Connect with us

ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ല, ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല; പ്രസിഡന്റ് വിജയകുമാര്‍

Malayalam

ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ല, ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല; പ്രസിഡന്റ് വിജയകുമാര്‍

ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ല, ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല; പ്രസിഡന്റ് വിജയകുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ ഫിയോക് സംഘടനയില്‍ നിന്ന് ഇതുവരെയും രാജി വച്ചിട്ടില്ല എന്ന് പറയുകയാണ് പ്രസിഡന്റ് വിജയകുമാര്‍. ദിലീപിന് രാജിക്കത്ത് നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്നും വിജയകുമാര്‍ പറഞ്ഞു.

ഫിയോക്കില്‍ നിന്ന് താന്‍ ‘മരക്കാര്‍’ സിനിമയുടെ സമയത്ത് രാജിവെച്ച് പുറത്തു വന്ന വ്യക്തിയാണ്. അങ്ങനെയൊരു സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കുന്നു എന്ന വാര്‍ത്തയും തന്റെ തിയേറ്ററുകളെ വിലക്കിയെന്നതും കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ആന്റണി മുന്‍പ് പ്രതികരിച്ചിരുന്നു ഇതിനു മറുപടിയായാണ് വിജയകുമാര്‍ ഇങ്ങനെ പറഞ്ഞത്.

‘ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകളെ ആരും വിലക്കിയിട്ടില്ല. വിലക്കാന്‍ പറ്റുകയുമില്ല. ഒരു പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ രാജി എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് രാജി കിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ സ്വീകരിച്ചേനെ. ഇനി ആന്റണി പെരുമ്പാവൂര്‍ ഔദ്യോഗിക കാര്യങ്ങളില്‍ നിന്ന് രാജിവച്ചാലും സംഘടനയില്‍ ഇല്ല എന്ന് അതിനര്‍ത്ഥമില്ല. സംഘടയിലെ അംഗമായി അദ്ദേഹത്തിന് തുടരാം.”എന്നും വിജയകുമാര്‍ പറഞ്ഞു.

”ദിലീപ് സംഘടനയുടെ ചെയര്‍മാനാണ്. ചെയര്‍മാനോട് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ അംഗങ്ങള്‍ക്കുമുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ദിലീപ് അന്ന് വായിച്ചിരുന്നത്. അല്ലാതെ രാജി വെക്കുന്നു എന്നോ സംഘടനയില്‍ തുടരാന്‍ താല്പര്യമില്ല എന്നോ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടില്ല. .” വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭരണഘടന ഭേദഗതിയിലുള്‍പ്പടെ തീരുമാനമെടുക്കാന്‍ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡി ഇന്ന് കൊച്ചിയില്‍ ചേരും. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്.

More in Malayalam

Trending

Recent

To Top