Connect with us

കൂടെവിടെ കയറിത്തുടങ്ങി; തൂവൽസ്പർശം പ്രൈം ടൈം തന്നെ; ഇനി റിപ്പീറ്റ് ഒന്നുമില്ല.. കാരണം; സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ !

Malayalam

കൂടെവിടെ കയറിത്തുടങ്ങി; തൂവൽസ്പർശം പ്രൈം ടൈം തന്നെ; ഇനി റിപ്പീറ്റ് ഒന്നുമില്ല.. കാരണം; സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ !

കൂടെവിടെ കയറിത്തുടങ്ങി; തൂവൽസ്പർശം പ്രൈം ടൈം തന്നെ; ഇനി റിപ്പീറ്റ് ഒന്നുമില്ല.. കാരണം; സീരിയൽ റേറ്റിങ് പുറത്തുവരുമ്പോൾ !

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് സീരിയലുകൾ. അതിൽ തന്നെ ഏറെ പ്രാധാന്യം എല്ലായിപ്പോഴും ഏഷ്യാനെറ്റ് സീരിയലുകൾക്കാണ്. കഴിഞ്ഞ ആഴ്ച്ചയിലെ റേറ്റിങ് കണക്കുകൾ പുറത്തുവരുമ്പോൾ ഏഷ്യാനെറ്റ് സീരിയലുകൾ മുൻപന്തിയിൽ തന്നെയാണ് . കുടുംബവിളക്ക്, സാന്ത്വനം ,അമ്മയറിയാതെ ,കൂടെവിടെ ,മൗനരാഗം എന്നീ സീരിയലുകൾ കുതിപ്പ് തുടരുകയാണ്. ഓരോ ആഴ്ചയും കൂടുതൽ ഉദ്യോഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്ന എപ്പിസോഡുകൾ ഉള്ളത് കൊണ്ടാകാം ഈ കുതിപ്പ് ഇനിയും തുടരാൻ തന്നെയാണ് സാധ്യത.

ജനപ്രീതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന സീരിയൽ ആണ് കൂടെവിടെ. വളരെ മനോഹരമായ ക്യാമ്പസ് പ്രണയ കഥ പറഞ്ഞു തുടങ്ങിയ സീരിയൽ പല കാരണങ്ങൾ കൊണ്ട് നെഗറ്റിവ് അഭിപ്രായങ്ങൾ നേടിയിരുന്നു. എന്നാൽ മുന്നൂറാം എപ്പിസോഡ് എത്തിയതോടെ എല്ലാ പ്രേക്ഷകരെയും കൊണ്ട് നല്ലതുപറയിച്ചു മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ചയിലെ സീരിയൽ റേറ്റിംഗ് കണ്ടാൽ തന്നെ മനസിലാകും എത്രത്തോളം സീരിയൽ കുതിപ്പ് നടത്തി എന്ന് .

ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ ആഴ്ചയായി മാറിപ്പോയിരിക്കുകയാണ് കൂടെവിടെയ്ക്ക് പോയവാരം.. 12 ആം ആഴ്ചയിലെ റേറ്റിംഗ് പുറത്തുവരുമ്പോൾ 11 ൽ കിടന്നിരുന്ന കൂടെവിടെ 12 2 റേറ്റിംഗ് ആണ് നേടിയിരിക്കുന്നത്. ഇത് മാർച്ച് 19 to മാർച്ച് 25 വരെയുള്ള റേറ്റിംഗ് ആണ്. അതായത് കൂടെവിടെ സംപ്രേക്ഷണ സമയം 9 30 ആയിരുന്നപ്പോഴുള്ള റേറ്റിംഗ്.

നിലവിൽ ബിഗ് ബോസ് വന്നതോടെ കൂടെവിടെ ഉൾപ്പടെ മറ്റുപല സീരിയലുകൾക്കും സമയമാറ്റം ഉണ്ടായിട്ടുണ്ട്. അതിൽ കൂടെവിടെ ഇപ്പോൾ പ്രൈം ടൈമിൽ തന്നെ രാത്രി 9 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. അപ്പോൾ അടുത്ത ആഴ്ചയിലെ റേറ്റിങ് ഇതിലും മികച്ചതായിരിക്കും എന്ന നിഗമനത്തിലാണ്.

സമയമാറ്റം അല്ല ഈ ആഴ്ചയിലേ റേറ്റിംഗ് ഉയരുന്നതിനു കാരണം എന്നും ഇതോടെ പറയാമല്ലോ.. അടുത്ത സീരിയൽ മൗനരാഗം നോക്കിയാൽ, വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 12 കെ നിന്നും പതിനാലിലേക്കാണ് മൗനരാഗം റേറ്റിംഗ് മാറിയിരിക്കുന്നത്. അതിനു കാരണം കിരൺ കല്യാണി വിവാഹം ആണ്. വിവാഹം നടന്നില്ലെങ്കിലും അതിലെ ട്വിസ്റ്റുകൾ , സീരിയലിലേക്ക് മറ്റു സീരിയൽ താരങ്ങൾ വന്നത് എല്ലാം കഥയിൽ വലിയ വിജയം നേടിയിട്ടുണ്ട്.

‘അമ്മ അറിയാതെ സീരിയലിനും നല്ല ഒരു റേറ്റിംഗ് ഉയർന്നിട്ടുണ്ട്. 15 ൽ നിന്നും 16 ലേക്ക് ഉയർന്നിട്ടുണ്ട്. കഥയിൽ ചെറിയ ലാഗ് വന്നെങ്കിലും പ്രതീക്ഷയുള്ള എപ്പിസോഡുകൾ ഇനി വരാനിരിക്കുന്നുണ്ട്.

കഴിഞ്ഞ ആഴ്ച പോലെ സാന്ത്വനം തന്നെയാണ് റേറ്റിംഗിൽ ഒന്നാമത്. കുടുംബവിളക്ക് കഥാഗതിയിൽ മാറ്റം വന്നെങ്കിലും ഒന്നാമതെത്താൻ സാധിച്ചില്ല.

ഇനി അടുത്ത ഏഷ്യാനെറ്റിലെ നിലവാരമുള്ള ഒരു നല്ല സീരിയൽ തൂവൽസ്പർശം ആണ്. പ്രൈം ടൈമിൽ നിന്നും സീരിയൽ ഉച്ച സമയത്ത് ആക്കിയെങ്കിലും റേറ്റിങ്ങിൽ കുറവ് സംഭവിച്ചിട്ടില്ല. ഉച്ചയ്ക്ക് കിട്ടാവുന്നതിൽ വച്ച് മികച്ച റേറ്റിംഗിലാണ് തൂവൽസ്പർശം മുന്നേറുന്നത്.

അടുത്ത ആഴ്ചയിൽ ആണ് പാടാത്ത പൈങ്കിളി പളുങ്ക് സീരിയലുകളുടെ റേറ്റിങ് അറിയാൻ കാത്തിരിക്കുകയാണ് . ഇന്നത്തെ റേറ്റിങ്ങും എത്തിയിരിക്കുന്നത് പ്രൈം ടൈം റേറ്റിങ് ആണ്.

about koodevide

More in Malayalam

Trending

Recent

To Top