Connect with us

ജിഷിന്റെ നര്‍മ്മം എത്തുന്നത് ഇങ്ങനെ; സുധിയും ബിനു അടിമാലിയും തമ്മിലുള്ള ബന്ധം ഇത് !

Malayalam

ജിഷിന്റെ നര്‍മ്മം എത്തുന്നത് ഇങ്ങനെ; സുധിയും ബിനു അടിമാലിയും തമ്മിലുള്ള ബന്ധം ഇത് !

ജിഷിന്റെ നര്‍മ്മം എത്തുന്നത് ഇങ്ങനെ; സുധിയും ബിനു അടിമാലിയും തമ്മിലുള്ള ബന്ധം ഇത് !

പ്രേക്ഷകര്‍ക്ക് സുപരിചിതമായ രണ്ട് പേരാണ് ജിഷിനും ബിനു അടിമാലിയും. ‘ജീവിതനൗക’യിലെ സുധി എന്ന കഥാപാത്രമാണ് ജിഷിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത്. നെഗറ്റീവ് വേഷങ്ങള്‍ ചെയ്ത് ശീലിച്ച ജിഷിന്റെ കരയര്‍ ബ്രേക്ക് കഥാപാത്രം കൂടിയായിരുന്നു ഇത്. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന കഥാപാത്രം ആയതുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയൂടെ ജിഷിനും ബിനു അടിമാലിയും പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സുധിയും ബിനു അടിമാലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

സുധി എന്ന കഥാപാത്രം ജിഷിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. ശരിക്കും ഇഷ്ടത്തോടെയും ഫ്രീയായും അസ്വദിച്ച് ഈ കഥാപാത്രം ചെയ്യുന്നതു കൊണ്ടു തന്നെ അതിനോടുള്ള ആത്മബന്ധം കൂടുതലാണ്. സുധി എന്ന കഥാപാത്രത്തിനായി ജിഷിന്റെ മനസ്സില്‍ ചെറിയ അധ്വാനങ്ങള്‍ നടന്നിട്ടുണ്ട്. സുധി എന്ന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ ജിഷിന്റെ മനസ്സില്‍ രണ്ട് മാതൃകകളുണ്ടായിരുന്നു. അതിലൊന്നാണ് ബിനു അടിമാലി. അത് തന്നെയാണ് അദ്ദേഹവുമായുള്ള ജിഷിന്റെ ബന്ധം.

സ്‌റ്റേജ് ഷോകളിലും സ്‌കിറ്റുകളിലും കൗണ്ടറുകളുടെ താരമാണ് ബിനു അടിമാലി. സുധിയുടെ സ്വദേശം കട്ടപ്പന പരിസരമായതിനാല്‍ കഥാപാത്രത്തിന്റെ സംഭാഷണശൈലി പരുവപ്പെടുത്താന്‍ ബിനു അടിമാലി ഒരു റെഫറന്‍സായിരുന്നു. ‘പുള്ളിയുടെ ചില ഉപമകളൊക്കെ ഉണ്ട്, ചിരിച്ച് ഊപ്പാട് വരും. രണ്ട് പേര്‍ തല്ലു പിടിക്കുന്നതിനിടയിലും പുള്ളി തമാശയടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഭയങ്കര രസമാണ്. അതൊക്കെ ശരിക്കും സ്ഥലത്ത് ഉപയോഗിച്ചിട്ടുണ്ട്. പിന്നെ സംസാരശൈലി എടാ ഉവ്വേ എന്നാ അതെന്താ നീ അങ്ങനെ പറഞ്ഞെ..? ഇങ്ങനെ കുറെ സ്റ്റാമ്പുകളുണ്ട്. അതെല്ലാം സുധിയ്ക്ക് ഗുണമായി ‘

ബിനു അടിമാലി അല്ലാതെ മറ്റൊരു റെഫറന്‍സ് കൂടിയുണ്ട് സുധിയ്ക്ക്. അത് ജിഷിന്റെ നാട്ടിലുള്ള ഷാജിയേട്ടനാണ്. നാട്ടിലെ എല്ലാ വീടിന്റെയും അടുക്കളവരെ കയറിചെല്ലാനും എന്തും പറയാനുമുള്ള സ്വാതന്ത്ര്യം ഷാജിയേട്ടനുണ്ട്. സ്വന്തം അച്ഛന്‍ തീരെ വയ്യാതെ നാക്കു കുഴഞ്ഞ് കിടന്നനേരം ‘നിങ്ങള് വെള്ളാപ്പള്ളി സംസാരിക്കും പോലെ സംസാരിക്കാ..?’ എന്ന് ചോദിച്ച ഷാജിയേട്ടന്‍..! അത് സുധിയിലും ഉപയോഗിച്ചിട്ടുണ്ട് ജിഷിന്‍.’ സീരിയസായി ഒരു കാര്യം പറയുമ്പോ നമ്മള്‍ പോയി ചളു അടിക്കും. അത് ആ സീനിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും. നമ്മുടേതായ ഇംപ്രുവൈസേഷന് ഡയറക്ടര്‍ അനുവദിക്കാറുണ്ട്. സീനിനെ ബാധിക്കുമെങ്കില്‍ വേണ്ടെന്നു പറയും. ഡബ്ബ് ചെയ്യുമ്പോഴും ചില സംഗതികളിടാറുണ്ട്’. എന്നും സുധി പറയുന്നു. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top