TV Shows
ബിഗ് ബോസിലെ ദോശ പ്രണയം; നുണ ചതി വഞ്ചന എല്ലാം ഗെയിം ആണോ?; ഡോക്ടർ മച്ചാൻ പ്രണയത്തിൽ; ബിഗ് ബോസ് സീസൺ ഫോർ തുടക്കം തന്നെ പ്രണയത്തിലേക്ക്!
ബിഗ് ബോസിലെ ദോശ പ്രണയം; നുണ ചതി വഞ്ചന എല്ലാം ഗെയിം ആണോ?; ഡോക്ടർ മച്ചാൻ പ്രണയത്തിൽ; ബിഗ് ബോസ് സീസൺ ഫോർ തുടക്കം തന്നെ പ്രണയത്തിലേക്ക്!
ബിഗ് ബോസ് സീസൺ ഫോർ മത്സരം ശരിക്കും ചൂടുപിടിച്ചിരിക്കുകയാണ്. ബിഗ് ബോസിൽ എന്തും ചെയ്യാം, എങ്ങനെയും കളിക്കാം… പിടിച്ചു നിന്നാൽ മതി എന്നാണ് ഇപ്പോഴുള്ള മത്സരാർത്ഥികളിൽ പലരും കരുതിയിരിക്കുന്നത്.
ഇതിനിടയിൽ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രകടനം സോഷ്യല്‍ മീഡിയ വിലയിരുത്തി തുടങ്ങിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പേരും ഡോക്ടര്‍ റോബിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് എത്തുന്നത്. കാരണം , കഴിഞ്ഞ സീസൺ പോലെയായിരുന്നില്ല, ഈ സീസൺ . കഴിഞ്ഞ സീസണിൽ എല്ലാവര്ക്കും തമ്മിൽ ഒന്ന് പരിചയപ്പെടാൻ സമയം വേണമായിരുന്നു. എന്നാൽ ഈ സീസൺ പരിശോധിക്കുമ്പോൾ അത്തരം ഒരു കാര്യങ്ങളും ഇല്ല .
, പല ബിഗ് ബോസ് സീസണുകളും കണ്ട് പഠിച്ചിട്ട് വന്ന ഡോക്ടര്‍ ആ ഗെയിം സ്ട്രാറ്റര്‍ജി ഒരുമിച്ച് പുറത്തെടുത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൂട്ടത്തിലുള്ള സഹ മത്സരാർത്ഥികൾ എല്ലാം
ആളെ പഠിച്ചു കഴിഞ്ഞു. ടാസ്‌കുകളില്‍ എങ്ങനെയും ജയിക്കണം എന്ന മത്സരബുദ്ധി ഉണ്ടെങ്കിലും ചില മണ്ടത്തരങ്ങള്‍ കൊണ്ട് അത് എല്ലാവരും തിരിച്ചറിയും. കയ്യിൽ നിന്ന് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ..
ഒരു സ്ട്രാറ്റര്‍ജി പൊളിഞ്ഞാല്‍ അന്നേരം തന്നെ അടുത്തതുമായി എത്താനാണ ഡോക്ടറിപ്പോള്‍ ശ്രമിക്കുന്നത്. എന്തായാലും അത് ലവ് ട്രാക്കിലേക്ക് എത്തല്ലേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ദില്‍ഷ പ്രസന്നനുമായി ഒരു ലവ് ട്രാക്കിനുള്ള ശ്രമം അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ റോബിന് സംഭവിച്ച ചില പാകപിഴകള്‍ ചൂണ്ടി കാണിക്കുകയാണ് ഒരു ആരാധകന്‍. കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെ…
‘ഈ മച്ചാന്റെ ഏറ്റവും വലിയ കുഴപ്പം ഇങ്ങേരു പറയുന്ന ഈ 8 മാസത്തെ റിസേര്‍ച്ച് ആണ്. ഉള്ള ബിഗ് ബോസ് സീസണ്‍ ഒക്കെ കുത്തി ഇരുന്നു കണ്ടു പഠിച്ചു. എല്ലാം കൂടെ എവിടെ കൊണ്ട് കൊട്ടണം എന്ന കണ്‍ഫ്യൂഷ്യനില്‍ ആണ്. പരീക്ഷയ്ക്ക് കുത്തിയിരുന്ന് പഠിച്ചിട്ട് അവസാനം ചോദ്യ പേപ്പര്‍ കിട്ടിയിട്ട് ഏത് ചോദ്യത്തിന് ഏതു ഉത്തരം എഴുതണം എന്ന് അറിയാത്തവന്റെ അവസ്ഥ.
