Connect with us

എന്റെ പൊന്നേ…. അന്ന് ആഗ്രഹിച്ചത് ദേ ഇന്ന് സംഭവിച്ചു ; ഇതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി; കൂടെവിടെയിൽ പഴയ പുതിയ താരം എത്തി; ഇയാളാരെന്ന് കണ്ടോ? ; കണ്ടാൽ നിങ്ങളും ഞെട്ടും, ഉറപ്പ്; കൂടെവിടെ പ്രേക്ഷകരെ ഞെട്ടിച്ച ദിവസം!

Malayalam

എന്റെ പൊന്നേ…. അന്ന് ആഗ്രഹിച്ചത് ദേ ഇന്ന് സംഭവിച്ചു ; ഇതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി; കൂടെവിടെയിൽ പഴയ പുതിയ താരം എത്തി; ഇയാളാരെന്ന് കണ്ടോ? ; കണ്ടാൽ നിങ്ങളും ഞെട്ടും, ഉറപ്പ്; കൂടെവിടെ പ്രേക്ഷകരെ ഞെട്ടിച്ച ദിവസം!

എന്റെ പൊന്നേ…. അന്ന് ആഗ്രഹിച്ചത് ദേ ഇന്ന് സംഭവിച്ചു ; ഇതൊരു വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി; കൂടെവിടെയിൽ പഴയ പുതിയ താരം എത്തി; ഇയാളാരെന്ന് കണ്ടോ? ; കണ്ടാൽ നിങ്ങളും ഞെട്ടും, ഉറപ്പ്; കൂടെവിടെ പ്രേക്ഷകരെ ഞെട്ടിച്ച ദിവസം!

അമ്പമ്പോ… ഇന്നത്തെ കൂടെവിടെ എപ്പിസോഡ് കണ്ടു എന്റെ കിളി പോയെ… മര്യാദയ്ക്ക് സൂര്യയുടെയും ഋഷിയുടെയും ലൈബ്രറി പ്രണയം കണ്ടുകൊണ്ടിരുന്ന എന്നെ എന്തിനാണാവോ ഞെട്ടിച്ചത്. ഒന്നാമതോ ഇന്ന് രാവിലെ എഴുന്നേറ്റത് തന്നെ ഒരു സ്വപ്നം കണ്ട് ഞെട്ടിയിട്ടാണ്.. അപ്പോൾ തന്നെ ഞാൻ നന്നായി പ്രാർത്ഥിച്ചു.. ഇനി ഇതുപോലെ എന്നെ ഞെട്ടിക്കല്ലേ… എവിടെ… ഹോ ഇന്നത്തെ എപ്പിസോഡ് ഷോക്കിങ് ആരുന്നു..

ഞാൻ കണ്ടു ഞെട്ടിയ എ രൂപം ആരുടേത് എന്ന് പ്രൊമോയിൽ കാണിച്ചില്ല. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഞെട്ടിക്കാണില്ല. അതാരാണെന്ന് ഞാൻ പറഞ്ഞിട്ട് പോകാം. പക്ഷെ പഴയ ആ ആളല്ല.. ഈ ആൾ വേറെ ആൾ.

ഏതായാലും ഇന്നത്തെ എപ്പിസോഡ് വീണ്ടും ഋഷി കുറുമ്പ തുടങ്ങിയിട്ടുണ്ട്. ആദി സാർ പറഞ്ഞപോലെ ഋഷിയുടെ കൂടെ നടന്നാൽ സൂര്യ പഠനത്തിൽ പിന്നോട്ട് പോകുമോ ആവൊ? ഇന്നിപ്പോൾ ലൈബ്രറിയിൽ വന്നു ബുക്ക് എടുക്കാൻ നേരം റൊമാൻസ്. എനിക്ക് സങ്കടം ഒന്നുല… എന്നാലും.. ചെറിയ ഒരു വിഷമം.. പിന്നെ ഋഷിയും സൂര്യയും പ്രേമിച്ചോട്ടെ അല്ലെ…

