Connect with us

എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞു, രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു; ഓസ്‌കാര്‍ വിവാദത്തിന് പിന്നാലെ വൈറലായി സമീറ റെഡ്ഡിയുടെ വാക്കുകള്‍

News

എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞു, രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു; ഓസ്‌കാര്‍ വിവാദത്തിന് പിന്നാലെ വൈറലായി സമീറ റെഡ്ഡിയുടെ വാക്കുകള്‍

എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞു, രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു; ഓസ്‌കാര്‍ വിവാദത്തിന് പിന്നാലെ വൈറലായി സമീറ റെഡ്ഡിയുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമായിരുന്നു ഓസ്‌കാര്‍ വേദിയില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് കൊമേഡിയന്‍ ആയ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തിടിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞ തമാശയില്‍ പ്രകോപിതനായാണ് ക്രിസിനെ സ്മിത്തിന്റെ കരണത്തടിച്ചത്. അലോപേഷ്യ എന്ന രോഗാവസ്ഥ നേരിടുന്നതിനാല്‍ തന്റെ തലയിലെ മുടിയെല്ലാം വടിച്ചുമാറ്റിയിരുന്നു സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കെറ്റ്.

സ്്മിത്തിന്റെ പ്രതികരണത്തേയും ക്രിസിന്റെ തമാശയേയും എതിര്‍ത്തും അനുകൂലിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇതിനിടെ അലോപേഷ്യയെ നേരിടുന്നവരും പ്രതികരണങ്ങളുമായി എത്തിയിരുന്നു. ഇപ്പോഴിതാ സമീറ റെഡ്ഡിയുടെ വാക്കുകളാണ് വൈറലായി മാറുന്നത്.

‘ഇപ്പോഴത്തെ ഓസ്‌കാര്‍ വിവാദം എന്നെ നമ്മളെല്ലാം വ്യക്തിപരമായ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയായണെന്നും പരസ്പരം സുരക്ഷിതമായൊരു ഇടം ഒരുക്കണമെന്നും പറയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. എന്താണ് അലോപേഷ്യ? ഇതൊരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ്. ഈ രോഗമുണ്ടെങ്കില്‍ നിങ്ങളുടെ ഇമ്യൂണ്‍ സിസ്റ്റത്തിലെ കോശങ്ങള്‍ ഹെയര്‍ ഫോളിക്ക്ള്‍സിനെ ആക്രമിക്കും. ഇതോടെ തലയില്‍് നിന്നും മുടി കൊഴിയുകയും തലയില്‍ ബാള്‍ഡ് സ്പോട്ടുകള്‍ ഉണ്ടാവുകയും ചെയ്യും.

2016 ലാണ് എനിക്കിതുണ്ടെന്ന് തിരിച്ചറിയുന്നത്. എന്റെ തലയുടെ പിന്‍വശത്തായി രണ്ട് ഇഞ്ച് വലിപ്പത്തില്‍ മുടി കൊഴിഞ്ഞതായി അക്ഷയ് കാണുകയായിരുന്നു. രണ്ട് മാസത്തിനിടെ രണ്ടിടത്തു കൂടി വന്നു. അതിനെ നേരിടുക ബുദ്ധിമുട്ടായിരുന്നു’. അലോപേഷ്യ ആളുകളെ രോഗികളാക്കി മാറ്റുകയോ പടരുകയോ ചെയ്യില്ല. പക്ഷെ വൈകാരികമായി അംഗീകരിക്കാനും നേരിടാനും സാധിച്ചെന്ന് വരില്ല. പലര്‍ക്കും അത് വലിയ മാനസികാഘാതമുണ്ടാക്കാറുണ്ട്.

മുടി കൊഴിച്ചിലിന്റേയും ചികിത്സയുടേയും വേദന വലുതാണ്. ഇഞ്ചക്ഷന്‍ എടുക്കുന്നതിലൂടെ മുടി തിരികെ വരുമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. എന്റെ മുടി തിരികെ വന്നത് പതുക്കെയാണ്. ഇതിനൊരു പരിഹാരമില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത് വരാന്‍ പ്രത്യേകിച്ചൊരു കാരണവുമില്ല. ഇപ്പോള്‍ എനിക്ക് ആരോഗ്യമുള്ള മുടിയുണ്ട്. കൊഴിച്ചിലുകളില്ല. ജീവിതത്തിന്റെ ഏത് ഘട്ടത്തില്‍ വേണമെങ്കിലും തിരികെ വരാം. ഈ തിരക്കു പിടിച്ച ലോകത്തില്‍ ആളുകള്‍ ഒന്ന് നില്‍ക്കുമെന്നും പരസ്പരം സെന്‍സിറ്റീവായി പെരുമാറുമെന്നും കരുതുന്നു’ എന്നും സമീറ കുറിക്കുന്നു.

More in News

Trending

Recent

To Top