Connect with us

ഇനി മണിക്കൂറുകൾ മാത്രം,ആ 2 പേർ ഉറപ്പാണ്! മുംബൈയിലെ ചിത്രങ്ങൾ പുറത്ത്, വമ്പൻ തെളിവുകൾ ഇതാ..രഹസ്യം പൊട്ടിച്ച് പ്രൊഡക്ഷൻ തലവൻ

Malayalam

ഇനി മണിക്കൂറുകൾ മാത്രം,ആ 2 പേർ ഉറപ്പാണ്! മുംബൈയിലെ ചിത്രങ്ങൾ പുറത്ത്, വമ്പൻ തെളിവുകൾ ഇതാ..രഹസ്യം പൊട്ടിച്ച് പ്രൊഡക്ഷൻ തലവൻ

ഇനി മണിക്കൂറുകൾ മാത്രം,ആ 2 പേർ ഉറപ്പാണ്! മുംബൈയിലെ ചിത്രങ്ങൾ പുറത്ത്, വമ്പൻ തെളിവുകൾ ഇതാ..രഹസ്യം പൊട്ടിച്ച് പ്രൊഡക്ഷൻ തലവൻ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ ഫോർ ഇന്ന് മുതൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. വൈകുന്നേരം 7 മണിക്കാണ് ഉദ്ഘാടന പരിപാടി. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ട സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസൺ അരങ്ങേറുക. 17 മത്സരാർത്ഥികൾ ഒരൊറ്റ ലക്ഷ്യവുമായി പോരാടും. ബിഗ് ബോസിന്‍റെ നിർദ്ദേശങ്ങളുമായി നടൻ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോ നയിക്കുക.

ആരാധകർക്ക് മികച്ച ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും സീസൺ 4 എന്നാണ് പുറത്തുവരുന്ന വിവരം. ആരൊക്കെയാണ് മത്സരാർഥികളെന്ന കാര്യം അവസാന നിമിഷം വരെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടെയാണ് പുതിയസീസൺ ആരംഭിക്കുന്നത്. ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ പലരും പ്രമോകൾ നോക്കി വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. എന്നാൽ എല്ലാ സസ്പെൻസുകളും ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തുടങ്ങുന്ന നാലാം സീസണിനൊടുവിൽ അവസാനിക്കും.

ബിഗ് ബോസിന്റെ പ്രഖ്യാപനം മുതൽ തന്നെ സാധ്യത ലിസ്റ്റുകളുമായി ആരാധകരും സജീവമായിരുന്നു. ഇപ്പോഴിത പുതിയ സാധ്യത ലിസ്റ്റും പുറത്തുവന്നിട്ടുണ്ട് . സൂരജ് തേലക്കാട്, ജാസി ഗിഫ്റ്റ്, ജാസ്മിൻ മൂസ, ധന്യ മേരി വർഗീസ്, അമേയ മാത്യു, ലക്ഷ്മി പ്രിയ, റോൻസൺ വിൻസെന്റ് എന്നിവരുടേ പേരുകളാണ് പുതിയ സാധ്യത ലിസ്റ്റിൽ വന്നിരിക്കുന്നത്. കോമ‍ഡി ഫെസ്റ്റിവൽ എന്ന കോമഡി പരിപാടിയിലൂടെയാണ് സൂരജ് പ്രേക്ഷകർക്ക് സുപരിചിതനായത്. പിന്നീട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയിലെ കുഞ്ഞപ്പൻ ആയും സൂരജ് എത്തി. സൂരജ് മുംബൈയിലെത്തി എന്ന തരത്തിലുള്ള ഗോസിപ്പുകളും പരക്കുന്നുണ്ട്. സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ പേരും ബിഗ് ബോസ് ആരാധകർക്കിടയിൽ പറയുന്നുണ്ട്. ജാസി ഗിഫ്റ്റും മുംബൈയിൽ എത്തിയിട്ടുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ വരുന്നുണ്ട്. തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് അദ്ദേഹം പങ്കുവച്ച ഒരു ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ബിഗ് ബോസ് ആരാധകർ ഇതിന് തെളിവായി പറയുന്നത്.