ഇനി കേസ് അന്വേഷണം അതും അതിന്റെ വഴിയ്ക്ക് നടക്കുണ്ട്. അതിൽ കേസ് അന്വേഷണം തുടങ്ങിയപ്പോൾ നമ്മൾ കണ്ടതാണ്, അനന്ദൻ വളരെ കൂൾ ആയി ഇരുന്നു മദ്യപിക്കുന്നത്. എന്നാൽ ഇന്നിപ്പോൾ അനന്ദൻ നല്ല പച്ചയാണ്.. പച്ച.. ഒരു തുള്ളി മദ്ധ്യം സേവിച്ചിട്ടില്ല… മകൻ മിക്കവാറും ജയിലിൽ പോയി ഗോതമ്പ് ഉണ്ട തിന്നും . സോറി ഇപ്പോൾ ഉണ്ട ഉണ്ടാക്കാറില്ല എന്ന് തോനുന്നു.. എന്തായാലും അവിടെ കിട്ടുന്ന ഫുഡ്.

ബർഗർ പൈസ എന്നും പറഞ്ഞിരിക്കുന്ന നീതുവിന് ചെയ്തുകൂട്ടിയ കുഴപ്പങ്ങൾക്ക് പകരമായി ജയിലിൽ പോകാം.. അപ്പോൾ ഇന്നത്തെ സംഭവം നിങ്ങൾ പ്രൊമോയിൽ കണ്ടുകാണണം. നീതുവിനെ എസ് പി ഓഫിസിൽ വിളിപ്പിച്ചിരിക്കുകയാണ്.. അത് വിളിച്ചിരിക്കുന്നത്, അച്ഛനായ അനന്ദനെയാണ്. സൊ റാണിയമ്മ ടെൻഷൻ ആകുന്നുണ്ട്. എന്നാൽ അതൊന്നും പ്രകടിപ്പിക്കുന്നില്ല.

പിന്നെ ക്ലാസ് റൂം സീൻ കഴിയുന്നില്ല. അവിടെ നീതു ഇനിയും വെള്ളം കുടിക്കും. കഴിഞ്ഞ ദിവസം പപ്പടം വറുക്കുന്നപോലെ ആയിരുന്നില്ലേ നീതുവിനെ പിരിച്ചെടുത്തത്. നന്നായി നീതുവിന് പൊള്ളിയിട്ടുണ്ട്. അതിന്റെ റിഫ്ലെക്ഷനും ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും. പിന്നെ ഇന്നലെ ഈ ദേഷ്യം ഋഷി നീതുവിനോട് കാണിക്കാനുള്ള കാരണം സൂരജ് ആണ്.

സൂരജ് ഇന്നലെ ഋഷിയെ വിളിപ്പിച്ചതും കേസിലെ അപ്ഡേറ്റ്സ് പറഞ്ഞതും ആണ് നീതുവിനോട് ഈ വെറുപ്പ് ഉണ്ടാകാൻ കാരണം. സൂരജ് ഇന്നലെ പറയുന്നുണ്ട്, ” ഇനി ഒറ്റക്കാര്യമേ അറിയാനുള്ളൂ , തേവർമലയിൽ നടന്ന ആ ഇൻസിഡന്റിൽ ആ നീതുവിനുള്ള ഇൻവോൾമെൻറ് എത്രയാണ് എന്ന്. അതായത് നീതുവിന്റെ ഇൻവോൾമെൻറ് തെളിഞ്ഞു.. ഇനി അറിയേണ്ടത് എത്രയുമുണ്ട് എന്നുമാത്രമാണ്..

നീതുവിന്റെ ഫോണിൽ നിന്നും റാണിയമ്മയുടെ ഫോണിലേക്കും, റാണിയമ്മയുടെ ഫോണിൽ നിന്നും ജഗന്റെ ഫോണിലേക്കും കാളുകൾ മാറിമാറി പോയിട്ടുണ്ട്. ഇനി ആ അപരിചിതൻ , അയാൾ ഈ മൂന്ന് നമ്പറിനെയും കണക്റ്റ് ചെയുന്നുമുണ്ട്.. ഏതായാലും ഇപ്പോൾ കേസ് വളരെ ക്ലിയർ ആണ്. ശരിക്കും ഈ കേസ് കൂടെവിടെയിൽ കൂടുതൽ വലിച്ചു നേടാതെ ഇരിക്കണം. കാരണം ഈ കേസ് ഒരു ത്രില്ലെർ ടൈപ്പ് അല്ല..

