Malayalam
നിങ്ങൾക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നു; പുത്തന്‍ വിശേഷം പങ്കുവച്ച് രശ്മി സോമന്‍
നിങ്ങൾക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നു; പുത്തന്‍ വിശേഷം പങ്കുവച്ച് രശ്മി സോമന്‍
മിനിസ്‌ക്രീനിലേയും ബിഗ് സ്‌ക്രീനിലൂടേയും പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു രശ്മി സോമന്‍. അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു രശ്മി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയത് അനുരാഗത്തിലൂടെ താരത്തെ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ പുതിയ കഥാപാത്രവുമായി എത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം
പരസ്പരം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സൂരജേട്ടനായി മാറിയ വിവേക് ഗോപന്‍, കസ്തൂരിമാന്‍ പരമ്പരയിലൂടെ മലയാളിയുടെ കസ്തൂരിയായ സ്‌നിഷ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കാര്‍ത്തികദീപം പരമ്പരയിലേക്കാണ് രശ്മിയും എത്തുന്നത്. വിവേക് ഗോപനൊപ്പം കാര്‍ത്തികദീപം സെറ്റിലുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ദേവനന്ദ എന്ന കഥാപാത്രമായി കാര്‍ത്തികദീപത്തിലേക്ക് എത്തുന്നു. എല്ലാവരുടേയും സ്‌നേഹവും സപ്പോര്‍ട്ടും വേണം. എല്ലാവരോടും ഇഷ്ടംമാത്രം’ എന്നാണ് രശ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രശ്മി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. പുതിയതായി പങ്കുവച്ച ചിത്രം മനോഹരമായിട്ടുണ്ടെന്നുപറഞ്ഞ് നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
