Connect with us

കോണിപ്പടി കയറുമ്പോള്‍ എനിക്ക് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടായിരുന്നു; ഇപ്പോള്‍ ഞാന്‍ 22 കിലോ കുറച്ചു: സന്തോഷം പങ്കുവെച്ച് താര പുത്രി

Malayalam

കോണിപ്പടി കയറുമ്പോള്‍ എനിക്ക് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടായിരുന്നു; ഇപ്പോള്‍ ഞാന്‍ 22 കിലോ കുറച്ചു: സന്തോഷം പങ്കുവെച്ച് താര പുത്രി

കോണിപ്പടി കയറുമ്പോള്‍ എനിക്ക് ശ്വാസം വലിക്കാന്‍ ബുദ്ധിമുട്ടായിരുന്നു; ഇപ്പോള്‍ ഞാന്‍ 22 കിലോ കുറച്ചു: സന്തോഷം പങ്കുവെച്ച് താര പുത്രി

ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ച്‌ താരപുത്രി വിസ്മയ മോഹന്‍ലാല്‍. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ആയോധനകലാ പരിശീലനം കൊണ്ടാണ് വിസ്മയ ശരീര ഭാരം കുറച്ചത്. 22 കിലോ ശരീര ഭാരം കുറച്ചുവെന്ന് വിസ്മയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോഴും വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം

വിസ്മയയുടെ കുറിപ്പ്:

ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്ബോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു.

കോണിപ്പടി കയറുമ്ബോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു. ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ‘ മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ.

ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല.. എന്റെ പരിശീലകന്‍ ടോണി ഇല്ലാതെ എനിക്കിത് സാദ്ധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച പരിശീലകന്‍. ദിവസവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. ഓരോ ഘട്ടത്തിലും എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു. ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്.

പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…

Continue Reading
You may also like...

More in Malayalam

Trending

Recent

To Top