Malayalam
ശ്രേയയും വിവേകും തമ്മിലുള്ള കോംബോ ഇഷ്ടമായോ?; വിവേകിൽ ഒരു ലവ് സ്പാർക്ക് ഫീൽ ചെയ്യുന്നുണ്ട്; ഈ പ്രണയത്തിന് ചുക്കാൻ പിടിക്കാൻ മാളു !
ശ്രേയയും വിവേകും തമ്മിലുള്ള കോംബോ ഇഷ്ടമായോ?; വിവേകിൽ ഒരു ലവ് സ്പാർക്ക് ഫീൽ ചെയ്യുന്നുണ്ട്; ഈ പ്രണയത്തിന് ചുക്കാൻ പിടിക്കാൻ മാളു !
വിവേക് പൊളിച്ചല്ലോ പിള്ളേരെ… അഭിനയം കലക്കി..പിന്നെ കുഴപ്പക്കാരൻ അല്ല എന്ന് തോന്നുന്നു. കാരണം വിവേക് ഇന്ന് പറഞ്ഞ വാക്കുകകളാണ്. ഒരു നല്ല കഥ. കഥ നിങ്ങൾ കേട്ടിട്ടുണ്ടാകും , സീരിയലിൽ അല്ലെങ്കിലും.. എങ്കിലും ഞാൻ ആ കഥ ഒന്നും കൂടി പറയാം..
“കെവിൻ കാർട്ടർ എന്നൊരു ഫോട്ടോ ജേര്ണലിസ്റ്റിന്റെ കഥയാണ്. കെവിൻ കാർട്ടർ എന്ന ഫൊട്ടോഗ്രഫറെ ലോകപ്രശസ്തനാക്കിയതും ആത്മഹത്യയിലേക്കും നയിച്ചതും ഒരേയൊരു ഫോട്ടോയാണ്. ജീവൻ നിലനിർത്താൻ പൊരുതുന്ന കുഞ്ഞും, പട്ടിണിക്കോലമായ കുരുന്നിന്റെ അന്ത്യനിമിഷത്തിനായി കാത്തിരിക്കുന്ന കഴുകനും. ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ ആവാഹിച്ച ചിത്രം. ഇരയുടെയും വേട്ടക്കാരന്റെയും ചിത്രം . രണ്ടിലും വിശപ്പാണ് വിഷയം. വിമർശനശരങ്ങളിലും കുറ്റബോധത്താലും മുറിവേറ്റ കെവിൻ അവസാനം ആത്മഹത്യാ ചെയ്യുകയായിരുന്നു.
സീരിയലിൽ നിങ്ങൾ കേൾക്കാത്ത ഒന്ന് കൂടി ഞാൻ ഇവിടെ ഉൾപ്പെടുത്താം….കെവിൻ കുറിച്ചിട്ട ആത്മഹത്യാക്കുറിപ്പാണ്… “ജീവിതത്തിന്റെ വേദന എല്ലാ സന്തോഷങ്ങളെയും മറികടക്കുന്നു. കൊലപാതകങ്ങളുടെ, മരണത്തിന്റെ, മൃതശരീരങ്ങളുടെ, പട്ടിണി കിടക്കുകയും മുറിവേൽപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളുടെ ഓർമകൾ.. അവയെല്ലാം എന്നെ വേട്ടയാടുന്നു. കെന്നിനടുത്തേക്ക് ഞാന്‍ പോകുന്നു, ഭാഗ്യമുണ്ടെങ്കിൽ കെന്നുമായി ഒത്തുചേരാം.’
ആ ഫോട്ടോ നിങ്ങളെ ഞാൻ കാണിക്കാം.. ഇങ്ങനെ ഒരു ഫോട്ടോ ഇന്നാണെങ്കിലും നമ്മൾ കണ്ടാൽ അതിന്റെ പിന്നാമ്പുറം അന്വേഷിക്കും. ആ കുഞ്ഞിന് എന്ത് സംഭവിച്ചു എന്ന് എന്നന്വേഷിക്കും. അതായിരുന്നു കെവിൻ കാർട്ടറിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഈ കഥ പഴയതെങ്കിലും ഇന്നും ഇത് ഒരു സത്യം ആണ്. വഴിയിൽ ഒരാൾ ആക്സിഡന്റ് ആയിക്കിടന്നാൽ, വഴിയിൽ ഒരു അടി നടന്നാൽ ഒക്കെ നമ്മൾ ആദ്യം എടുക്കുന്നത് ഫോൺ ആണ്. അത് എത്ര മനോഹരമായി പകർത്തി സോഷ്യൽ മീഡിയയിൽ ഇടാം എന്നാണ് ചിന്തിക്കുക.. അപ്പോൾ ഇന്നും കെവിൻ കാർട്ടർമാർ ഉണ്ട്.
