Malayalam
സീതപ്പെണ്ണ് സീതയുടെ തുടർക്കഥയോ?; പഴയ സീതേന്ദ്രിയം കൊള്ളാം , പക്ഷെ സീതപ്പെണ്ണ് നിരാശപ്പെടുത്തുന്നു; സീത സീരിയലിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു!
സീതപ്പെണ്ണ് സീതയുടെ തുടർക്കഥയോ?; പഴയ സീതേന്ദ്രിയം കൊള്ളാം , പക്ഷെ സീതപ്പെണ്ണ് നിരാശപ്പെടുത്തുന്നു; സീത സീരിയലിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു!
മലയാളികളെ ഒന്നടങ്കം സീരിയൽ പ്രേമികൾ ആക്കിയ ആദ്യ പ്രണയ പരമ്പരയാണ് സീത. 2017ൽ ആണ് സീത സീരിയലിന്റെ സംപ്രേഷണം ഫ്ലവേഴ്സിൽ ആരംഭിച്ചത്. 2019 ആഗസ്റ്റിലാണ് സീരിയൽ അവസാനിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീത-ഇന്ദ്രൻ ജോഡിയുടെ വൈറൽ ക്ലിപ്പുകളും ഇരുവരുടേയും ഫാൻസ് ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സീതയുടെ രണ്ടാം ഭാഗം സീതപ്പെണ്ണ് എന്ന പേരിൽ മാർച്ച് 28 മുതലായിരുന്നു ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തു തുടങ്ങിയത്.
സീതയുടെ രണ്ടാം ഭാഗം പ്രൊമോ ഏറെ വൈറലായിരുന്നു. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനാണ് ആദ്യ പ്രമോയിൽ ഉള്ളത്. പുതിയ പ്രമോ വന്നതോടെ കാത്തിരിപ്പിലാണെന്ന് ആരാധകരും കുറിച്ചു. എന്നാൽ സീരിയൽ സംപ്രേക്ഷണം തുടങ്ങിയപ്പോൾ പ്രേക്ഷകർ തൃപ്തരല്ല എന്ന അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും തന്നെ ഉയരുന്നത്. സോഷ്യൽ മീഡിയയിൽ വേണ്ട വിധത്തിൽ സീരിയൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതോടെ ഫാൻസ് പേജുകളിൽ സീതപ്പെണ്ണിനെ കുറിച്ചുള്ള ചർച്ചകൾ വന്നുതുടങ്ങി.
ഒരു ആരാധിക പങ്കിട്ട സീതപ്പെണ്ണിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാം. സീതേന്ദ്രിയം ആർമിയിൽ ആണ് ഈ ചർച്ച നടക്കുന്നത് . Seetha 2 സീതയുടെ തുടർക്കഥ ആണോ ….? എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് കുറിപ്പ് തൂണാകുന്നത്.
പഴയ സീതേന്ദ്രിയം പോലെ ആവുന്നില്ല എന്ന തരത്തിൽ ഒരുപാടു Comments കാണുന്നു. As A big Seethendriyam Fan and Supporter Just Sharing My point of View.
സീതപ്പെണ്ണിനെ കുറിച്ചുള്ള പൂർണ്ണമായ എഴുത്തു വായിക്കാം…
ഉറപ്പായും ഇതൊരു തുടർക്കഥ ആവില്ല …Newly Married Couple Honeymoonil നിന്നും ആരംഭിക്കുന്ന Story..അത് നമ്മുടെ സീതയും ഇന്ദ്രനും ..ഇവരുടെ Flashback Story നമ്മൾ കണ്ടതാവാം ചിലപ്പോൾ അതിൽ തന്നെ നമുക്ക് അറിയാത്ത Flash Back and Characters ഉണ്ടാവാം ഉണ്ടാവാതിരിക്കാം …
Romance::: As the story started as newly wedded couple its ok .. കല്യാണം കഴിഞ്ഞ ഉടനെ ഉണ്ടാകുന്ന Kind of Romance and talks എന്ന് കരുതാം …Nothing more and nothing less.
ഇത് പഴയ സീതേന്ദ്രിയം അല്ലല്ലോ ..?
സീത അവസാനിച്ചിട്ട് രണ്ടര വർഷമായി ..ഇതിനിടയിൽ appearancil അവർക്ക് അവരുടേതായ മാറ്റം സംഭവിച്ചു ..അത് പോലെ രണ്ടു പേരും ചെറുതും വലുതുമായി പല പ്രോജെക്റ്റിലായി ..പക്ഷേ നമ്മൾ Onlinel editz ലൂടെ ചിലർ പഴയ എപ്പിസോഡിലൂടെ അവരെ അവരായി തന്നെ മാറ്റങ്ങൾ വരാതെ പതിഞ്ഞു നിന്നു ..
Give them time to jel in to the characters . തുടങ്ങിയിട്ടല്ലെ ഉള്ളു ..നമ്മൾ ഇപ്പോഴും പറയുന്ന സീത സീതയായതു 200 എപ്പിസോഡിന് മുകളിൽ ആയപ്പോൾ ആണ് ..ഇവിടെ തുടങ്ങയിട്ടേ ഉള്ളൂ ..കഥയൊക്കെ ട്രാക്കിൽ കയറട്ടെ ..
So സീതയെ മറന്നു സീതപ്പെണ്ണിനെ സീതപ്പെണ്ണായി കാണാൻ ശ്രമിക്കുക ..എന്നാണ് ആ കുറിപ്പ്.
മലയാള സീരിയൽ ചരിത്രത്തിൽ തന്നെ ഒരു നാഴികക്കല്ലായി മാറിയ പരമ്പര ആണ് സീത. ആദ്യമായി ലൈവ് ആയിത്തന്നെ വിവാഹം ചിത്രീകരിച്ചത് , അതുപോലെ രണ്ടാം ഭാഗം മലയാളത്തിൽ കൊണ്ടുവരുന്നത് തന്നെ അത്രയധികം വിജയിച്ച സിനിമ ആയതിനാലാണ്… അതുകൊണ്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
about seethappennu