അര്ജുന് റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ; ആ കഥാപാത്രം സ്പൂഫ് ആണെന്ന് പോലും മനസിലാകാത്ത ആളുകള്‍ ഇപ്പോഴുമുണ്ടെന്ന് സൂപ്പര്‍ ശരണ്യയിലെ അജിത്ത് മേനോന്

നിരവധി സ്പൂഫുകള്‍ ഒത്തുചേര്‍ന്ന ഒരു സിനിമ കൂടിയായിരുന്നു സൂപ്പര്‍ ശരണ്യ. ഈ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു വിനീത് വാസുദേവന്റെ അജിത്ത് മേനോന്. പ്രശസ്ത ചിത്രം അര്ജുന് റെഡ്ഡിയുടെ സ്പൂഫ് ആയിട്ടായിരുന്നു അജിത് മേനോന്റെ കഥാപാത്രം എത്തിയത്. അര്ജുന് റെഡ്ഡിയെന്ന ടോക്സിക് കാമുകനെ അജിത്ത് മേനോനിലൂടെ കളിയാക്കുകയായിരുന്നു സിനിമയില്‍.
എന്നാല്‍ അജിത് മേനോന് എന്ന കഥാപാത്രം സ്പൂഫ് ആണെന്ന് പോലും മനസിലാകാത്ത ആളുകള്‍ ഇപ്പോഴുമുണ്ടെന്നാണ് വിനീത് വാസുദേവന്‍ പറയുന്നത്. ചില ആളുകള്‍ കമന്റിന്റെ അടിയിലൊക്കെ വന്നിട്ട് അര്ജുന് റെഡ്ഡി എടുക്കാന്‍ നോക്കിയിട്ട് പൊളിഞ്ഞു പോയി എന്നൊക്കെ പറയുന്നുണ്ട്.
അര്ജുന് റെഡ്ഡിയുടെ അത്രയൊന്നും വന്നിട്ടില്ല, ഇവനൊക്കെ ഏതാ, അങ്ങനെയാക്കെ പറയുന്ന കമന്റുകളും കാണാറുണ്ട്. എനിക്ക് തോന്നും. ഇതൊന്നും അവര്‍ക്ക് മനസിലാക്കാന്‍ പറ്റിയിട്ടില്ലെന്ന്.
അതേസമയം ചിലര്‍ വന്നിട്ട് എടോ ഇത് സ്പൂഫാണ് എന്നൊക്കെ ഇവര്‍ക്ക് മറുപടി കൊടുക്കുന്നുമുണ്ട്.സിനിമയില്‍ ദുല്‍ഖറിന്റെ ഒരു സീനുണ്ടായിരുന്നല്ലോ, ആ സീനിനെ പറ്റിയും ഇങ്ങനെ കമന്റ് വന്നിരുന്നു. ദുല്‍ഖറിന്റെ അടുത്തുപോലും എത്തിയില്ലെന്നും താന്‍ ഇങ്ങനെ കളിച്ചിട്ടൊന്നും കാര്യമില്ലെന്നും പറഞ്ഞ് എന്നും വിനീത് പറയുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...