ബോഡി ബിൽഡറായ ജാസ്മിൻ മൂസ ഇത്തവണ മത്സരത്തിനുണ്ടാകുമെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. കഴി‍ഞ്ഞ വർഷം ബിഗ് ബോസ് അവസാനിച്ചപ്പോൾ മുതൽ ജാസ്മിന്റെ പേര് ആരാധകർക്കിടയിൽ ഉയർന്നിരുന്നു. സിനിമ – സീരിയൽ നടി ധന്യ മേരി വർഗീസിന്റെ പേരും ഉയർന്നുവരുന്നുണ്ട്. സീതാകല്യാണം എന്ന സീരിയലിലായിരുന്നു ധന്യ ഒടുവിൽ അഭിനയിച്ചത്. ഭയം എന്ന ഗെയിം ഷോയിലും ധന്യ പങ്കെടുത്തിരുന്നു. അമേയ മാത്യുവും പങ്കെടുക്കുന്നുണ്ടെന്നാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളിൽ പറയുന്നത്. ലക്ഷ്മി പ്രിയ തീർച്ചയായും ഉണ്ടാകുമെന്നാണ് ബിഗ് ബോസ് ആരാധകരുടെ കണക്കുകൂട്ടൽ. നടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും അത്തരത്തിലുള്ളതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. സീരിയൽ താരം റോൺസനും സാധ്യത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. രാക്കുയിൽ എന്ന സീരിയലിൽ നിന്ന് താരം ബ്രേക്ക് എടുത്തതാണ് ബിഗ് ബോസ് ആരാധകരുടെ സംശയം കൂട്ടിയത്.

അതേസമയം ബിഗ് ബോസ് മലയാളം സീസൺ 4 പ്രൊഡക്ഷൻ ടീമിന്റെ തലവൻ അഭിഷേക് മുഖർജി പറയുന്ന പുതിയ കാര്യങ്ങളും ൾ ബിഗ് ബോസ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നുണ്ട്.

ഇത്തവണ ബിഗ് ബോസ് സീസൺ 4 ൽ തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങളായിരിക്കും ഉണ്ടാവുക എന്നാണ് അഭിഷേക് പറയുന്നത്. ഈ സീസൺ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വീടിനുള്ളിൽ ചില രഹസ്യങ്ങളുമുണ്ട്. ഇവ അതിഗംഭീരമാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

ബിഗ് ബോസ് ഹിന്ദിയിലും മറാത്തിയിലും ഉള്ള വീടിന് സമാനമായിരിക്കും മലയാളത്തിലെ വീടുമെന്നാണ് അഭിഷേക് സൂചിപ്പിക്കുന്നത്. എന്നാൽ വീടിനുള്ളിൽ ചില സ്പെഷ്യൽ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മത്സരാർഥികൾക്ക് ഉപയോഗപ്രദമാം വിധം വീടിന് ഒരു ബാൽക്കണിയും മുകളിൽ ഒരു നിലയും ഒരുക്കിയിട്ടുണ്ട്. വീടിനുള്ളിൽ തന്നെ ഒരു മരവും ഉണ്ടാകും. ഇത് തന്നെയാണ് വീടിന്റെ പ്രധാന ആകർഷണവും. കിടപ്പുമുറികളിൽ ആരാധകർക്കായി ചില സർപ്രൈസ് ഘടകങ്ങളും ഒരുക്കിയിട്ടുള്ളതായി അഭിഷേക് പങ്കുവയ്ക്കുന്നു.

മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് 24 മണിക്കൂറും സ്ട്രീമിംഗ് നടക്കുന്നത്. പ്രേക്ഷകർക്ക് ഇതൊരു പുതിയ അനുഭവം ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഷേക് കൂട്ടിച്ചേർത്തു. പ്രേക്ഷകർക്ക് സ്ഥിരം എപ്പിസോഡുകളിൽ നിന്ന് വ്യത്യസ്തമായി നിരവധി കഥകളും ഇത്തവണ ബിഗ് ബോസ് ഹൗസിൽ കാണാൻ കഴിയും. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ മത്സരാർഥികൾ കളിക്കാനുണ്ടാകുമെന്നാണ് മത്സരാർത്ഥികളെക്കുറിച്ചും ടാസ്‌ക്കുകളെക്കുറിച്ചും ചോദിച്ചപ്പോൾ അദ്ദേഹം മറുപടിയായി പറഞ്ഞത്.

പതിനഞ്ചോ അതിലധികമോ മത്സരാർത്ഥികളെ ഷോയിൽ പ്രതീക്ഷിക്കാമെന്നും അഭിഷേക് വ്യക്തമാക്കി. പ്രശസ്തരായവരും അത്ര അറിയപ്പെടാത്തവരുമെല്ലാം മത്സരിക്കാനുണ്ടാകും. കൊവിഡിന് ശേഷം സാധാരണ നിലയിലേക്ക് നമ്മൾ മടങ്ങി വരികയാണിപ്പോൾ. അതുകൊണ്ടു തന്നെ രസകരമായ നിരവധി ടാസ്ക്കുകളും ഇത്തവണ ഷോയിലേക്ക് തിരികെയെത്തും. അതുപോലെ യൂത്തിനെ കേന്ദ്രീകരിച്ചു കൊണ്ടുള്ള ടാസ്കുകളും പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അഭിഷേക് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top