Connect with us

ലിസ്റ്റിന് സുപ്രിയയെ പേടിയാണ് ; ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് പൃഥ്വിരാജ് ; പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ്, അതിനിടയില്‍ നമ്മള്‍ പോയാല്‍ ലോക്കലാണ് എന്ന് ലിസ്റ്റിൻ

Malayalam

ലിസ്റ്റിന് സുപ്രിയയെ പേടിയാണ് ; ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് പൃഥ്വിരാജ് ; പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ്, അതിനിടയില്‍ നമ്മള്‍ പോയാല്‍ ലോക്കലാണ് എന്ന് ലിസ്റ്റിൻ

ലിസ്റ്റിന് സുപ്രിയയെ പേടിയാണ് ; ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നതെന്ന് പൃഥ്വിരാജ് ; പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ്, അതിനിടയില്‍ നമ്മള്‍ പോയാല്‍ ലോക്കലാണ് എന്ന് ലിസ്റ്റിൻ

അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് സുപ്രിയ മേനോൻ . പൃഥ്വിരാജ് സിനിമകളുമായി തിരക്കിലാകുമ്പോൾ പ്രൊഡക്ഷൻ കമ്പനിയുമായി തിരക്കിലാണ് സുപ്രിയ . പൃഥ്വിരാജിനോടും സുപ്രിയോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട് . ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്ന പോസ്റ്റുകൾ പെട്ടന്ന് വൈറലാകാറുണ്ട് .

ഇപ്പോഴിതാ ജന ഗണ മന സിനമയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ ആയ ലിസ്റ്റിന്‍ സ്റ്റീവന്‍ അഭിമുഖമാണ് ശ്രദ്ധ നേടുന്നത് . ഇരുവരും ചേര്‍ന്ന് മലയാളത്തിന് പുറമെ ബോളിവുഡിലും സിനിമകള്‍ നിര്‍മിയ്ക്കുന്നുണ്ട്. പൃഥ്വിയും ലിസ്റ്റിനും ചേര്‍ന്ന് നിര്‍മിച്ച മലയാളത്തില്‍ ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ജന ഗണ മന എന്ന സിനിമയാണ്. പൃഥ്വിരാജിന്റെ കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് ലിസ്റ്റിന്‍
അഭിമുഖത്തിൽ സംസാരിച്ചു

ഞങ്ങളുടെ പല സിനിമകളും റീമേക്കിന് വിറ്റു പോകുന്ന സാഹചര്യത്തില്‍, ഇനി റീമേക്ക് റൈറ്റ്‌സ് കൊടുക്കുന്നില്ല എന്ന ധീരമായ തീരുമാനം എടുത്ത ആളാണ് ലിസ്റ്റിന്‍ എന്ന് പൃഥ്വി പറഞ്ഞു . പകരം ആ സിനിമ ഞങ്ങള്‍ തന്നെ നിര്‍മിയ്ക്കും എന്ന് ലിസ്റ്റിന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ ഏരിയയില്‍ നല്ല പരിചയമുള്ള ആളാണ് ലിസ്റ്റിന്‍. 21 ആം വയസ്സില്‍ ആണ് ആദ്യത്തെ സിനിമ നിര്‍മിച്ചത്. ഞാന്‍ ഒരു പ്രൊജക്ട് സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ ബാക്കി എല്ലാം ലിസ്റ്റിന്‍ നോക്കി കൊള്ളും.

എനിക്ക് കോര്‍ഡിനേഷനാണ് ഇഷ്ടം എന്ന് ലിസ്റ്റിന്‍ പറയുന്നു. പൃഥ്വിയിലൂടെയാണ് സിനിമകള്‍ വരുന്നത്. നല്ലൊരു സൗഹദം രാജുവുമായി സ്ഥാപിക്കാന്‍ കഴിഞ്ഞതാണ് എനിക്ക് അഭിമാനം തോന്നിയ കാര്യം. ചിലപ്പോള്‍ എന്നെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും വന്ന് പറഞ്ഞ്, നമ്മുടെ പാര്‍ട്‌നര്‍ഷിപ്പ് കളയാന്‍ ശ്രമിയ്ക്കും. അങ്ങനെ എന്ത് കേട്ടാലും എന്നോട് വന്ന് കാര്യം എന്താണെന്ന് ക്ലിയര്‍ ചെയ്ത ശേഷം വേണമെങ്കില്‍ പിരിയാം എന്നാണ് ഞാന്‍ രാജുവിനോട് പറഞ്ഞത്. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ ശക്തിയും- ലിസ്റ്റിന്‍ പറഞ്ഞു.

പൃഥ്വിയോടൊപ്പമുള്ള സൗഹൃദം അദ്ദേഹത്തിന്റെ കുടുംബവുമായും ഉണ്ട് എന്ന് ലിസ്റ്റിന്‍ പറയുന്നു. എനിക്ക് എന്റെ ഭാര്യ സുപ്രിയയെ പേടിയില്ല, പക്ഷെ ലിസ്റ്റിന് സുപ്രിയയെ പേടിയുണ്ടാവും എന്നാണ് പൃഥ്വി കളിയായി പറയുന്നത്. ദേഷ്യം വന്നാല്‍ പുള്ളിക്കാരി ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അപ്പോള്‍ ലിസ്റ്റിന്‍ യെസ് പറഞ്ഞ് പോകും. പൃഥ്വിയും സുപ്രിയയും വഴക്കിടുന്നത് ഭയങ്കര സ്റ്റാന്റേര്‍ഡില്‍ ആണ്, അതിനിടയില്‍ നമ്മള്‍ പോയാല്‍ ലോക്കലാണ് എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

മകള്‍ അല്ലിയുടെ ഡയറി എഴുത്തിന് പിന്നില്‍ സുപ്രിയയാണെന്നും അതിലൊന്നും തനിയ്ക്ക് യാതൊരു പങ്കും ഇല്ല എന്നും പൃഥ്വിരാജ് പറയുന്നു. തന്റെ ഇഗ്ലീഷ് സംസാരത്തെ ശശി തരൂരുമായി താരതമ്യപ്പെടുത്തരുത് എന്നും, എന്റെ ഇംഗ്ലീഷിനെ കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ട് ഞാന്‍ ശുദ്ധമലയാളം സംസാരിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നില്ല എന്നും രാജു ചോദിച്ചു

about prithviraj

More in Malayalam

Trending

Recent

To Top