Connect with us

നാട്ടിലെങ്ങും സ്ത്രീ പീഡനമാണ്, വീട്ടിലും പുറത്തും തൊഴിൽ ഇടങ്ങളിലും എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു, ഭർത്താവ് ഭാര്യയുടെ എ ടി എം കാർഡ് കൊണ്ട് നടക്കുന്നു, അമ്പലത്തിനു ഉള്ളിൽ വച്ച് വരെ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് വിനായകനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ല എന്ന് പറയുന്നത്; കുറിപ്പ് വൈറൽ

Malayalam

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നുള്ള ചർച്ചകളാണ് നടക്കുന്നത്. ‘ഒരുത്തീ’ സിനിമയുടെ പ്രചാരണാർത്ഥം നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു നടൻ.

മി ടൂ എന്താണെന്നറിയില്ലെന്നും തനിക്ക് ലൈംഗികബന്ധത്തിലേർപ്പെടേണ്ടവരോട് ചോദിച്ചു ചെയ്യാറാണ് പതിവെന്നുമുൾപ്പെടെയുള്ള പ്രതികരണങ്ങൾക്കെതിരെയാണ് നിരവധി പേർ രംഗത്തെത്തിയത്. ഇതിനുപിന്നാലെ ക്ഷമ ചോദിച്ചുകൊണ്ട് നടൻ എത്തുകയുണ്ടായി. ഇപ്പോഴിതാ ഈ പ്രസ്താവനയിൽ വിനായകനെ മാത്രം കുറ്റം പറയരുത് എന്ന് പറയുകയാണ് ബിനുരാജ് എന്ന യുവാവ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇത്തരത്തിൽ ആരോപണം ഉണ്ടായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നാട്ടിലെങ്ങും സ്ത്രീ പീഡനമാണ്, വീട്ടിലും പുറത്തും തൊഴിൽ ഇടങ്ങളിലും എല്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു, ഭർത്താവ് ഭാര്യയുടെ എ ടി എം കാർഡ് കൊണ്ട് നടക്കുന്നു, അമ്പലത്തിനു ഉള്ളിൽ വച്ച് വരെ പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു അത് കൊണ്ട് വിനായകനെ മാത്രം വിമർശിക്കുന്നതിൽ കാര്യമില്ല എന്ന് പറയുന്നത്.

ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തതിന് പോലീസ് പിടിക്കുമ്പോൾ നിങ്ങൾ ആദ്യം സുകുമാരകുറുപ്പിനെ പിടിച്ചിട്ടു വാ എന്ന് പറയുന്ന ന്യായം പോലെയാണ്. ഇനി ചില പഴയ ഓർമ്മകൾ. ഓർമ്മകൾ ആണ് പ്രശ്നം. തെറ്റ് ഉണ്ടെങ്കിൽ തിരുത്തുക: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിന് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സോളാര്‍ കേസില്‍ ലൈംഗിക പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെയായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ശബരിമല സമര കാലത്ത് സ്ത്രീകൾക്ക് എതിരെ മോശം പരാമർശം നടത്തിയതിന് കൊല്ലം തുളസിക്ക് എതിരെയും വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ 2019ൽ ആണ് സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിച്ചതിന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ
വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ ശൈലജയ്ക്കെതിരായ വിവാദ പരാമർശം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി എന്ന് മാത്രമല്ല മുല്ലപ്പള്ളിയുടെ കോലവും കത്തിച്ചു. ജനങ്ങൾക്ക് മറവി ഉണ്ടായിരുന്നു എങ്കിൽ എന്ത് സുഖമായിരുന്നു എന്ന് ചിലരെങ്കിലും ആലോചിച്ചാൽ കുറ്റം പറയാൻ പറ്റില്ല.

More in Malayalam

Trending

Recent

To Top