Malayalam
അശ്വിൻ അറിയാതെ അശ്വിന്റെ റൂമിൽ റോബിൻ കയറിയത് തെറ്റല്ലേ?; പിടിക്കപ്പെട്ടപ്പോൾ നിലത്തുകിടന്നങ്ങ് ഉരുളുകയാണ്; റോബിന്റെ കളളത്തരങ്ങള്‍ പൊളിഞ്ഞു; വിശ്വസിക്കരുത് ഈ ഡോക്ടർ മച്ചാനെ!
അശ്വിൻ അറിയാതെ അശ്വിന്റെ റൂമിൽ റോബിൻ കയറിയത് തെറ്റല്ലേ?; പിടിക്കപ്പെട്ടപ്പോൾ നിലത്തുകിടന്നങ്ങ് ഉരുളുകയാണ്; റോബിന്റെ കളളത്തരങ്ങള്‍ പൊളിഞ്ഞു; വിശ്വസിക്കരുത് ഈ ഡോക്ടർ മച്ചാനെ!
ബിഗ് ബോസ് സീസൺ ഫോർ തുടക്കം തന്നെ തർക്കങ്ങളും പിണക്കങ്ങളും ആയിട്ടാണ് തുടങ്ങിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ഇത്രയും സംഘർഷം ഉണ്ടെങ്കിൽ ഇനിയുള്ള 97 ദിവസങ്ങൾ എങ്ങനെ ആകും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ബിഗ് ബോസ് വീട്ടില്‍ തുടക്കത്തില്‍ തന്നെ ഗെയിം പ്ലാനുകളുമായി നീങ്ങുന്ന താരമാണ് റോബിന്‍. ഇത് മറ്റുളളവര്‍ തിരിച്ചറിഞ്ഞ ദിവസമാണ് ഇന്നത്തേത്. ഇത്ര പെട്ടന്ന് ഡോക്ടർ മച്ചാൻ അബദ്ധത്തിൽ ചെന്ന് ചാടുമെന്നു ആരും കരുതിയില്ല. ഇന്നലെ മറ്റുളളവര്‍ കാണാതെ തന്റെ പക്കലുണ്ടായിരുന്ന പാവയെ റോബിന്‍ ക്യാപ്റ്റനായ അശ്വിന്റെ മുറിയില്‍ ഒളിപ്പിച്ചു വച്ചിരുന്നു. ഈ പാവ ഇന്ന് രാവിലെ യാദൃശ്ചികമായി അശ്വിന്‍ കണ്ടെത്തുകായിരുന്നു. പാവ കണ്ടെത്തിയതില്‍ അശ്വിന്‍ സന്തോഷിക്കുകയും ചെയ്തു.
ഇതിനിടെ താന്‍ ബാത്ത് റൂമില്‍ പോകാന്‍ അശ്വിന്റെ മുറിയില്‍ കയറിക്കോട്ടെ എന്ന് റോബിന്‍ ചോദിച്ചു. സമ്മതം കിട്ടിയതും അകത്തു കയറിയ റോബിന്‍ അശ്വിന്റെ പാവയെ കരസ്ഥമാക്കുകയായിരുന്നു. ഇതോടെ കയ്യില്‍ കിട്ടിയ പാവ അശ്വിന്് നഷ്ടമായി. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ അശ്വിന്‍ മറ്റുളളവരോട് വിശദമാക്കുകയായിരുന്നു. തന്റെ മുറിയില്‍ കയറി പാവയെ എടുത്തെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.
ഈ സമയം റോബിന്‍ അവിടേക്ക് വരികയും താന്‍ സമ്മതം ചോദിച്ചിട്ടാണ് അകത്ത് കയറിയതെന്നും റോബിന്‍ പറഞ്ഞു. ആ സമ്മതം ചോദിച്ചത് രണ്ടാം തവണ കയറാൻ വേണ്ടിയുള്ളതാണ്. ആദ്യം പാവയെ ഒളിച്ചുവച്ചപ്പോൾ റോബിൻ സമ്മതം ചോദിച്ചിരുന്നില്ല.
ഇതിനിടെ അവിടെ പാവ വച്ചത് താന്‍ തന്നെയാണെന്നും അത് തന്റെ ബാക്ക് അപ്പ് ആയിരുന്നുവെന്നും റോബിന്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് റോബിന്‍ അത് തിരുത്തുകയും ചെയ്തു. റോബിന്‍ പറഞ്ഞതില്‍് അശ്വിന്‍ കണ്‍വിന്‍സ്ഡ് ആവുകയായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന മറ്റുളളവര്‍ക്ക്് സംഭവിച്ചതെന്താണെന്ന് വ്യക്തമായിരുന്നു.
പിന്നീട് ജാസ്മിനും നിമിഷയും ഡെയ്്‌സിയും അപര്‍ണയും ഈ സംഭവം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുതെന്നാണ് അവര്‍ പറയുന്നത്. ഗെയിം കളിക്കുന്നുണ്ടെന്നും എന്നാല്‍ അത് മറച്ചു വെക്കാന്‍ പറ്റുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്.
ഇന്നലെയും റോബിന്‍ പാവ തട്ടിയെടുക്കാനായി നിമിഷയോട് നുണ പറഞ്ഞിരുന്നു. ഇതോടെ എല്ലാവര്‍ക്കും റോബിനിലുളള വിശ്വാസം നഷ്ടമായതായാണ് മറ്റുള്ളവര്‍ പറയുന്നത്. കൂട്ടത്തിൽ റോബിൻ ആണ് തുടക്കം മുതൽ തന്ത്രപരമായി ഗെയിം കളിക്കുന്നത്. ഇനി ലലേട്ടൻ വരുന്ന ദിവസം റോബിനോടു എന്താകും പറയുക എന്നാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നവീന്‍ അറയ്ക്കലും റോബിന്റെ പെരുമാറ്റം തന്നെ അസ്വസ്ഥനാക്കുന്നതായി പറഞ്ഞിരുന്നു. ഇതിനിടെ ജാസ്മിനുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു റോബിന്‍. അതേസമയം അടുത്ത എപ്പിസോഡില്‍ റോബിന്റെ ഗെയിമിനെതിരെ മറ്റുള്ളവര്‍ പരാതി ഉന്നയിക്കുന്നതായാണ് പ്രൊമോയില്‍ കാണുന്നത്.
സഹ മത്സരാര്‍ത്ഥികള്‍ക്ക് തന്നില്‍ വിശ്വാസമില്ലാതെ വരുന്നതോടെ എങ്ങനെയാകും വരും ദിവസങ്ങളില്‍ റോബിന്‍ മുന്നോട്ട് പോവുക എന്നത് കണ്ടറിയണം. ഒരേസമയം പല തരത്തിലുള്ള ഗെയിം പ്ലാനുകളാണ് റോബിന്‍ പുറത്തെടുക്കുന്നത്. ഇത് എങ്ങനെയാകും പ്രതിഫലിക്കുക എന്നത് കണ്ടറിയണം.
about bigg boss
