പാവാട പ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോൾ അച്ഛന് എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല ; കണ്ണ് നിറഞ്ഞു ശബ്ദമിടറി ശ്രീവിദ്യ; വെളിപ്പെടുത്തലുമായി താരം
പാവാട പ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോൾ അച്ഛന് എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല ; കണ്ണ് നിറഞ്ഞു ശബ്ദമിടറി ശ്രീവിദ്യ; വെളിപ്പെടുത്തലുമായി താരം
പാവാട പ്രായത്തില്‍ നിന്ന് ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോൾ അച്ഛന് എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല ; കണ്ണ് നിറഞ്ഞു ശബ്ദമിടറി ശ്രീവിദ്യ; വെളിപ്പെടുത്തലുമായി താരം
യുവനടിമാരിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ നായർ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലേക്ക് തുടക്കം കുറിച്ചതെങ്കിലും സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കി ജോലിയ്ക്ക് ശ്രമിച്ചപ്പോഴാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇപ്പോൾ സ്റ്റാർ മാജിക്ക് ഷോയിൽ വച്ച് താരം നടത്തിയ തന്റെ ജീവിതാനുഭവമാണ്ഏറെ വൈറൽ ആയത്.
ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ് അച്ഛൻ കുഞ്ഞമ്പുനായര്‍. തനിക് ഓർമ്മ വച്ചപ്പോൾ മുതൽ അദ്ദേഹം വിദേശത്ത് ആണ്. അമ്മ തന്നെ പ്രെഗ്നന്റ് ആയിരുന്നപ്പോൾ പോയ അച്ഛൻ തനിക്ക് മൂന്നു വയസ്സ് പ്രായം ഉള്ളപ്പോൾ ആണ് അദ്ദേഹം തന്നെ കാണുന്നത് എന്നും ശ്രീവിദ്യ പറയുന്നു. അന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞില്ല എന്നും കണ്ണുകൾ നിറഞ്ഞുകൊണ്ട് സ്റ്റാർ മാജിക്കിന്റെ വേദിയിൽ വച്ച് നടി വ്യക്തമാക്കി.
ഞാന്‍ ഏഴാം ക്ലാസില്‍പഠിക്കുമ്പോൾ പോയ അച്ഛന് പിന്നീട് വരുന്നത് ഞാന്‍ പ്ലസ് ടു വില്‍ എത്തിയപ്പോഴാണ്. പാവാട പ്രായത്തില്‍ നിന്നും ചുരിദാര്‍ ഇടുന്ന പ്രായത്തിലേക്ക് എത്തിയപ്പോഴും അച്ഛന് എന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ല. കുഞ്ഞുനാള് മുതല്‍ ഞാന്‍ അച്ഛനെഴുതിയ കത്തുകള്‍ അവിടെയുണ്ട്. കേരളത്തിലെ അറുപത് ശതമാനം പ്രവാസികളുടെ വീട്ടിലെ കാര്യം ഇതാണ്. ഗൾഫുകാരന്റെ മക്കൾ ഭയങ്കര ലക്കി ആണെന്നാണ് എല്ലാവരുടെയും വിശ്വാസം, എല്ലാം ഉണ്ട്, എന്നാലും അച്ഛൻ ഒപ്പം ഇല്ലാത്ത വളർച്ചയുടെ ഘട്ടങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വേദന നൽകുന്നതാണ് എല്ലാ പ്രവാസികളുടെ മക്കളുടെയും സ്ഥിതി ഇതാണ് എന്നും താരം പറയുന്നു.
സ്റ്റാർ മാജിക്കിൽ ശ്രീവിദ്യയുടെ തുറന്നുപറച്ചിൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പ്രത്യേകിച്ചും പ്രവാസികൾ നിറഞ്ഞ കൈയ്യടിയോടെയാണ് വീഡിയോ ഏറ്റെടുത്തത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...