Malayalam
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കസവ് വസ്ത്രങ്ങള്‍ ധരിച്ച് യുഎസില്‍ നിന്നും ദിവ്യ ഉണ്ണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കസവ് വസ്ത്രങ്ങള്‍ ധരിച്ച് യുഎസില്‍ നിന്നും ദിവ്യ ഉണ്ണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ ഭര്‍ത്താവ് അരുണിനും മക്കള്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.
കേരള കസവു വസ്ത്രങ്ങളിലാണ് ദിവ്യയും കുടുംബവും. വിഷുവിന് മുന്നോടിയായി ആണോ കസവ് വസ്ത്രങ്ങള്‍ എന്ന് ചോദിച്ച് ആരാധകര്‍. യുഎസിലാണ് ദിവ്യയും കുടുംബവും താമസിക്കുന്നത്. ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലെത്തിയത്. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയില്‍ ഭരത് ഗോപിയുടെ മകളായിട്ടാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നീ എത്ര ധന്യ, കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി, ശ്രീക്കുട്ടന് സംവിധാനം ചെയ്ത ഓ ഫാബി എന്നീ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. തൊണ്ണൂറുകളില്‍ മുന്‍നിര നായികയായിരുന്ന ദിവ്യ ഉണ്ണി വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് ഇപ്പോള്‍ നൃത്ത വിദ്യാലയവും അതിന്റെ നടത്തിപ്പുമായി തിരക്കിലാണ്.
2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അര്ജുന്,മീനാക്ഷി എന്നിവരാണ് മറ്റു മക്കള്‍. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം.വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
2016 ല്‍ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്. എന്‍ജീനിയറായ അരുണ്‍ നാല് വര്‍ഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.
