Connect with us

അമ്മ ചോദിച്ചതോടെയാണ് ആ കാര്യം അറിയുന്നത്, ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം! എല്ലാം പറയുന്നു

Malayalam

അമ്മ ചോദിച്ചതോടെയാണ് ആ കാര്യം അറിയുന്നത്, ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം! എല്ലാം പറയുന്നു

അമ്മ ചോദിച്ചതോടെയാണ് ആ കാര്യം അറിയുന്നത്, ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം! എല്ലാം പറയുന്നു

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമൃതയ്ക്കൊപ്പം ഷോയിലൂടെ അനിയത്തി അഭിരാമി സുരേഷും സുപരിചിതയാവുകയായിരുന്നു. പിന്നീട് ചേച്ചിയ്ക്കൊപ്പം അഭിരാമിയും പാട്ടിന്റെ വഴിയെ സഞ്ചരിക്കുകയായിരുന്നു. ഇരുവരും ചേർന്ന് അമൃതം ഗമയ എന്നൊരു മ്യൂസിക്കൽ ബാൻഡ് ആരംഭിച്ചതോടെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇരുവരുടെയും കുടുംബം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. അമൃതയും പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയ്ക്കും പുറമേ അമൃതയുടെ അച്ഛന്‍ സുരേഷും അമ്മ ലൈലയും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

പാപ്പുവിനൊപ്പമുള്ള വിശേഷങ്ങള്‍ പറഞ്ഞാണ് അമ്മൂമ്മ ലൈല രംഗത്ത് വരാറുള്ളത്. ഇരുവർക്കും പാപ്പു ആന്‍ഡ് ഗ്രാന്‍ഡ്മ്മ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുണ്ട്. അതിലൂടെയാണ് ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം എന്ന ക്യാപ്ഷനോടെ അവര്‍ പങ്കുവെച്ച പുതിയ വീഡിയോ വൈറലാവുകയാണ്.

‘ഈ കഥ പെട്ടെന്ന് തന്റെ മനസിലേക്ക് വന്ന കഥയാണിതെന്നും അത് രസകരമായത് കൊണ്ട് എന്നും ഓര്‍മ്മയില്‍ ഉണ്ടാവുമെന്നും ലൈല പറഞ്ഞ് തുടങ്ങുന്നു. അന്നത്തെ കാലത്ത് വീടിനടുത്തൊരു സിനിമാ കോട്ട ഉണ്ടായിരുന്നു. ഞായറാഴ്ച എല്ലാവരും ഒന്നിച്ച് സിനിമയ്ക്ക് പോവുമായിരുന്നു. എല്ലാവരും കാശ് സംഘടിപ്പിച്ചുവെങ്കിലും എന്റെ കൈയ്യില്‍ കാശില്ലായിരുന്നു. അപ്പോഴാണ് അടുത്ത വീട്ടിലെ അമ്മാമ്മയുടേയും അവരുടെ മകളുടെ കൂടെയുമായി ഞാനും പണിക്ക് പോയത്. ഞാറ് പറിക്കുകയും നടുകയുമൊക്കെയാണ് പണി. അന്ന് നെല്ലും കൂടെ മൂന്ന് രൂപയുമാണ് കൂലിയായി കിട്ടുക.

ഇന്ന് ഞാനും പണിക്ക് വന്നോട്ടോ എന്ന് ചോദിച്ചപ്പോള്‍ അത് ബുദ്ധിമുട്ടുള്ള പണിയാണ്. അത് അറിയില്ലല്ലോ എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കത് പഠിക്കണമെന്ന് ഞാനും പറഞ്ഞു. അങ്ങനെ അവരുടെ കൂടെ പാടത്തേക്ക് പോയി. ഞങ്ങളുടെ നടുക്ക് നിന്നോ, ഞങ്ങള്‍ കാണിക്കുന്നത് പോലെ ചെയ്തോ എന്നും പറഞ്ഞു. ചെളിയിലൊക്കെ ഇറങ്ങാനായി ബുദ്ധിമുട്ടിയിരുന്നു. കൂലി ഓര്‍ത്തപ്പോള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

അവര് പറിക്കുന്നത് പോലെ പറിക്കാന്‍ എനിക്കായില്ല. എന്നാല്‍ ഒന്നിന് പോലും കട ഉണ്ടായിരുന്നില്ല. എന്റെ പറിക്കലും കെട്ടലുമൊക്കെ കണ്ടപ്പോള്‍ ഉടമയ്ക്ക് എന്തോ അതിശയം തോന്നി. എനിക്കിത് ചെയ്യാനൊക്കെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അറിയാമെന്നും പറഞ്ഞു. മോള്‍ക്ക് ഇതറിയില്ല, ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞ് അവിടെയുള്ള മറ്റൊരു പാടത്തേക്ക് കൊണ്ടു പോയി. ഇവിടെയുള്ള പായല്‍ തള്ളി മാറ്റിക്കോ എന്ന് പറഞ്ഞ് ഒരു വടിയും തന്നു. എന്നാല്‍ 12 മണി ആയപ്പോഴേക്കും ഞാന്‍ ക്ഷീണിച്ച് അവശയായി.

നല്ലൊരു ദയയുള്ള മനുഷ്യനായിരുന്നു അതിന്റെ ഉടമ. കാര്യമായി പണിയൊന്നും ചെയ്തില്ലെങ്കിലും എനിക്കും അന്ന് കൂലി കിട്ടി. ആ പൈസ കിട്ടിയപ്പോള്‍ തന്നെ എനിക്ക് വീട്ടിലേക്ക് വരണമെന്ന് തോന്നി. വീട്ടിലെത്തി കുളിച്ച് അവിടെ കിടന്നു. വൈകിട്ടായപ്പോള്‍ നല്ല പനി. കൊച്ചിന് പനി പിടിച്ചല്ലോ എന്ത് പറ്റിയെന്ന് ചോദിച്ച് അമ്മ വന്നപ്പോഴാണ് ഞാന്‍ പണിയ്ക്ക് പോയ കാര്യം അറിയുന്നത്. അന്ന് രാവിലെ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് എനിക്ക് അടി കിട്ടിയത്. വീട്ടില്‍ പറയാതെ എവിടേയും പോവരുതെന്നും പറഞ്ഞു. എന്നാല്‍ പണി കൂലിയായി കിട്ടിയതില്‍ 2 രൂപ അമ്മയ്ക്ക് കൊടുത്തു. അങ്ങനെ ഞങ്ങള്‍ കുട്ടികളെയെല്ലാം സംഘമായി സിനിമ കണ്ടു’ എന്നും ലൈല പറയുന്നു.

More in Malayalam

Trending

Recent

To Top