുന്നവർക്ക് ഇത് ഒരു പ്രചോദനം; ഉദ്ദേശം ആ ഒരു കാര്യം!
വിവാഹച്ചെലവ് ചുരുക്കി 22 പേരുടെ വിവാഹം നടത്തി മാതൃകയായി നടി റെബയും ഭർതൃകുടുംബവും; സോഷ്യൽ മീഡിയയിൽ ആഡംബര വിവാഹങ്ങൾ ദിനവും കാണുന്നവർക്ക് ഇത് ഒരു പ്രചോദനം; ഉദ്ദേശം ആ ഒരു കാര്യം!
അടുത്തിടെ സിനിമാ സീരിയൽ രംഗത്തുനിന്നുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളുടെയും വിവാഹം വളരെ ഗംഭീരമായിട്ടാണ് നടന്നത്. ഇപ്പോഴിതാ താരങ്ങൾക്കെല്ലാം മാതൃകയായി ഒരു വിവാഹം നടന്നിരിക്കുകയാണ്. ചലച്ചിത്ര താരം റെബ മോണിക്കയുടെ വിവാഹ സത്ക്കാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
താരത്തിന്റെ വിവാഹ സത്ക്കാരം സമൂഹ വിവാഹമായിട്ടാണ് നടത്തിയത്. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് എന്നിവരുടെ മക്കളുടെ വിവാഹസത്ക്കാരത്തിലാണ് സമൂഹ വിവാഹം നടത്തിയത്. മക്കളിൽ ഒരാളായ ജോയ്മോൻ വിവാഹം കഴിക്കുന്നത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികൾക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു. മാനന്തവാടി സെന്റ് പാട്രിക് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക. ഇതായിരുന്നു വ്യവസായിയായ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.
ഈ ആഗ്രഹം മക്കളോട് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. ജോമോൻ, ജോഫി എന്നിവരാണ് ജോസഫിന്റെ മക്കൾ. ജോഫി വിവാഹം കഴിച്ചിരിക്കുന്നത് ഹാപ്പി മിൽക്സ് ഉടമ മെഹൾ കെജ്രിവാളിനെയാണ്. ബെംഗളൂരില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.
വിവിധ മത, ഗോത്ര വിഭാഗങ്ങളിൽ പെട്ട പത്ത് ദമ്പതികൾ ഉൾപ്പെടെ 22 പേരുടെ വിവാഹമാണ് വേദിയിൽ നടന്നത്. വധുവരന്മാർക്ക് സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നൽകി. 2500 പേർക്ക് വിരുന്നും ഒരുക്കി. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാൻസിസ്.
സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം ഈ സമൂഹത്തിൽ നിന്ന് എടുത്ത് മാറ്റാൻ പ്രചോദനമാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്നാണ് ജോസഫ് ഫ്രാൻസിസിന്റെ വാക്കുകൾ. ഇത്തരമൊരു വിവാഹ വേദിയിൽ തങ്ങളുടെ വിവാഹസത്കാരം നടന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടി റെബ പറഞ്ഞത്.
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...