Connect with us

ഞാന്‍ ഒരിക്കലും എന്റെ ശരീരവും എന്റെ മൂല്യവും കോംപ്രമൈസ് ചെയ്തിട്ടുള്ള ഒരു കാര്യത്തിനും തയ്യാറല്ല; ശാരീരിക ബന്ധത്തിന് ആരെങ്കിലും വിളിച്ചാല്‍ അയാളുടെ ഭാര്യയോട് പറഞ്ഞ് കൊടുക്കണം; വിനായകന്‍ മീ ടു പ്രസ്താവനയെ കുറിച്ച് ഗായത്രി സുരേഷ്!

Malayalam

അഭിനയത്രിയും മോഡലുമൊക്കെയായി മലയാളികളക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ് . വിനായകന്‍ മീ ടു പ്രസ്താവനയെ കുറിച്ച് ഗായത്രി സുരേഷ്, സംസാരിക്കുകയാണ് ഇപ്പോൾ , എന്നെ സംബന്ധിച്ച് എനിക്ക് ഒരിക്കലും മ്യൂച്ചല്‍ കണ്‍സെന്റിന്റെ പേരില്‍ ആരോ ഒരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. എനിക്ക് അതൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നെ സംബന്ധിച്ച് ശാരീരിക ബന്ധം അത്ര പ്രധാന്യമുള്ള ഒരു കാര്യവുമല്ല. അഥവാ വേണമെങ്കില്‍ തന്നെയും എനിക്ക് അത്രയും ഇഷ്ടമുള്ള ആളോടൊപ്പം വിവാഹം ശേഷം മാത്രം താത്പര്യമുള്ള കാര്യമാണ്. എത്ര ഫോര്‍വേ്ഡ് ആയി ചിന്തിച്ചാലും എനിക്ക് ഇപ്പോഴും അത്തരം കാര്യങ്ങളില്‍ തന്നെയാണ് വിശ്വാസം

ഒരു സംവിധായകനോ നടനോ ഒരു പെണ്ണിനോട്, നടിയോട് ലൈംഗിക ആവശ്യം പ്രകടിപ്പിയ്ക്കുമ്പോള്‍ അവളുടെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരിയ്ക്കും. ആ ഒരു സാഹചര്യത്തില്‍ നിവൃത്തികേട് കൊണ്ട് തെറ്റായ തീരുമാനം എടുക്കേണ്ടിയും വന്നേക്കും. അവളുടെ സമ്മതത്തോടെ ആ ബന്ധം നടന്നാല്‍ അതിനെ മീ ടൂ ആയി കാണാന്‍ സാധിയ്ക്കില്ല. ഏതൊരു സാഹചര്യത്തിലായാലും അത് അവളുടെ സമ്മതത്തോടെ തന്നെ നടന്നതിനാല്‍ അത് മ്യൂച്ചല്‍ കണ്‍സന്റ് തന്നെയാണ്.

പിന്നീട് താന്‍ ചെയ്തത് തെറ്റായിരുന്നു എന്ന് ആ കുട്ടി തിരിച്ചറിയുമ്പോള്‍, അല്ലൈങ്കില്‍ ഒരിക്കലും അവര്‍ എന്നോട് അത് ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ വേണമെങ്കില്‍ സ്വീറ്റ് റിവഞ്ച് ചെയ്യാം. അതിന് വേണ്ടി പബ്ലിക്ക് ആയി മീ ടു കാമ്പയിനിങ് നടത്തേണ്ട ആവശ്യമില്ല. പ്രതികരാം ചെയ്യണം എന്നുണ്ടെങ്കില്‍ തന്നോട് അത് ആവശ്യപ്പെട്ട കുറ്റത്തിന് അയാളുടെ ഭാര്യയോട് പോയി പറയാം. അല്ലെങ്കില്‍ സുഹൃത്തുക്കളോട് പറയാം.

കാസ്റ്റിങ് കൗച്ച് അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ ഒരിക്കലും എന്റെ ശരീരവും എന്റെ മൂല്യവും കോംപ്രമൈസ് ചെയ്തിട്ടുള്ള ഒരു കാര്യത്തിനും തയ്യാറല്ല. അത്തരം ഒരു സാഹചര്യത്തില്‍ ഏതൊരു സ്ത്രീയും മാന്യമായി പറ്റില്ല എന്ന് പറഞ്ഞ് വിട്ടു കളയുന്നത് തന്നെയാണ് എന്റെ അഭിപ്രായത്തില്‍ നല്ലത്. സെറ്റില്‍ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇപ്പോള്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വന്നത് എന്ത് കൊണ്ടും നല്ലതാണ് എന്നും താന്‍ അത് പൂര്‍ണമായും അംഗീകരിയ്ക്കുന്നു എന്നും ഗായത്രി പറഞ്ഞു.

about gayathri suresh

Continue Reading
You may also like...

More in Malayalam

Trending

Recent

To Top