Connect with us

ബോസേട്ടൻ നൈസ് ആയി ഒന്ന് ചാമ്പി ; ഇതാണ് യഥാർത്ഥ ബിഗ് ബോസ് ഗെയിം; ട്രോളർമാരുടെ ബിഗ് ബോസ് ട്രോളുകൾ കാണാം!

Malayalam

ബോസേട്ടൻ നൈസ് ആയി ഒന്ന് ചാമ്പി ; ഇതാണ് യഥാർത്ഥ ബിഗ് ബോസ് ഗെയിം; ട്രോളർമാരുടെ ബിഗ് ബോസ് ട്രോളുകൾ കാണാം!

ബോസേട്ടൻ നൈസ് ആയി ഒന്ന് ചാമ്പി ; ഇതാണ് യഥാർത്ഥ ബിഗ് ബോസ് ഗെയിം; ട്രോളർമാരുടെ ബിഗ് ബോസ് ട്രോളുകൾ കാണാം!

ആദ്യ രണ്ട് ദിനങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായാണ് ബിഗ് ബോസ് മലയാളം സീസൺ 4ന്റെ മൂന്നാം ദിനമെത്തിയത്. മത്സരാർഥികൾ തമ്മിൽ അടുത്തിടപെഴകാനും ടാസ്കുകൾ ചെയ്യാനുമൊക്കെ തുടങ്ങി കഴിഞ്ഞിരിക്കുകയാണ് മൂന്നാം ദിവസത്തിൽ. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി മത്സരാർഥികളെ കാണാൻ പത്ര മാധ്യമങ്ങളും എത്തിയിരുന്നു. ലോഞ്ച് എപ്പിസോഡു മുതൽ തന്നെ ട്രോൾ ഗ്രൂപ്പകളും ഉണർന്നു തുടങ്ങിയിരുന്നു. ഇപ്പോഴിത ബിഗ് ബോസ് എപ്പിസോഡിന്റെ പുതിയ ട്രോളുകളുമായെത്തിയിരിക്കുകയാണ് ട്രോളൻമാർ.

എവിടെ നോക്കിയാലും ഇപ്പോൾ ബിഗ് ബോസ് ട്രോളുകൾ വന്നു തുടങ്ങി കഴി‍ഞ്ഞു. ക്യാപ്റ്റനൊഴികെ ബാക്കി എല്ലാ മത്സരാർഥികളേയും നോമിനേറ്റ് ചെയ്ത ബിഗ് ബോസിനേയാണ് ഇത്തവണ ട്രോളൻമാർ നോട്ടമിട്ടിരിക്കുന്നത്. മാധ്യമങ്ങളുടെ വരവിനേയും ട്രോളൻമാർ വെറുതെ വിട്ടില്ല. ബോസേട്ടൻ വേറെ ലെവൽ,,,, തുടക്കം തന്നെ അടിക്കുള്ള സ്കോപ് ഉണ്ടാക്കാ- എന്നൊക്കെയാണ് കമന്റുകൾ വരുന്നതും. നോമിനേറ്റ് ചെയ്യപ്പെട്ട മത്സരാർഥികളും ട്രോളുകളിൽ ഇടം പിടിച്ചു.

ഏറ്റവും കൂടുതൽ ട്രോള് വാരിക്കൂട്ടിയിരിക്കുന്നത് ലക്ഷ്മി പ്രിയ ആണ്. നാമം ജപിച്ചുകൊണ്ടാണോ ബിഗ് ബോസ് വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയത് എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതുപോലെ ലക്ഷ്മി പ്രിയ വന്നപാടെ ടാർജറ്റ് ചെയ്തിരിക്കുന്ന വ്യക്തി ജാസ്മിൻ മൂസ ആണ്. മലയാളി പ്രേക്ഷകർക്ക് വളരെ വ്യക്തമായി അറിയാം, ഈ രണ്ടുപേരും വളരെവ്യത്യസ്തമായ രാഷ്ട്രീയ നിലപാട് ഉള്ളവർ ആണെന്ന്. ലക്ഷ്മി പ്രിയ എക്സ്ട്രീം വലതാണെങ്കിൽ ജാസ്മിൻ അത്രത്തോളം ഇടത് ലിബറൽ ടൈപ്പ് ആണ്.

