Malayalam
എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി ; അതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചെന്ന് ആമിര്‍ ഖാന്; പൊട്ടിക്കരഞ്ഞ് കിരണും മക്കളും!
എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി ; അതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചെന്ന് ആമിര്‍ ഖാന്; പൊട്ടിക്കരഞ്ഞ് കിരണും മക്കളും!
ബോളിവുഡിലെ സൂപ്പർ താരമാണ് ആമിര്‍ ഖാന്. സിനിമ കാരണം തന്റെ കുടുംബത്തെ മറന്നു പോയ ഘട്ടമുണ്ടായിരുന്നുവെന്ന് പറയുകയാണ് ആമിര്‍ ഖാന്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചനം വാര്‍ത്ത പങ്കുവച്ചത് ആരാധരെ വേദനിപ്പിച്ച സംഭവമായിരുന്നു. 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും വിരാമമിട്ടത്. ഇപ്പോഴിതാ താന്‍ സിനിമയിലെ തിരക്കുകള്‍ മൂലം കുടുംബത്തെ മറന്നു പോയിരുന്നുവെന്നും ഇത് തിരിച്ചറിഞ്ഞതോടെ അഭിനയം തന്നെ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതായും ആമിര്‍ ഖാന് വെളിപ്പെടുത്തിയിരിക്കുകയാണ്. അഭിനയത്തില്‍ നിന്നു മാത്രമല്ല സിനിമയില്‍ നിന്നു തന്നെ വിട്ടു നില്‍ക്കാനായിരുന്നു തന്റെ തീരുമാനമെന്നാണ് ആമിര്‍ ഖാന് പറയുന്നത്.’
എന്റെ കുട്ടികള്‍ക്ക് എന്താണ് വേണ്ടിയിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അത് വലിയൊരു പ്രശ്നമാണ്. എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി. സിനിമയോടും ദേഷ്യം വന്നു. എനിക്കും എന്റെ കുടുംബത്തിനും ഇടയില്‍ ഈ അകല്‍ച്ചയുണ്ടാക്കിയത് സിനിമയാണെന്ന് ഞാന്‍ കരുതി. ഇതിനാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി സിനിമ ചെയ്യില്ലെന്ന് ഞാന്‍ കുടുംബത്തെ അറിയിച്ചു. അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ഇല്ല” ആമിര്‍ ഖാന് പറയുന്നു.
വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നെ തോന്നി ആളുകള്‍ അത് ലാല്‍ സിംഗ് ഛദ്ദയ്ക്കുള്ള പ്രൊമോഷന് ഗിമ്മിക്കാണെന്ന് കരുതുമെന്ന്. ഇതോടെ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചു. എന്റെ സിനിമകള്‍ക്കിടയില്‍ മൂന്നോ നാലോ വര്‍ഷത്തെ ഇടവേളയുണ്ട്. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം മൂന്ന് നാല് കൊല്ലത്തേക്ക് എന്റെ സിനിമയെക്കുറിച്ച് ആരും ചിന്തിക്കില്ല. അങ്ങനെ പിന്‍വലിയാമെന്ന് കരുതി” ആമിര്‍ പറയുന്നു.
തന്റെ തീരുമാനം അറിഞ്ഞതും മുന്‍ ഭാര്യയായിരുന്ന കിരണ്‍ പൊട്ടിക്കരയുകയായിരുന്നുവെന്നാണ് ആമിര്‍ പറയുന്നു. കിരണും മക്കളായ ഇറയും ആസാദും തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ആമിര്‍ പറയുന്നു. ”കിരണ്‍ ജിയും എന്റെ മക്കളും പറഞ്ഞു ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന്. ഞാന്‍ വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നും ജോലിയും കുടുംബവും തമ്മിലൊരു ബാലന്‍സ് കണ്ടെത്തുകയാണ് വേണ്ടതെന്ന് മക്കള്‍ പറഞ്ഞു. ആ ഘട്ടത്തില്‍ കിരണ്‍ ഒരുപാട് സഹായിച്ചു. എന്റെ തീരുമാനം അറിഞ്ഞതും ്വര്‍ കരയുകയായിരുന്നു. സിനിമയോട് എനിക്കിഷ്ടം അവര്‍ക്കറിയാം. സിനിമയില്ലാത്ത എന്നെക്കുറിച്ച് ചിന്തിക്കാനാകില്ല. എന്റെ തീരുമാനത്തിന് തീര്‍ത്തും എതിരായിരുന്നു അവര്‍” ആമിര്‍ പറയുന്നു.
2018 ല്‍ പുറത്തിറങ്ങിയ തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആമിറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലാല്‍ സിംഗ് ഛദ്ദയാണ് ആമിറിന്റെ പുതിയ സിനിമ. ടോം ഹാങ്ക്സ് നായകനായെത്തിയ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക.
about amir khan
