Malayalam
വിവാഹജീവിതം വളരെ മനോഹരമായി പോവുന്നു, അഭിനയം താൽക്കാലികമായി നിർത്തിയെന്ന് ഭാമ; അരുണിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത് ഭാമ! ഗൗരിയുടെ ചിത്രങ്ങൾ വൈറൽ
വിവാഹജീവിതം വളരെ മനോഹരമായി പോവുന്നു, അഭിനയം താൽക്കാലികമായി നിർത്തിയെന്ന് ഭാമ; അരുണിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്ത് ഭാമ! ഗൗരിയുടെ ചിത്രങ്ങൾ വൈറൽ
മലയാളികളുടെ എക്കാലത്തെയും ഇഷ്ടതാരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ഭാമ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്കുള്ള ഭാമയുടെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഏറെ കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കാൻ ഭാമയ്ക്ക് സാധിച്ചു. 2007 സംവിധായകൻ ലോഹിതദാസ് ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി. 2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ പിന്നീട് വിവാഹത്തോടെയാണ് സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുന്നത്.
അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് താരം. അരുണിനും ഗൗരിക്കുമൊപ്പമായി ഒരു പൊതുചടങ്ങില്‍ പങ്കെടുത്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
കുടുംബസമേതമായാണ് ഭാമ പരിപാടിയില്‍ പങ്കെടുത്തത്.
കുഞ്ഞുമകളായ ഗൗരിയുടെ ആദ്യത്തെ പരിപാടിയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്. ഭര്‍ത്താവും താനും മറ്റ് അതിഥികളോടൊപ്പം നില്ക്കുന്നതിന്റെയുംസംസാരിക്കുന്നതിന്റെയുമൊക്കെയായുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ഭാമയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.
എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലര്‍ ഭാമയോട് ചോദിച്ചിരുന്നു. അഭിനയം നിര്‍ത്തിയോ എന്ന് ചോദിച്ചപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയെന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹജീവിതം വളരെ മനോഹരമായാണ് പോവുന്നതെന്നും താരം അന്ന് പറഞ്ഞിരുന്നു.
2020 ലായിരുന്നു ഭാമ അരുണിന്റെ ജീവിതസഖിയായത്. ചേച്ചിയുടെ ഭര്‍ത്താവിന്റെ ക്ലാസ്മേറ്റാണ് അരുണ്‍. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. അങ്ങനെയാണ് വിവാഹാലോചന വന്നതെന്ന് താരം പറഞ്ഞിരുന്നു. വിദേശത്തായിരുന്നുവെങ്കിലും വിവാഹത്തോടെയായി നാട്ടില്‍ സെറ്റിലാവുകയായിരുന്നു അരുണ്‍. വിക്രമിനെപ്പോലെയാണ് അരുണിന്റെ ലുക്ക് എന്നായിരുന്നു ഇടയ്ക്ക് ആരാധകര്‍ പറഞ്ഞത്. അത് താനും കേട്ടിട്ടുള്ള കമന്റാണെന്ന് അരുണും പറഞ്ഞിരുന്നു.