ലക്ഷ്മി പ്രിയ ജാസ്മിനെ കുറിച്ച് ആദ്യം തന്നെ പറയുന്ന ഒരു കാര്യം ഉണ്ട്, “ജാസ്മിൻ എന്ത് സംസാരിക്കണം എന്ത് സംസാരിക്കരുത്, ഇത് ചെയ്യാൻ പാടുണ്ടോ? പാടില്ലേ ? ഇങ്ങനെ ചെയ്താൽ തെറ്റല്ലേ..? അങ്ങനെ മിണ്ടിയാൽ അവർ എന്ത് വിചാരിക്കും, എന്നൊക്കെ സംശയമാണ്… ഇത് പറഞ്ഞ ശേഷം ജാസ്മിൻ സംസാരിച്ചു തുടങ്ങി…

അതോടെ ലക്ഷ്മി പ്രിയയ്ക്ക് മതിയായി, കിട്ടിയോ..? ഇല്ല ചോദിച്ചു വാങ്ങിച്ചു എന്ന അവസ്ഥയിരുന്നു. പിന്നെ ബിഗ്‌ ബോസ് സീസൺ ഫോറിൽ വലിയ ഒരു പ്രത്യേകത ആയി കാണിച്ചത് മാധ്യമ പ്രവർത്തകരെ വച്ചുള്ള ഒരു പത്ര സമ്മേളനം ആയിരുന്നു. അതിനും ട്രോൾ വന്നിട്ടുണ്ട്… മാധ്യമങ്ങൾ വന്നു , ദേ വന്നു ദാ പോയി എന്ന അവസ്ഥ ആയിരുന്നു.

പിന്നെ ലക്ഷ്മി പ്രിയയെ ബിഗ് ബോസ് കൊണ്ടുവന്നത് പാരമ്പര്യം കാക്കനാണോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. ആദ്യ സീസണിൽ ശ്വേതാ മേനോൻ വന്ന പോലെ രണ്ടാം സീസണിൽ രജനി ചാണ്ടി വന്നപോലെ മൂന്നാം സീസണിൽ ഭാഗ്യലക്ഷ്മി വന്നപോലെ ദാ നാലാം സീസണിൽ ലക്ഷ്മി പ്രിയ ഉണ്ട്.

വന്നപ്പോൾ മുതൽ ഉള്ള മോനെ , കുട്ടാ ചക്കരെ വിളി ഒക്കെ കേട്ടിട്ട് ഈ സീസണിലെ ‘അമ്മ പട്ടം ലക്ഷ്മി പ്രിയ തന്നെ നേടിയെടുക്കും.

അതുപോലെ സൂരജ് തേലക്കാടിനും കിട്ടി ഒരു ട്രോൾ. ആ ട്രോൾ ഇമേജ് കാണിക്കുന്നതാണ് ഞാൻ പറയുന്നതിലും നല്ലത്.. നിങ്ങൾ കണ്ടോളൂ….

അതുപോലെ ബിഗ് ബോസ് സൈറൺ കേട്ട ലക്ഷ്മി പ്രിയ ശംഖ നാദം കേട്ടപോലെ ഭയഭക്തിയോടെ ഇരിക്കുന്നുണ്ട് എന്നും പറയുന്നുണ്ട്. ഇതിനിടയിൽ ഡോക്ടർ മച്ചാനെ മറക്കാൻ പാടില്ലാലോ..

“ബിഗ് ബോസ് ഹൗസിനകത്ത് എന്തൊക്കെ സംസാരം നടന്നാലും ഡോക്ടർ മച്ചാനു ഒരു കുലുക്കവും ഇല്ല.,. നല്ലപോലെ കളി പഠിച്ചുവന്ന മച്ചാൻ തന്നെ..

അതുപോലെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട അശ്വിനും കിട്ടി ഒരു ട്രോൾ. അശ്വിൻ ക്യാപ്റ്റൻ റൂമിൽ കയറിയിട്ട് ഒരു സൈക്കൾ ഓടിക്കൽ മൂവ് നടത്തി. ആ മുറിയിൽ താൻ കയറിയതിൽ ഒരുപാട് സന്തോഷിക്കുന്നുണ്ട്. സ്വാഭാവികം .. സന്തോഷം തോന്നണമല്ലോ.. ആദ്യത്തെ കാപ്റ്റൻ ആണല്ലോ.. പക്ഷെ , ഇത് സാധാരണക്കാരുടെ വിജയമാണ് … അത് അവിടെ ഓവർ ആയില്ലേ പിള്ളേച്ചാ…

അതും സാധാരണക്കാരായ പ്രേക്ഷകർ തന്നെയാണ് പറയുന്നത്.ഏതായാലും വ്യത്യസ്ത ചിന്താഗതികളും കാഴ്ചപ്പാടുകളുമുള്ള 17 മത്സരാർഥികളാണ് ഇത്തവണ അംഗത്തിനിറങ്ങുന്നത്. അതിൽ പ്രേക്ഷകർക്ക് പരിചയമുള്ളവരും പരിചിതമല്ലാത്തവരുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടാമത്തെ ദിവസം മുതലുള്ള മത്സരാർഥികളുടെ പ്രകടനത്തിലൂടെ എല്ലാവരും ശക്തമായ മത്സരം ആയിരിക്കും നടത്തുക എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

anout bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top