അങ്ങനെ സംസാരിച്ചിരിക്കെയാണ് , ആ സർപ്രൈസ് ലച്ചു പൊട്ടിച്ചത്. അങ്കിൾ.. എന്ന ഒറ്റവിളിയിൽ എല്ലാം തകർത്തു. അങ്ങനെ നമ്മൾ എല്ലാവരും പറഞ്ഞപോലെ വിച്ചുവിന്റെ അങ്കിളാണ് വിവേക്. പിന്നെ ആ വീട്ടിലുള്ളവരെ എല്ലാം കെട്ടുള്ള പരിചയം ആണെങ്കിൽ ശ്രേയയെ അല്ലാതെ നേരിട്ട് അറിയാം എന്നാണ് പറഞ്ഞത്…
ഇതിനിടയിൽ അവിനാശ് പവിത്ര പ്രണയത്തിന് പിന്നാലെ പോയിക്കൊണ്ടിരുന്ന മാളു റൂട്ട് ഒന്ന് മാറ്റിയിട്ടുണ്ട്.. ഏതായാലും കല്യാണം കഴിഞ്ഞിട്ടില്ല.. അപ്പോൾ ശ്രേയയുടെ കാര്യം നമുക്ക് ഒന്ന് ആലോചിക്കാം.
ആ അല്ല, സൗദാമിനി അപ്പച്ചി ഒരു സൗമ്യയുടെ കാര്യം പറഞ്ഞ്.. സംഭവം സൂപർ ആയിരുന്നു. ഏതായാലും മാളുവും വിവേകും തമ്മിൽ ഉടക്കാൻ സാധ്യതയുണ്ട്.. സീരിയസ് ആയിട്ടല്ല.. തമാശയായിട്ട്..
പിന്നെ ശ്രേയ വിവേക് കോംബോ എങ്ങനെ ഉണ്ട്? ഇഷ്ടായോ…? ഇവർ തമ്മിൽ കോളേജ് സമയം തൊട്ടുള്ള പരിചയം ഉണ്ടത്രേ.. ശ്രേയയും വിവേകും തമ്മിൽ പ്രസംഗ മത്സരം നടത്തിയ കഥ വരെ പറഞ്ഞു. കഥ കൊള്ളാം അല്ലെ..
ഇടയിൽ മാളുവിന്റെ കഥയും ആയപ്പോൾ സൂപ്പർ. പിന്നെ അവരുടെ സംസാരം ഒക്കെ വളരെ ത്രില്ല് ആയിരുന്നു. ഭയങ്കര മോട്ടിവേഷൻ. രണ്ടാൾക്കും ഇടയിൽ ഒരു സ്പാർക്ക് ഉണ്ട്. നോക്കാം മുന്നോട്ട് ഇതേപോലെ പോകുമോ എന്ന് . ശ്രേയ ഭയങ്കര ബോൾഡ് ആണ്. സൊ നമുക്ക് ഒരു നായകന്മാരെയും ശ്രേയയ്ക്ക് മാച്ച് ആയി തോന്നില്ല. ഇത് നമുക്ക് നോക്കാം..
പിന്നെ മാളു എത്തിയപ്പോൾ ഇന്നത്തെ എപ്പിസോഡ് ക്ലൈമാക്സ് പൊളിച്ചു. മാളു ഇതൊരു പ്രണയം ആക്കി എടുക്കുന്ന മട്ടാണ് കാണുന്നത്. ശ്രേയയ്ക്ക് ഒരു ചെറിയ ചാഞ്ചാട്ടം ഉണ്ടല്ലേ.. ഏതായാലും ഇത്രയും പാവമായൊരു അനിയത്തിയെ കിട്ടാൻ തപസ് ചെയ്യണം ശ്രേയേച്ചി തപസ്.. അപ്പോൾ ഇന്നത്തെ എപ്പിസോഡും എന്നത്തേയും പോലെ സൂപർ ആയിരുന്നു അല്ലെ..
about thoovalsparsham
