Malayalam
3 മണിക്കൂര്‍ ശരണ്യയെ നേരില്‍ കണ്ടു!, ഒരുപാട് സംസാരിച്ചു, പുനര്‍ജന്മം ഉണ്ടെന്ന് പറഞ്ഞു; ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ശരണ്യയുടെ അമ്മ ഗീത
3 മണിക്കൂര്‍ ശരണ്യയെ നേരില്‍ കണ്ടു!, ഒരുപാട് സംസാരിച്ചു, പുനര്‍ജന്മം ഉണ്ടെന്ന് പറഞ്ഞു; ആത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ശരണ്യയുടെ അമ്മ ഗീത
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.
ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം.
ശരണ്യയെ പോലെ തന്നെ ശരണ്യയുടെ അമ്മയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ശരണ്യ ആരംഭിച്ചിരുന്ന യൂട്യൂബ് ചാനലിലൂടെയാണ് ശരണ്യയുടെ അമ്മയെയും പലരും കാണുന്നത്. ഇപ്പോഴിതാ ശരണ്യയുടെ മരണം സംഭവിച്ച് മാസങ്ങള്‍ക്കിപ്പുറം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമ്മ ഗീത പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നന്ദു മഹാദേവയുടെ വീട്ടിലിരുന്നാണ് ഇന്റര്‍വ്യൂ ചെയ്യുന്നതെന്ന് പറഞ്ഞാണ് ഗീത പറഞ്ഞ് തുടങ്ങുന്നത്.
മരണത്തിന് ശേഷമുള്ള പുനര്‍ജന്മത്തെ കുറിച്ചും മരണാനന്തരജീവിതത്തെ കുറിച്ചെല്ലാം ആദ്യകാലങ്ങളില്‍ ഭയമായിരുന്നുവെങ്കിലും ശരണ്യയുടെ മരണ ശേഷം അതെല്ലാം മാറിയെന്നാണ് അമ്മ പറയുന്നത്. മാത്രമല്ല, ഇതേ കുറിച്ച് കൂടുതല്‍ അറിയാനും കൂടുതല്‍ പഠിക്കാനും തുടങ്ങിയെന്നും, തെരേസ എന്ന വ്യക്തി മുഖേനയാണ് ശരണ്യയുടെ ആത്മാവിനോട് സംസാരിച്ചതെന്നുമാണ് ഗീത വീഡിയോയില്‍ പറയുന്നത്.
രണ്ടര മൂന്ന് മണിക്കൂര്‍ നേരം ശരണ്യയുടെ സാന്നിധ്യം അനുഭവപ്പെട്ടു. ഇതിനായി ഇരുന്ന് കുറച്ച് സയം കഴിഞ്ഞപ്പോള്‍ തന്നെ അവള്‍ വന്നു. പണ്ട് കാലങ്ങളിലെ ക്യാമറാ ഫിലിമിലെ നെഗറ്റീവ് രൂപം പോലെയാണ് ശരണ്യയെ കണ്ടത്. കുറേ ചോദ്യങ്ങള്‍ അവളോട് ചോദിച്ചു. അതിനെല്ലാം അവള്‍ മറുപടി പറഞ്ഞു. അവള്‍ ഈശ്വരന്റെ പ്രൊട്ടക്ഷനിലാണ് അവിടെ ഇരിക്കുന്നതെന്നും അങ്ങനെയാണ് വന്നതെന്നും പറഞ്ഞു. പുനര്‍ജന്മം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്ന് പറഞ്ഞു.
അങ്ങനെ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ശരണ്യയുടെ പിറന്നാള്‍ ആയ മാര്‍ച്ച് 15 ന് മുമ്പാണ് ഇത് നടക്കുന്നത്. അതിനാല്‍ തന്നെ അവള്‍ക്കിഷ്ടപ്പെട്ട ഒരു കഷ്ണം കേക്കും പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നല്‍കി. അത് അവള്‍ സന്തോഷത്തോടെ സ്വീകരിച്ചതായും അറിയിച്ചു. അവള്‍ ഇപ്പോഴും എന്റെ കൂടെ ഉള്ളതായാണ് ജീവിക്കുന്നത്. അവള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങറുണ്ട്. അവളുടെ പ്രായത്തിലുള്ള ഏതെങ്കലും കുട്ടികളെ കാണുമ്പോള്‍ അത് അവര്‍ക്ക് കൊടുക്കും. എന്നും ഗീത പറയുന്നു.
ശരണ്യയ്‌ക്കൊപ്പം തന്നെ മരണം വരെയും നിന്ന സീമ ജി നായരെ കുറിച്ചും അമ്മ ഗീത പറയുകയുണ്ടായി. നല്ല പ്രവര്‍ത്തകള്‍ ഏറെ ചെയ്തിട്ടും വിമര്‍ശനങ്ങള്‍ മാത്രമാണ് സീമയ്ക്ക് കിട്ടിയിട്ടുള്ളത്. ശരണ്യയ്ക്ക് ലഭിക്കുന്ന പണമെല്ലാം സീമയാണ് കൊണ്ടു പോകുന്നതെന്നും വീടിന്റെ ആധാരം സീമയുടെ പേരിലാണ് എന്നെല്ലാമായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യമല്ല. ഇടയ്ക്ക് വെച്ച് സീമ പൊട്ടിക്കരയുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. വീടിന്റെ പ്രമാണം സീമയുടെ പേരിലാണ് എന്ന് കേട്ടപ്പോഴായിരുന്നു അത്. പ്രമാണം കാട്ടി ഒരു വീഡിയോ ചെയ്യാമെന്ന് ശരണ്യ പറഞ്ഞിരുന്നുവെങ്കെിലും സീമ അത് സമ്മതിച്ചിരുന്നില്ല. പറയുന്നവര്‍ എന്തും പറയട്ടേ എന്നാണ് പറഞ്ഞതെന്നും ഗീത പറയുന്നു.