പഠിച്ചിട്ടു വരുന്നവരുടെ ഒന്നാമത്തെ ലക്ഷണം ആണ് ഈ സ്‌ക്രീന്‍ സ്പേസിന് വേണ്ടി ആവശ്യം ഉള്ളയിടത്തും ഇല്ലാത്തിടത്തും കേറി തലയിടുന്നതും പിന്നെ മോട്ടിവേഷന്‍ വാരിക്കോരി വിതറുന്നതും.
പുള്ളിക്കാരന്റെ മണ്ടത്തരത്തിന്റെ ഉത്തമ ഉദാഹരണം ആണ് ആ പാവ ഗെയിം. ഒരു സാധാരണ വീക്കിലി ടാസ്‌ക്. അത് ജയിച്ചാല്‍ എന്ത് തോറ്റാല്‍ എന്ത്. ആര് ജയിച്ചാലും ലക്ഷുറി പോയിന്റ് കിട്ടും. തോറ്റാല്‍ ഒരു ചുക്കും വരാന്‍ ഇല്ല. ഈ മച്ചാന്‍ അത് എന്തോ വേള്‍ഡ് കപ്പ് ആണെന്ന് വിചാരിച്ചു എന്ന് തോന്നുന്നു.
റൂള്‍ തെറ്റിച്ചു കാപ്റ്റന്‍ റൂമില്‍ കയറി അത് പോട്ടെന്നു വെക്കാം. എല്ലാരും കേള്‍ക്കെ നുണ പറഞ്ഞു. അങ്ങേര്‍ക്ക് അത് സിമ്പിള്‍ ആയി പറഞ്ഞാ മതി ഞാന്‍ ആണ് മച്ചാനെ അത് അവിടെ വെച്ചത് എന്ന്. അത് അവിടെ തീര്‍ന്നേനെ’.
എന്നിട്ടോ അത് ബിഗ് ബോസ് പൊക്കുന്നത് വരെ മിണ്ടാതെ ഇരുന്നു. എന്നിട്ടു ന്യായീകരണത്തിന്റെ പൂരം. ഗെയിമിന് വേണ്ടി ഞാന്‍ എന്തും ചെയ്യും, എന്ത് നുണയും പറയും, എന്നൊക്കെ അവിടെ നിന്ന് പ്രസംഗിച്ചു. ജാസ്മിനും നിമിഷയും കൂടി അത് പച്ചക്ക് വിളിച്ചു പറഞ്ഞു. അറിയാത്തവരെയും കൂടി അറിയിച്ചു കൊടുത്തു. എന്തായിരുന്നു അതിന്റെ ഫലം.
ആ ബിഗ് ബോസ് വീട്ടില്‍ ഒരാളും ഇങ്ങേരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാത്ത അവസ്ഥ ഇങ്ങേരു ഉണ്ടാക്കി. ഈ പുള്ളിക്ക് അവിടെ ഒരു സൗഹൃദം ഉണ്ടാവാന്‍ ഇനി ബുദ്ധിമുട്ടാണ്. എല്ലാവരും പുള്ളിയെ അങ്ങനെയേ കാണു. ഇതൊക്കെ എന്തിനു വേണ്ടി എന്ന് ആലോചിക്കുമ്പോള്‍ ആണ് കോമഡി. ഈ ഒരു ചെറിയ വീക്കിലി ടാസ്‌കിനു വേണ്ടി ആണ് ഈ സാഹസം മുഴുവന്‍ ചെയ്തത്.
പുള്ളിക്കാരന്റെ റിസര്‍ച്ച് നോട്ടില്‍ ആവശ്യം വന്നാല്‍ പാര വെക്കണം. കൂടെ ഉള്ളവരെ വെറുപ്പിക്കണം, നുണ പറയണം, എന്നൊക്കെ എഴുതി പഠിച്ചു വന്നത് ഓക്കേ. പക്ഷെ അത് ഒക്കെ വളരെ അത്യാവശ്യം വന്നാല്‍, ഇത് ചെയ്തില്ലെങ്കില്‍ അവിടുന്നു പുറത്താകും എന്ന സ്ഥിതി ഒക്കെ വന്നാല്‍ ഒരു നിവൃത്തി ഇല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ആണെന്ന് മനസ്സിലാക്കാന്‍ ഉള്ള ബോധം ഇല്ലാതെ പോയി. മച്ചാന്‍ അതെല്ലാം കൂടി എടുത്തു ആദ്യത്തെ വീക്കിലി ടാസ്‌കില്‍ ഒരു ബോധവും ഇല്ലാതെ വാരി വിതറി.. ഇനി ഇപ്പോ കാത്തിരുന്ന് കാണാം.. ലവ് ട്രാക് പിടിക്കാതെ ഇരുന്നാല്‍ മതിയായിരുന്നു എന്ന ഒറ്റ പ്രാര്‍ത്ഥനയെ ഉള്ളു..
about bigg boss