നമുക്ക് കേസിന്റെ എല്ലാ വശങ്ങളും അറിയാം.. ഇതിൽ ഒരു സസ്പെൻഡ്‌സ് ഇല്ല.. സൊ മിത്രയുടെ മൊഴി അത് എന്താകും ? നീതു നിമാ റാണിയമ്മ ജഗൻ ആ അപരിചിതൻ ഇവരെ ഇനി എന്താണ് പോലീസ് ചെയാനുദ്ദേശിക്കുന്നത്. ഒരാളെ കൊല്ലാൻ ശ്രമിച്ചതാണ് ഇവിടെ കുറ്റം. അതുകൊണ്ട് നിസാര ശിക്ഷ പറ്റില്ല.

അപ്പോൾ അതൊക്കെയാണ് ഇനി കൂടെവിടെയിൽ സസ്പെൻസ്, എന്നാൽ ആ സസ്പെൻസ് വരുമ്പോൾ ഒരു കാരണവശാലും ഋഷി സൂര്യ ആദി അതിഥി കോംബോ മിസ് ആകരുത്. പിന്നെ നീതുവിനെ കുറിച്ച് ഓർത്ത് റിഷിയ്ക്ക് സഹതാപം ഉണ്ട്… നീതു മാപ്പ് സാക്ഷി ആകാൻ സാധ്യത ഉണ്ട് . പക്ഷെ നീതു ശിക്ഷ അർഹിക്കുന്നുണ്ട്.

പിന്നെ ഇന്നലത്തെ എപ്പിസോഡ് എന്ന് പറയുമ്പോൾ ആദി അതിഥി സംസാരം അതും മറക്കാൻ പറ്റില്ല.. നല്ല ക്യാമെറാ എഡിറ്റിംഗ് ഒക്കെ കൂടെവിടെയിൽ ഉണ്ട്., നല്ല നീല ആകാശം.. അതിനു താഴെയായി, അച്ഛനും അമ്മയും മകനെ കുറിച്ച് പറയുന്ന സീൻ..

ആദിയുടെ ഒരു ഏറ്റുപറച്ചിൽ അതിഥിയ്ക്ക് മുന്നിൽ നടക്കുന്നുണ്ടായിരുന്നു. ഇന്നത്തെ കാലത്തെ ഈ സിംഗിൾ ഫാമിലിയിൽ ഒരു എക്സികുട്ടീവ് ഡാഡ് ഒക്കെ സ്വാഭാവികമാണ്,. എന്നാൽ ഒരു മനുഷ്യ കുഞ്ഞിന് കുറേക്കൂടി അച്ഛന്റെയും അമ്മയുടെയും കെയർ വേണം ..

ഇപ്പോൾ അമ്മയായും അച്ഛനാനും റിഷിയ്ക്ക് ഒപ്പം അടിയും അതിഥിയും ഉണ്ട്. അവർ പരസ്പരം ഒന്നിക്കുന്നില്ലങ്കിലും മകന് ഒപ്പം നില്കുന്നലോ…

പിന്നെ ക്ലാസ് റൂമിൽ സൂര്യയെ നോക്കി റൊമാന്റിക് ആയപ്പോഴാണ് ഇന്നലെ നീതു ഇടയിൽ കയറി വന്നത്.. അതുകഴിഞ്ഞു കലിപ്പൻ ഋഷി സാർ മോഡ് ഓൺ ആയി.. പിന്നെ പിടിച്ചാൽ കിട്ടില്ല.. അവിടെ റാണിയമ്മ എന്ന് കേട്ടപ്പോൾ ഷട്ടപ്പ് എന്നായി..

about koodevide

More in Malayalam

Trending

Recent

To Top